TRENDING:

മിൽമ പാൽ സംഭരണം നിർത്തി; ചിറ്റൂരിൽ പാലൊഴുക്കി കളഞ്ഞ് ക്ഷീര കർഷകർ

Last Updated:
15 ലിറ്റർ മുതൽ 500 ലിറ്റർ പാൽ വരെ ഉല്പാദിപ്പിക്കുന്ന വൻകിട - ഇടത്തരം ക്ഷീര കർഷകരുടെയെല്ലാം അവസ്ഥ ഇതു തന്നെയാണ്. റിപ്പോർട്ട്/ ചിത്രങ്ങൾ: പ്രസാദ് ഉടുമ്പശേരി
advertisement
1/5
മിൽമ പാൽ സംഭരണം നിർത്തി; ചിറ്റൂരിൽ പാലൊഴുക്കി കളഞ്ഞ് ക്ഷീര കർഷകർ
പാലക്കാട്: മിൽമ പാൽ സംഭരണം നിർത്തിയതോടെ പ്രതിസന്ധിയിലായി ക്ഷീര കർഷകർ. പാൽ വിറ്റഴിക്കാനാവാതെ ചിറ്റൂർ കുന്നംങ്കാട്ട്പതിയിലെ നൂറ് കണക്കിന് ക്ഷീര കർഷകർക്ക് പാലൊഴുക്കി കളയേണ്ടി വന്നു.
advertisement
2/5
15 ലിറ്റർ മുതൽ 500 ലിറ്റർ പാൽ വരെ ഉല്പാദിപ്പിക്കുന്ന വൻകിട - ഇടത്തരം ക്ഷീര കർഷകരുടെയെല്ലാം അവസ്ഥ ഇതു തന്നെയാണ്. കുന്നംങ്കാട്ട് പതിയിൽ സേതുപതി എന്ന കർഷകന് രാവിലെ ഇരുന്നൂറോളം ലിറ്ററാണ് ഒഴുക്കിക്കളയേണ്ടി വന്നത്. ഇടത്തരം കർഷകയായ അരുണാ ദേവിക്ക് അഞ്ചു ലിറ്ററോളം പാൽ ഉപേക്ഷിക്കേണ്ടി വന്നു.
advertisement
3/5
ഈ പ്രദേശത്ത് എല്ലാ വീടുകളിലും പശുവുള്ളതിനാൽ അയൽ വീടുകളിൽ പോലും പാൽ വേണ്ട. ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ ഹോട്ടലുകളിലും മറ്റും വിൽക്കാനുമാവില്ല. മറ്റു പ്രദേശങ്ങളിൽ എത്തിക്കാനും ബുദ്ധിമുട്ടുണ്ട്. അതു കൊണ്ട് പാൽ കളയുകയല്ലാതെ വേറെ മാർഗമില്ലെന്ന് ഇവർ പറയുന്നു.
advertisement
4/5
നാളെ മുതൽ അൻപതു ശതമാനം പാൽ സംഭരിയ്ക്കുക്കുമെന്നാണ് മിൽമ വ്യക്തമാക്കിയിട്ടുള്ളത്. ഇത് പകുതി ആശ്വാസം മാത്രമാണ് നൽകുകയെന്നും ബാക്കി പാൽ എന്തു ചെയ്യുമെന്നും കർഷകർ ചോദിയ്ക്കുന്നു.
advertisement
5/5
തമിഴ്നാട്ടിൽ നിന്നും സ്വകാര്യ കമ്പനികളുടെ പാൽ വരവ് നിയന്ത്രിച്ച് ക്ഷീരകർഷകരിൽ നിന്ന് മുഴുവൻ പാലും ശേഖരിക്കണമെന്ന് ഇവർ പറയുന്നു. സർക്കാർ ക്രമീകരണം ഏർപ്പെടുത്തുകയാണെങ്കിൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഉൾപ്പടെ പാൽ നൽകാൻ തയ്യാറാണെന്ന് ഇവർ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
മിൽമ പാൽ സംഭരണം നിർത്തി; ചിറ്റൂരിൽ പാലൊഴുക്കി കളഞ്ഞ് ക്ഷീര കർഷകർ
Open in App
Home
Video
Impact Shorts
Web Stories