Vi | വൊഡാഫോൺ-ഐഡിയ ഇനി വിഐ; ടെലികോം മേഖലയിൽ കരുത്ത് കാട്ടാൻ പുതിയ ബ്രാൻഡ്
- Published by:Anuraj GR
- news18-malayalam
Last Updated:
ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഒരുക്കാനും ഡിജിറ്റൽ ആവശ്യങ്ങൾ പരിഹരിക്കാനും കമ്പനിക്ക് വിപുലമായ ശൃംഖലയുണ്ടെന്ന് വിഐ
advertisement
1/8

രാജ്യത്തെ ടെലികോം രംഗത്തെ മുൻനിര കമ്പനികളായ വൊഡാഫോണും ഐഡിയയും ചേർന്ന് ഇനിമുതൽ പുതിയ ബ്രാൻഡിൽ അറിയപ്പെട്ടും. വൊഡാഫോണിന്‍റെ പേരിലുള്ള വിയും ഐഡിയയുടെ പേരിലുള്ള ഐയും ചേർന്ന് വിഐ എന്നതാണ് പുതിയ ബ്രാൻഡ്. വൊഡോഫോണും ഐഡിയയും ലയിച്ച് വർഷങ്ങൾക്കിപ്പുറമാണ് പുതിയ ബ്രാൻഡിലേക്കു മാറുന്നത്.
advertisement
2/8
അന്തർദേശീയ ടെലികോം സേവനദാതാക്കളായ വൊഡാഫോണും ഇന്ത്യയിലെ പ്രധാന കമ്പനിയായ ഐഡിയയും 2018 ഓഗസ്റ്റിലാണ് ലയിച്ചത്. ഇരു കമ്പനികളും ലയിച്ചെങ്കിലും ഇവയുടെ ബ്രാൻഡ് പേരുകൾ നിലനിർത്തിയിരുന്നു. ഐഡിയയ്ക്ക് ഗ്രാമീണമേഖലയിലും വൊഡാഫോണിന് നഗരമേഖലയിലും ശക്തമായ സാന്നിദ്ധ്യമുണ്ട്. ഇത് പുതിയ ബ്രാൻഡിന് മുന്നോട്ടുകുതിക്കാൻ സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
advertisement
3/8
എന്നാൽ കടുത്ത മത്സരം നടക്കുന്ന ടെലികോം മേഖലയിൽ ഒറ്റ ബ്രാൻഡായി മാറുന്നതിലൂടെ കൂടുതൽ വളർച്ച കൈവരിക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. കൂടാതെ രണ്ടു പേരിൽ അറിയപ്പെടുമ്പോഴുള്ള ചെലവ കുറയക്കാനും സാധിക്കും.
advertisement
4/8
ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഒരുക്കാനും ഡിജിറ്റൽ ആവശ്യങ്ങൾ പരിഹരിക്കാനും കമ്പനിക്ക് വിപുലമായ ശൃംഖലയുണ്ടെന്ന് വിഐ ചീഫ് എക്സിക്യൂട്ടീവ് രവീന്ദർ ടാക്കർ പറഞ്ഞു.
advertisement
5/8
എജിആർ കുടിശിക നൽകാൻ സുപ്രീം കോടതി വൊഡാഫോൺ ഐഡിയയ്ക്ക് 10 വർഷം സമയം അനുവദിച്ചിരുന്നു. ഇതോടെയാണ് കൂടുതൽ പുതുമകളോടെ ടെലികോം രംഗത്തെ തുടർനും പുതിയ ബ്രാൻഡിൽ അറിയപ്പെടാനും കമ്പനി തീരുമാനിച്ചത്.
advertisement
6/8
എജിആറുമായി ബന്ധപ്പെട്ട കുടിശ്ശികയായി വോഡഫോൺ ഐഡിയ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് (ഡിഒടി) 50,000 കോടി രൂപ നൽകാനുണ്ട്.
advertisement
7/8
പുതിയ കമ്പനി രൂപീകരിച്ച് 25000 കോടി രൂപ പൊതുവിപണിയിൽനിന്ന് കടമെടുക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് എജിആർ കുടിശിക നൽകാമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
advertisement
8/8
കനത്ത ബാധ്യതയെ അഭിമുഖീകരിക്കുമ്പോഴും രാജ്യത്തെ ടെലികോം മേഖലയിലെ രൂക്ഷമായ മത്സരത്തെ അതിജീവിക്കാൻ ഈ റീബ്രാൻഡിംഗ് എങ്ങനെ സഹായിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
മലയാളം വാർത്തകൾ/Photogallery/Money/
Vi | വൊഡാഫോൺ-ഐഡിയ ഇനി വിഐ; ടെലികോം മേഖലയിൽ കരുത്ത് കാട്ടാൻ പുതിയ ബ്രാൻഡ്