TRENDING:

ശ്രീരാമന് ഗുജറാത്തിന്റെ സുഗന്ധം; 108 അടി നീളമുള്ള ചന്ദനത്തിരി അയോധ്യയിൽ സമർപ്പിച്ചു

Last Updated:
ഗുജറാത്തിലെ വിവിധ കർഷകരും പ്രദേശവാസികളും ചേർന്നാണ് 3,610 കിലോഗ്രാം ഭാരമുള്ള ഈ ഭീമൻ ചന്ദനത്തിരി നിർമ്മിച്ചത്
advertisement
1/8
ശ്രീരാമന് ഗുജറാത്തിന്റെ സുഗന്ധം; 108 അടി നീളമുള്ള ചന്ദനത്തിരി അയോധ്യയിൽ സമർപ്പിച്ചു
ഗുജറാത്തിൽ നിന്ന് 108 അടി നീളമുള്ള ചന്ദനത്തിരി അയോധ്യയിൽ എത്തി. തിങ്കളാഴ്ച പുലർച്ചെ ശ്രീരാമന് കാണിക്കയായി സമർപ്പിക്കാനുള്ള ചന്ദനത്തിരി ക്ഷേത്ര നഗരത്തിൽ എത്തിച്ചേർന്നു.
advertisement
2/8
ഏകദേശം 50 കിലോമീറ്റർ ഓളം ഇതിന്റെ സുഗന്ധം നിലനിൽക്കും എന്നാണ് വിലയിരുത്തുന്നത്. ഗുജറാത്തിലെ വിവിധ കർഷകരും പ്രദേശവാസികളും ചേർന്നാണ് 3,610 കിലോഗ്രാം ഭാരമുള്ള ഈ ഭീമൻ ചന്ദനത്തിരി നിർമ്മിച്ചത്. ഏകദേശം 3.5 അടി വീതിയുണ്ട് ഈ ചന്ദനതിരിയ്ക്ക്.
advertisement
3/8
കൂടാതെ ആറ് മാസത്തിലധികം സമയമെടുത്താണ് വഡോദരയിൽ ചന്ദനത്തിരിയുടേ നിർമ്മാണം പൂർത്തിയാക്കിയത്. ചാണകം, നെയ്യ്, പൂക്കളുടെ സത്ത്, ആയുർവേദ ഉൽപ്പന്നങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് ചന്ദനത്തിരി തയ്യാറാക്കിയിരിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
4/8
ഗുജറാത്തിൽ നിന്ന് ഇത് അയോധ്യയിലേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക ട്രെയിലറും, മോട്ടോർ വാഹനങ്ങളുടെ ഒരു വാഹനവ്യൂഹവും സജ്ജമാക്കിയിരുന്നു.
advertisement
5/8
അതേസമയം ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിലെ ആദ്യത്തെ സ്വര്‍ണ വാതില്‍ ക്ഷേത്രത്തിൽ സ്ഥാപിച്ചതായി ക്ഷേത്ര അധികൃതര്‍ അറിയിച്ചു.
advertisement
6/8
12 അടി ഉയരവും എട്ടടി വീതിയുമുള്ള വാതിലാണ് ശ്രീകോവിലില്‍ സ്ഥാപിച്ചിരിക്കുന്നത് . അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 13 സ്വര്‍ണ വാതിലുകള്‍ കൂടി സ്ഥാപിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
advertisement
7/8
മൊത്തം 46 വാതിലുകളാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുക. അതില്‍ 42 എണ്ണം സ്വര്‍ണം പൂശിയതാണ്.രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി സൗകര്യങ്ങളും അയോധ്യയിൽ ഇതിനോടകം ഒരുക്കിയിട്ടുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകൾ നടക്കും.
advertisement
8/8
മറ്റ് പ്രധാന ചടങ്ങുകൾ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ പ്രതിഷ്ഠാ ദിവസം ആയിരിക്കും നടക്കുക. പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണിതാക്കളുടെ പട്ടികയിൽ ഏകദേശം 3,000 വിവിഐപികളും 4,000 തീർത്ഥാടകരും ഉൾപ്പെടുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Ram Mandir/
ശ്രീരാമന് ഗുജറാത്തിന്റെ സുഗന്ധം; 108 അടി നീളമുള്ള ചന്ദനത്തിരി അയോധ്യയിൽ സമർപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories