പുതു ചരിത്രമെഴുതി സംഗക്കാര; എംസിസിയുടെ തലപ്പത്തെത്തുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ വ്യക്തിയായി ഇതിഹാസം
Last Updated:
ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതാണ് മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി)
advertisement
1/4

ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്ന ലണ്ടനിലെ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി)യുടെ പുതിയ പ്രസിഡന്റായി ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാര.
advertisement
2/4
എംസിസിയുടെ പ്രസിഡന്റാകുന്ന ആദ്യത്തെ ബ്രിട്ടീഷുകാരനല്ലാത്തയാളാണ് സംഗക്കാര. അന്തണി വ്രഫോര്‍ഡിന് പകരക്കാരനായി ഒക്ടോബറില്‍ സംഗക്കാര സ്ഥാനമേല്‍ക്കും.
advertisement
3/4
എംസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകരമാണെന്ന് സംഗക്കാര പ്രതികരിച്ചു. ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി പിച്ചിലും പുറത്തും സ്വീകരിക്കുന്ന സമീപനങ്ങള്‍ കൊണ്ട് ഏറ്റവും മഹത്തായ ക്രിക്കറ്റ് ക്ലബാണ് എംസിസിയെന്നും അദ്ദേഹം പറഞ്ഞു.
advertisement
4/4
1784 ല്‍ സ്ഥാപിതമായ എംസിസിയാണ് ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നത്. ക്ലബ് ചരിത്രത്തില്‍ ഇതുവരെ 168 പ്രസിഡന്റുമാരാണ് സ്ഥാനം വഹിച്ചിട്ടുള്ളത്. ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് എംസിസിയുടെ ഔദ്യോഗിക വേദി.
മലയാളം വാർത്തകൾ/Photogallery/Photos/
പുതു ചരിത്രമെഴുതി സംഗക്കാര; എംസിസിയുടെ തലപ്പത്തെത്തുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ വ്യക്തിയായി ഇതിഹാസം