'രാമന്റെ സീതയായി'; ഗുരുവിന്റെ ജന്മദിനത്തിന് അയോധ്യയിൽ രാമായണം അവതരിപ്പിച്ച് ഹേമ മാലിനി
- Published by:Vishnupriya S
- news18-malayalam
Last Updated:
അയോധ്യയിൽ രാമായണ നൃത്തത്തിന് ചുവട് വയ്ക്കാനായ സന്തോഷത്തോടൊപ്പം ചിത്രങ്ങളും താരം പങ്കുവെച്ചു
advertisement
1/7

അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാമായണ നൃത്തത്തിന് ചുവട് വയ്ക്കാനായ സന്തോഷം പങ്കുവെച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി.
advertisement
2/7
ശ്രീരാമഭദ്രാചാര്യയുടെ 75-ാം ജന്മദിനത്തിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി നടത്തിയ ബാലെയിൽ രാമായണം അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി എന്ന് താരം സമൂഹമാധ്യമത്തിൽ കുറിച്ചു.
advertisement
3/7
'തുളസി പീതാദീശ്വർ (ചിത്രകൂട് ജഗത് ഗുരു) ശ്രീ റാംഭദ്രാചാര്യ ജി തന്റെ 75-ാം ജന്മദിനം ജനുവരി 17 ന് അയോധ്യയിൽ അമൃത് മഹോത്സവമായി ആഘോഷിച്ചു. രാമായണം അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി, അതിൽ രാമന്റെ സീതയുടെ വേഷം ഞാൻ അവതരിപ്പിച്ചു', ഹേമ കുറിച്ചു.
advertisement
4/7
ന്യത്തത്തിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചു. സീത എന്ന കഥാപാത്രത്തെയാണ് ഹേമ അവതരിപ്പിച്ചത്. ഓറഞ്ചും ചുവപ്പും കലർന്ന വസ്ത്രവും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞ് പരമ്പരാഗത മേളത്തോടെയായിരുന്നു നൃത്തം.
advertisement
5/7
അയോധ്യയിൽ വീണ്ടും ഹേമയുടെ രാമായണ നൃത്തം അരങ്ങേറും. ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന വേളയിൽ രാമായണ നൃത്തം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
advertisement
6/7
വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 2024 ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് ശേഷം അയോധ്യ ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കും.
advertisement
7/7
8,000 ഓളം പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Ram Mandir/
'രാമന്റെ സീതയായി'; ഗുരുവിന്റെ ജന്മദിനത്തിന് അയോധ്യയിൽ രാമായണം അവതരിപ്പിച്ച് ഹേമ മാലിനി