TRENDING:

പാലക്കാട് നെന്മാറയിൽ കൂട്ടആത്മഹത്യ; അമ്മയും മക്കളും പൊള്ളലേറ്റ് മരിച്ച നിലയിൽ

Last Updated:
ചേരാമംഗലം ആനക്കോട് വീട്ടില്‍ ഉഷ, മക്കളായ പതിനാലു വയസുകാരി അനുശ്രീ, പന്ത്രണ്ടു വയസുകാരന്‍ അഭിജിത്ത് എന്നിവരെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
advertisement
1/5
പാലക്കാട് നെന്മാറയിൽ കൂട്ടആത്മഹത്യ; അമ്മയും മക്കളും പൊള്ളലേറ്റ് മരിച്ച നിലയിൽ
പാലക്കാട്: നെന്മാറ ചേരാമംഗലത്ത് കൂട്ട ആത്മഹത്യ. അമ്മയെയും രണ്ട് മക്കളെയും വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
advertisement
2/5
ചേരാമംഗലം ആനക്കോട് വീട്ടില്‍ ഉഷ, മക്കളായ പതിനാലു വയസുകാരി അനുശ്രീ, പന്ത്രണ്ടു വയസുകാരന്‍ അഭിജിത്ത് എന്നിവരെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
advertisement
3/5
സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
advertisement
4/5
നാട്ടുകാര്‍ വെള്ളം ഒഴിച്ച്‌ തീ കെടുത്തിയെങ്കിലും മൂന്നുപേര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. ഉഷയെ വിവാഹം ചെയ്ത് അയച്ചത് പോത്തുണ്ടിയിലാണ്. ഭര്‍ത്താവ് രാജേന്ദ്രന് നെല്ലിയാമ്പതിയിലാണ് ജോലി. മക്കള്‍ രണ്ടുപേരും എട്ടാംക്ളാസില്‍ തൃശൂരിലെ ഒരു സ്ഥാപനത്തില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്.
advertisement
5/5
ഭര്‍ത്താവിെനാപ്പം കഴിഞ്ഞിരുന്ന ഉഷ മക്കളുമൊത്ത് കുറച്ചുദിവസം മുന്‍പാണ് ചേരാംമംഗലത്തെ സ്വന്തം വീട്ടിലെത്തിയത്. സാമ്പത്തിക പ്രശ്നവും മകളുടെ ചികില്‍സയുമായി ബന്ധപ്പെട്ട മനോവിഷമവും കാരണമാണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
പാലക്കാട് നെന്മാറയിൽ കൂട്ടആത്മഹത്യ; അമ്മയും മക്കളും പൊള്ളലേറ്റ് മരിച്ച നിലയിൽ
Open in App
Home
Video
Impact Shorts
Web Stories