CMFRI സാങ്കേതികവിദ്യ ഉപയോഗിച്ച് കല്ലുമ്മക്കായ കൃഷി; നൂറുമേനി കൊയ്ത് കർഷകർ
Last Updated:
സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കർഷക സംഘങ്ങൾ കൃഷിയിറക്കിയത്. സിഎംഎഫ്ആർഐയിലെ മൊളസ്‌കൻ ഫിഷറീസ് ഡിവിഷനാണ് കൃഷിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയത്.
advertisement
1/7

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) മേൽനോട്ടത്തിൽ നടന്ന കല്ലുമ്മായ കൃഷിയിൽ നൂറുമേനി വിളവെടുപ്പ്.
advertisement
2/7
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കനത്ത നഷ്ടം നേരിട്ടതിന് ശേഷം നടന്ന ആദ്യ വിളവെടുപ്പാണിത്. എറണാകുളം ജില്ലയിലെ മൂത്തകുന്നത്ത് അഞ്ച് കർഷക സംഘങ്ങളാണ് കല്ലുമ്മക്കായ കൃഷിയിലൂടെ നേട്ടം കൊയ്തത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.
advertisement
3/7
കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ കൃഷി അഞ്ച് മാസത്തിന് ശേഷമാണ് വിളവെടുപ്പ് നടത്തിയത്. അഞ്ച് മീറ്റർ നീളവും വീതിയുമുള്ള മുള കൊണ്ട് നിർമിച്ച അഞ്ച് കൃഷിയിടങ്ങിലാണ് കല്ലുമ്മക്കായ കൃഷിയിറക്കിയത്.
advertisement
4/7
മൊത്തം 6.5 ടൺ കല്ലുമ്മക്കായയാണ് വിളവെടുപ്പിലൂടെ ലഭിച്ചത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഇവരുടെ കടൽമുരിങ്ങ കൃഷി പൂർണമായും നശിച്ചിരുന്നു. പ്രളയാനന്തരം കായൽ ജൈവഘടനയിൽ വന്ന മാറ്റം കല്ലുമ്മക്കായ കൃഷിയെ ബാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു.
advertisement
5/7
സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കർഷക സംഘങ്ങൾ കൃഷിയിറക്കിയത്. സിഎംഎഫ്ആർഐയിലെ മൊളസ്‌കൻ ഫിഷറീസ് ഡിവിഷനാണ് കൃഷിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയത്. വിളവെടുപ്പിന് ശേഷം സിഎംഎഫ്ആർഐ തന്നെ വികസിപ്പിച്ച ശാസത്രീയ ശുദ്ധീകരണ പ്രക്രിയക്ക് ശേഷമാണ് കല്ലുമ്മക്കായ വിൽപന നടത്തുന്നത്.
advertisement
6/7
കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടവുമാണ് കല്ലുമ്മക്കായ. അത്യപൂർവമായ ധാതുലവണമായ സെലീനിയം, സിങ്ക്, കാത്സ്യം, അയേൺ, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, തുടങ്ങിയവയും ഇവയിൽ അടങ്ങിയിട്ടുണ്ട്.
advertisement
7/7
ശുദ്ധീകരിച്ച ശേഷം തോട് കളഞ്ഞ കല്ലുമ്മക്കായ പൊതുജനങ്ങൾക്ക് വാങ്ങുന്നതിനായി സിഎംഎഫ്ആർഐയിൽ ലഭ്യമാണ്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
CMFRI സാങ്കേതികവിദ്യ ഉപയോഗിച്ച് കല്ലുമ്മക്കായ കൃഷി; നൂറുമേനി കൊയ്ത് കർഷകർ