TRENDING:

അയോധ്യ പ്രാണപ്രതിഷ്ഠ; അംബാനി കുടുംബം 2.51 കോടി രൂപ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി നൽകി

Last Updated:
രാം ലല്ലയുടെ 'പ്രാണപതിഷ്ഠ'യുടെ ചരിത്രപരമായ നിമിഷത്തിൽ മുകേഷ് അംബാനിയും കുടുംബവും ക്ഷേത്ര ട്രസ്റ്റിന് 2.51 കോടി രൂപ സംഭാവന പ്രഖ്യാപിച്ചു
advertisement
1/6
അയോധ്യ പ്രാണപ്രതിഷ്ഠ; അംബാനി കുടുംബം 2.51 കോടി രൂപ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി നൽകി
അയോധ്യ: അയോധ്യ ക്ഷേത്രത്തിൽ രാം ലല്ല വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാജ്യത്തിനക്കും പുറത്തും നിന്നുള്ള പ്രമുഖർ സാക്ഷ്യം വഹിച്ചു. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്. വിവിധ രംഗങ്ങളിൽ നിന്ന് ഒട്ടേറെ പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്.
advertisement
2/6
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ഭാര്യ നിത അംബാനിയും അടക്കമുള്ളവര്‍ ചരിത്ര ചടങ്ങിന് സാക്ഷികളായി. "ശ്രീരാമൻ ഇന്ന് എത്തുന്നു, ജനുവരി 22 രാജ്യത്തിന് മുഴുവൻ രാം ദീപാവലി ആയിരിക്കും''- ചടങ്ങിന് മുൻപ് മുകേഷ് അംബാനി പറഞ്ഞു.
advertisement
3/6
രാം ലല്ലയുടെ 'പ്രാണപതിഷ്ഠ'യുടെ ചരിത്രപരമായ സന്ദർഭത്തിൽ മുകേഷ് അംബാനിയും കുടുംബവും ക്ഷേത്ര ട്രസ്റ്റിന് 2.51 കോടി രൂപ സംഭാവന പ്രഖ്യാപിച്ചു.
advertisement
4/6
റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനിയും ഭാര്യ ശ്ലോക മെഹ്ത്തയും ചടങ്ങിനെത്തിയിരുന്നു. "ഈ ദിവസം ചരിത്രത്തിന്റെ താളുകളിൽ എഴുതപ്പെടും, ഇവിടെയെത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," ആകാശ് അംബാനി പറഞ്ഞു.
advertisement
5/6
അനന്ത് അംബാനിയും പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തി. അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മെർച്ചന്റും ചടങ്ങിന് സാക്ഷിയായി.
advertisement
6/6
ചടങ്ങിൽ പങ്കെടുത്ത അംബാനി കുടുംബത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍ വൈറലായി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെയും അംബാനി കുടുംബത്തിനൊപ്പം ചിത്രത്തിൽ കാണാം.
മലയാളം വാർത്തകൾ/Photogallery/Ram Mandir/
അയോധ്യ പ്രാണപ്രതിഷ്ഠ; അംബാനി കുടുംബം 2.51 കോടി രൂപ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി നൽകി
Open in App
Home
Video
Impact Shorts
Web Stories