ആദിപമ്പ-വരട്ടാര്‍ ജലോത്സവത്തിൽ എ ബാച്ചിൽ ഓതറ പള്ളിയോടം ജേതാക്കൾ; ബി ബാച്ചിൽ കോടിയാട്ടുകരയ്ക്ക് ജയം
Last Updated:
ഭീമൻ ഗദ വലിച്ച് വരട്ടെ ആറെ എന്ന് പറഞ്ഞ് നദി തെളിക്കുന്ന സങ്കല്പത്തിലുള്ള ശില്പമാണ് ജേതാക്കൾക്ക് നൽകിയത്
advertisement
1/6

പത്തനംതിട്ട: മദ്ധ്യ തിരുവിതാംകൂറിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിച്ച് ആദി പമ്പ-വരട്ടാര്‍ ജലോല്‍സവം അരങ്ങേറി. ആറന്മുള പള്ളിയോടങ്ങളുടെ പാരമ്പര്യത്തനിമയിലുള്ള ജലോൽസവത്തിൽ എ ബാച്ചിൽ ഓതറ പള്ളിയോടവും ബി ബാച്ചിൽ കോടിയാട്ടുകരയും ജേതാക്കളായി ഹരിത കേരളം ട്രോഫി നേടി. ഭീമൻ ഗദ വലിച്ച് വരട്ടെ ആറെ എന്ന് പറഞ്ഞ് നദി തെളിക്കുന്ന സങ്കല്പത്തിലുള്ള ശില്പമാണ് ജേതാക്കൾക്ക് നൽകിയത്. റണ്ണേഴ്സ് അപ്പായി എത്തിയ കിഴക്കനോതറ-കുന്നേകാടിന് എബാച്ചിലും മേപ്രം തൈമറവുംകര പള്ളിയോടത്തിന് ബി ബാച്ചിലും മങ്കൊമ്പ് ശിവശങ്കരപ്പിള്ള സ്മാരക ട്രോഫി ലഭിച്ചു. മികച്ച പള്ളിയോട ഗ്രൂപ്പുകളായി പാടിത്തുഴഞ്ഞെത്തിയ മേപ്രംതൈമറവുംകരയും-കോടിയാട്ടുകരയും മികച്ച ഗ്രൂപ്പിനുള്ള മഹാലക്ഷ്മി ട്രോഫി ബാ ബാച്ചില്‍ നേടി. എ ബാച്ചില്‍ ഓതറയും കിഴക്കനതോറ-കുന്നേകാടും ഉള്‍പ്പെടുന്ന ഗ്രൂപ്പ് മഹാലക്ഷ്മി ട്രോഫി നേടി. ബാബാച്ചില്‍ പങ്കെടുത്ത തൈമറവും കരപള്ളിയോടം ഒരു പോയിന്‍റ് വ്യത്യാസത്തിലാണ് റണ്ണേഴ്സ് അപ് ആയത്.
advertisement
2/6
വീണ്ടെടുത്ത വരട്ടാര്‍ വരുംതലമുറയ്ക്ക് നല്‍കുന്ന സമ്മാനമാണെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ആദിപമ്പ-വരട്ടാര്‍ ജലോത്സവം വരട്ടാര്‍ നദീമുഖത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. പുഴയുടെ വീണ്ടെടുപ്പിന്റെ ഉത്സവമാണ് ആദിപമ്പ-വരട്ടാര്‍ ജലോത്സവം. ആദി പമ്പ വരട്ടാര്‍ വീണ്ടെടുപ്പിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. പുതുക്കുളങ്ങര, ആനയാര്‍, തൃക്കയില്‍ പാലങ്ങളുടെ നിര്‍മാണം നവംബറില്‍ ആരംഭിക്കും. നടപ്പാതാ നിര്‍മാണം ആരംഭിച്ചെന്നും എംഎല്‍എ പറഞ്ഞു.
advertisement
3/6
വരട്ടാര്‍ പുനരുജജീവനത്തിനായി 25 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു. വരട്ടാറിന് കുറുകെ എട്ട് പാലങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ മൂന്നു പാലങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്ന ഘട്ടത്തിലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളോടൊപ്പം വരട്ടാറിനെ പൂര്‍വസ്ഥിതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഡ്രഡ്ജിംഗ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി എന്‍ സീമ ജലമേള ഫ്ളാഗ് ഓഫ് ചെയ്തു. ജലമേളയ്ക്ക് മുന്നോടിയായി വഞ്ചിപ്പാട്ട് മത്സരം നടന്നു.
advertisement
4/6
ചമയം, പാരമ്പര്യ ശൈലിയിലുള്ള തുഴച്ചിൽ, വഞ്ചിപ്പാട്ട് , അച്ചടക്കം എന്നിവയാണ് വിജയിയെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡമാക്കിയത്. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനസൂയദേവി അധ്യക്ഷത വഹിച്ചു. സജി ചെറിയാൻ എംഎല്‍എ പള്ളിയോട കരകളുടെ കരനാ ഥന്മാരെ വെറ്റ പുകയിലയും അവിൽപ്പൊതിയും നൽകി പരമ്പരാഗത രീതിയിൽ സ്വീകരിച്ചു. കെഎസ്ആഡബ്ള്യൂബി ചെയര്‍മാന്‍ കെ അനന്തഗോപന്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പള്ളിയോടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഗ്രാന്‍ഡ് വിതരണം ചെയ്തു.
advertisement
5/6
ആന്‍റോ ആന്‍റണി എംപി ഹരിതകേരളം ട്രോഫി വിജയികള്‍ക്ക് സമ്മാനിച്ചു. മങ്കൊമ്പ് ശിവശങ്കരപ്പിള്ള സ്മാരക ട്രോഫി പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കൃഷ്ണകുമാര്‍ കൃഷ്ണവേണി ജേതാക്കള്‍ക്ക് സമ്മാനിച്ചു. ഹരിത കേരളം വൈസ് ചെയര്‍പേഴ്സണ്‍ ടി എന്‍ സീമ മികച്ച പള്ളിയോട ഗ്രൂപ്പുകള്‍ക്കുള്ള മഹാലക്ഷ്മി ട്രോഫി സമ്മാനിച്ചു. സമാപനസമ്മേളനം ടിഎന്‍ സീമ ഉദ്ഘാടനം ചെയ്തു. ജനകീയമായി നടത്തിയ കേരളത്തിലെ ആദ്യ നദീ പുനരുജ്ജീവന ശ്രമങ്ങളുടെ ഓര്‍മ്മപുതുക്കലാണ് ആദിപമ്പ വരട്ടാര്‍ ജലോല്‍സവം. ആറന്മുളയുടെ പള്ളിയോടപ്പെരുമയാണ് ആദിപമ്പ-വരട്ടാര്‍ ജലോല്‍സവത്തിലും മത്സരത്തിന് മാറ്റുരച്ചത്.
advertisement
6/6
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമാണ് ജനകീയമായ ജലോല്‍സവം. കഴിഞ്ഞ വര്‍ഷം പ്രളയത്തെതുടര്‍ന്ന് ജലോല്‍സവം നടത്താനിയാരുന്നില്ല. ഇത്തവണ എട്ട് പള്ളിയോടങ്ങള്‍ പങ്കെടുക്കും. കീഴ്വന്മഴി, മഴുക്കീര്‍, ഓതറ, കിഴക്കനോതറ കുന്നേകാട്, കടപ്ര, പുതുക്കുളങ്ങര, കോടിയാട്ടുകര, മേപ്രം തൈമറവുംകര എന്നീ പള്ളിയോടങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ജലമേളയ്ക്ക് മുന്നോടിയായി വഞ്ചിപ്പാട്ട് മത്സരവും നടന്നിരുന്നു ഈ മത്സരത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയത്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
ആദിപമ്പ-വരട്ടാര്‍ ജലോത്സവത്തിൽ എ ബാച്ചിൽ ഓതറ പള്ളിയോടം ജേതാക്കൾ; ബി ബാച്ചിൽ കോടിയാട്ടുകരയ്ക്ക് ജയം