പിടഞ്ഞുമരിച്ച പക്ഷികളും തേങ്ങലടക്കിയ മനുഷ്യരും; പരപ്പനങ്ങാടിയിൽ പക്ഷിപ്പനിക്കാലത്തെ വേദനിപ്പിക്കുന്ന കാഴ്ച്ചകൾ
- Published by:Naseeba TC
- news18-malayalam
Last Updated:
പൊതുജനാരോഗ്യത്തിലും വലുതല്ല മറ്റൊന്നും എന്ന സഹജീവി സ്നേഹത്തിൽ നിന്നുള്ള ഉത്തരവാദിത്തമാണ് ഇവിടെ കാണുക (റിപ്പോർട്ടും ചിത്രങ്ങളും: സിവി അനുമോദ്)
advertisement
1/13

" ഏറെ സ്നേഹത്തോടെ, ഓമനിച്ചു വളർത്തിയ പക്ഷികൾ ആണ് ഇന്ന് പോയത്... ഇതിൽ നഷ്ടപരിഹാരം ഒന്നും വിഷയം അല്ല, ഓമന ജീവികൾക്ക് എങ്ങനെ വിലയിടും? പക്ഷേ ഈ സാഹചര്യത്തിൽ മറ്റെന്ത് ചെയ്യാനാകും? കൊല്ലാൻ സമ്മതിക്കുയല്ലാതെ"
advertisement
2/13
ഫാമിൽ ഉണ്ടായിരുന്ന 100 ലധികം പക്ഷികളെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പക്ഷിപ്പനി ഭീഷണി കാരണം കൊന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ചെമ്മാട് സ്വദേശി കാവുങ്ങൽ ഹാരിസ്. പ്രവാസിയായ ഇദ്ദേഹത്തിന്റെ സ്വപ്നക്കൂട് ആയിരുന്നു ഫാം.
advertisement
3/13
നിറയെ ഫല വൃക്ഷങ്ങളും മരങ്ങളും അവക്കിടയിലൂടെ പറന്നും നടന്നും കളിക്കുന്ന പ്രാവും, അരയന്നങ്ങളും, ടർക്കി കോഴികളും താറാവുകളും.
advertisement
4/13
പക്ഷെ പരപ്പനങ്ങാടി പാലത്തിങ്കൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള സകല പക്ഷികളെയും കൊല്ലാൻ അധികൃതർ തീരുമാനിച്ചു.
advertisement
5/13
അക്കൂട്ടത്തിൽ ഹാരിസിന്റെ ഫാമിലെ ഓമന ജീവികളും. ഹൃദയ ഭേതകമായിരുന്നു പല കാഴ്ചകളും.
advertisement
6/13
കൂട്ടിൽ കൂട്ടമായി നിസ്സഹായരായി കരഞ്ഞ് കൊണ്ട് നിൽക്കുന്ന കുട്ടിത്താറാവുകൾ, അവക്ക് തൊട്ടടുത്ത് ചത്ത് വീണു കിടക്കുന്നവയെ കാണാം.
advertisement
7/13
ചിലതൊക്കെ പിടയുന്നുണ്ട്. അവരുടെ കൂട്ടിൽ വെളുത്ത കോട്ടും മാസ്കും ധരിച്ച് മനസ്സ് കല്ലാക്കി യാന്ത്രികമായി താറാവുകളുടെ കഴുത്ത് പിരിച്ചൊടിക്കുന്ന കുറച്ച് മനുഷ്യരും.
advertisement
8/13
തൊട്ടപ്പുറത്ത് അടച്ചിടപ്പെട്ട തോട്ടത്തിലൂടെ നിസ്സഹായരായി കരഞ്ഞ് ഓടിനടക്കുന്ന അരയന്നങ്ങളും, ടർക്കി കോഴിയും.
advertisement
9/13
കൂടിന് മുൻപിൽ നിൽക്കുന്ന വെളുത്ത രൂപങ്ങൾ കണ്ട് കുറുകാൻ പോലും ഭയന്നിരിക്കുന്ന പ്രാവിൻ പറ്റങ്ങൾ.
advertisement
10/13
മനസ്സും ഹൃദയവും ഒക്കെ വീട്ടിൽ വച്ച് വേണം ഈ പണിക്ക് ഇറങ്ങാൻ എന്ന് മാസ്കിനുള്ളിൽ നിന്നും ഒരു മുഖം പറഞ്ഞു.
advertisement
11/13
കൂട്ടിൽ നിന്നും കോഴികളെ പിടിച്ചപ്പോൾ സ്വന്തം കുഞ്ഞിനെ തൊട്ടപ്പോൾ എന്ന പോലെ കരഞ്ഞ റസിയയും വീടുകൾക്ക് ഉള്ളിലിരുന്ന്മുഖം കുനിച്ചുള്ള തേങ്ങലുകളും.
advertisement
12/13
എല്ലാം പക്ഷിപ്പനി എന്ന രോഗം തീർത്ത വിങ്ങലുകളാണ്.
advertisement
13/13
പൊതുജനാരോഗ്യത്തിലും വലുതല്ല മറ്റൊന്നും എന്ന സഹജീവി സ്നേഹത്തിൽ നിന്നുള്ള ഉത്തരവാദിത്തമാണ് ഇവിടെ എല്ലാം മറ്റെല്ലാത്തിലും വലുതായി നിറയുന്നത്
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
പിടഞ്ഞുമരിച്ച പക്ഷികളും തേങ്ങലടക്കിയ മനുഷ്യരും; പരപ്പനങ്ങാടിയിൽ പക്ഷിപ്പനിക്കാലത്തെ വേദനിപ്പിക്കുന്ന കാഴ്ച്ചകൾ