ദമ്പതികൾ ആത്മഹത്യ ചെയ്തു; മരിച്ചത് ബ്ലൂവെയിൽ ഗെയിമിൽ കുടുങ്ങി ആത്മഹത്യ ചെയ്തെന്ന് ആരോപണമുയർന്ന സാവന്തിന്റെ മാതാപിതാക്കൾ
Last Updated:
2017 ലാണ് സാവന്ത് ആത്മഹത്യ ചെയ്തത്.
advertisement
1/4

കണ്ണൂർ: കൊളശ്ശേരിയിൽ രണ്ട് വർഷം മുൻപ് കൊലയാളി ഗെയിം ആയ ബ്ലൂ വെയിൽ കളിച്ച് ആത്മഹത്യ ചെയ്തെന്ന പരാതി ഉയർന്ന സാവന്തിന്റെ മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കൊളശ്ശേരി കളരിമുക്കിൽ നാമത്ത് വീട്ടിൽ ഹരീന്ദ്രൻ, ഭാര്യ ശാഖി എന്നിവരാണ് മരിച്ചത്.
advertisement
2/4
ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. അതേസമയം സാവന്തിന്റെ ആത്മഹത്യ ബ്ലൂ വെയിൽ ഗെയിമിൽ കുടുങ്ങിയല്ലെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. 2017 ലാണ് സാവന്ത് മരിച്ചത് മകന്റെ മരണത്തിൽ മനംനൊന്താണ് മാതാപിതാക്കൾ ആത്മഹത് ചെയ്തെന്നാണ് പൊലീസ് നിഗമനം.
advertisement
3/4
തലശ്ശേരി സി.ഐ.കെ.സനൽകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഐ.ടി.ഐ വിദ്യാര്‍ത്ഥിയായിരുന്ന സാവന്ത് മണിക്കൂറുകളോളം ഗെയിം കളിച്ചിരുന്നതായും കൈ ഞരമ്പുകള്‍ മുറിച്ചതായും അമ്മ അന്ന് വെളിപ്പെടുത്തിയിരുന്നു.
advertisement
4/4
എന്നാല്‍ സാവന്തിന്റെ മരണത്തില്‍ ഗെയിമിന്റെ സ്വാധീനമില്ലെന്നും പ്രണയ നൈരാശ്യമാണെന്നുമാണ് പൊലീസ് പറയുന്നത്. ലാപ്‌ടോപ്പില്‍ നിന്നും കണ്ടെത്തിയ ദൃശ്യങ്ങളാണ് സാവന്ത് ബ്ലൂ വെയില്‍ കളിച്ചിരുന്നെന്ന സംശയത്തിനിടയാക്കിയത്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
ദമ്പതികൾ ആത്മഹത്യ ചെയ്തു; മരിച്ചത് ബ്ലൂവെയിൽ ഗെയിമിൽ കുടുങ്ങി ആത്മഹത്യ ചെയ്തെന്ന് ആരോപണമുയർന്ന സാവന്തിന്റെ മാതാപിതാക്കൾ