അവർ നടന്നു, ഇടപ്പള്ളി മുതൽ പാലാരിവട്ടം വരെ; യദുവിന്റെ ജീവനെടുത്ത കുഴിയിൽ ദീപം തെളിക്കാൻ
Last Updated:
എൻ. ശ്രീനാഥ്
advertisement
1/4

ഇനിയൊരാൾക്കും ഇതുപോലൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ നിറഞ്ഞ പ്രാർത്ഥനയുമായാണ് അവർ ഇടപ്പള്ളി മുതൽ പാലാരിവട്ടത്ത് യദുവിനെ വീഴ്ത്തിയ മരണക്കുഴി വരെ നടന്നത്.
advertisement
2/4
ആരും ക്ഷണിച്ചിട്ടോ സംഘടിപ്പിച്ചിട്ടോ ആയിരുന്നില്ല ആ വരവ്. യദുവിന്റെ ആത്മമിത്രങ്ങൾക്കും നാട്ടുകാർക്കുമൊപ്പം ഒരിക്കൽ പോലും യദുവിനെ കണ്ടിട്ടില്ലാത്തവരുമുണ്ടായിരുന്നു. ഒന്നിന് പിറകെ ഒന്നൊന്നായി നൂറുകണക്കിനാളുകളാണ് അവർക്കൊപ്പം ചേർന്നത്.
advertisement
3/4
നടുറോഡിലെ കുഴി ഒരു മാസമായി തിരിഞ്ഞു നോക്കാതിരുന്ന അധികാരികളോടുള്ള രോഷം അവരുടെ വാക്കുകളിൽ ജ്വലിച്ചു. പറയാനുള്ളതെല്ലാം അവർ പ്ലക്കാർഡുകളിൽ കുറിച്ചിരുന്നു.
advertisement
4/4
അവസാനം, യദു വീണു മരിച്ച ശേഷം അധികാരികൾ മൂടിയ കുഴിയ്ക്ക് മുകളിൽ അവർ മെഴുകുതിരികൾ കൊളുത്തി, ഇനി റോഡിലെ കുഴികൾ ആരുടെയും ജീവനെടുക്കാതിരിക്കട്ടേയെന്ന പ്രർഥനയിൽ.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
അവർ നടന്നു, ഇടപ്പള്ളി മുതൽ പാലാരിവട്ടം വരെ; യദുവിന്റെ ജീവനെടുത്ത കുഴിയിൽ ദീപം തെളിക്കാൻ