എക്സൈസിന് കിട്ടിയ 'മദ്യനിധി'; അട്ടപ്പാടിയിൽ കുഴിച്ചെടുത്തത് 148.5 ലിറ്റർ മദ്യം
- Published by:Naseeba TC
- news18-malayalam
Last Updated:
കൃഷി സ്ഥലത്ത് മണ്ണിനടിയിൽ ഒളിപ്പിച്ച 825 ബോട്ടിലുകളിൽ നിന്നായി 148.5 ലിറ്റർ മദ്യമാണ് പിടിച്ചെടുത്ത്.
advertisement
1/7

അട്ടപ്പാടിയിൽ വൻതോതിലുള്ള മദ്യശേഖരം പിടികൂടി. എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം ശേഖരം പിടികൂടിയത്.
advertisement
2/7
എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് പുറമെ അഗളി റേഞ്ചും, ജനമൈത്രി സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ കോട്ടത്തറയിൽ നിന്നുമാണ് വലിയ മദ്യ ശേഖരം പിടികൂടിയത്.
advertisement
3/7
കോട്ടത്തറ സ്വദേശി സതീശന്റെ കൃഷി സ്ഥലത്ത് മണ്ണിനടിയിൽ ഒളിപ്പിച്ച 825 ബോട്ടിലുകളിൽ നിന്നായി 148.5 ലിറ്റർ മദ്യമാണ് പിടിച്ചെടുത്ത്. മാഹിയിൽ നിന്നും കൊണ്ടുവന്ന മദ്യമാണിതെന്ന് അധികൃതർ അറിയിച്ചു.
advertisement
4/7
റെയ്ഡിഡിനെ തുടർന്ന് പ്രതി സതീശൻ ഓടി രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു. നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ് സതീശൻ.
advertisement
5/7
പിടിച്ചെടുത്ത മദ്യത്തിന് വിപണിയിൽ 3 ലക്ഷം രൂപ വരെ വില വരും. സതീശന്റെ നേതൃത്വത്തിൽ മേലേ കോട്ടത്തറയിലേക്ക് മാഹി മദ്യം എത്തിച്ച് വിൽപ്പന നടത്തിയിരുന്നു.
advertisement
6/7
ഇയാൾ ഒരു മാസമായി ഇന്റലിജൻസിന‍്റെ നിരീക്ഷണത്തിലായിരുന്നു.
advertisement
7/7
വീട്ടിൽ പരിശോധന നടക്കുന്നത് ഭയന്ന് ഇയാൾ പാട്ടത്തിന് വാഴ കൃഷി നടത്തുന്ന സ്ഥലത്തായിരുന്നു മദ്യം കുഴിച്ച് സൂക്ഷിച്ചിരുന്നത്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
എക്സൈസിന് കിട്ടിയ 'മദ്യനിധി'; അട്ടപ്പാടിയിൽ കുഴിച്ചെടുത്തത് 148.5 ലിറ്റർ മദ്യം