TRENDING:

തിരുനക്കര അമ്പലത്തിലെ കാണിക്ക കുത്തിത്തുറന്ന് മോഷണം; കൊണ്ടുപോയത് കറൻസി നോട്ടുകൾ മാത്രം

Last Updated:
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
advertisement
1/8
തിരുനക്കര അമ്പലത്തിലെ കാണിക്ക കുത്തിത്തുറന്ന് മോഷണം; കൊണ്ടുപോയത് കറൻസി നോട്ടുകൾ മാത്രം
കോട്ടയത്ത് മോഷണം തുടർക്കഥയാകുന്നു. തിരുനക്കര അമ്പലത്തിന് തൊട്ടടുത്തുള്ള ഭാരത ഹോസ്പിറ്റലിലെ ഡോക്ടറുടെ കാർ പട്ടാപ്പകൽ മോഷ്ടിച്ചതിന് തൊട്ടു പിന്നാലെയാണ് മീറ്ററുകൾ മാത്രം ദൂരെയുള്ള അമ്പലത്തിലും മോഷണം നടന്നത്.
advertisement
2/8
കഴിഞ്ഞദിവസം രാത്രി 1.30 ഓടെയാണ് മോഷണം നടന്നത്. 
advertisement
3/8
പുലർച്ചെ സുരക്ഷാ ജീവനക്കാരന്റെ മുറി പുറത്ത് നിന്ന് പൂട്ടിയാണ് മോഷണം നടന്നത്. അഞ്ച് ഭണ്ഡാരങ്ങളിലെ പണം നഷ്ടപ്പെട്ടതായി കണ്ടെത്തി.
advertisement
4/8
ചുറ്റുമതിലിനുള്ളിൽ ശിവന്റെ ശ്രീകോവിലിനു മുന്നിലെ രണ്ടു കാണിക്കവഞ്ചിയും, അയ്യപ്പന്റെ ശ്രീകോവിലിനു മുന്നിലെ കാണിക്കവഞ്ചിയുമാണ് മോഷ്ടിക്കപ്പെട്ടത്.
advertisement
5/8
ഭണ്ഡാരത്തിൽ നിന്നും കറൻസി നോട്ടുകൾ മാത്രമാണ് കൊണ്ടുപോയത്. നാണയത്തുട്ടുകൾ പൂർണമായും ഭണ്ഡാരത്തിൽ തന്നെ ഉപേക്ഷിച്ചിട്ടുണ്ട്.
advertisement
6/8
ഏകദേശം അര മണിക്കൂറോളം മോഷ്ടാവ് മതിൽക്കെട്ടിനുള്ളിൽ കറങ്ങി നടന്നു. മങ്കി കാപ്പ് ധരിച്ചെത്തിയതിനാൽ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമല്ല.
advertisement
7/8
പുലർച്ചെ എത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിഞ്ഞത്.
advertisement
8/8
കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
തിരുനക്കര അമ്പലത്തിലെ കാണിക്ക കുത്തിത്തുറന്ന് മോഷണം; കൊണ്ടുപോയത് കറൻസി നോട്ടുകൾ മാത്രം
Open in App
Home
Video
Impact Shorts
Web Stories