ബോളിവുഡിൽ മാത്രമല്ല, ക്രിക്കറ്റ് ലോകത്തും ഇത് വിവാഹ സീസൺ; ഈ വർഷം വിവാഹിതരായ ക്രിക്കറ്റ് താരങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
ബോളിവുഡിൽ മാത്രമല്ല, ക്രിക്കറ്റ് ലോകത്തും ഇത് വിവാഹ സീസണാണ്
advertisement
1/8

ബോളിവുഡിൽ ഇന്ന് വീണ്ടുമൊരു വിവാഹ ആഘോഷത്തിനു തുടക്കമാകുകയാണ്. സിദ്ധാർത്ഥ് മൽഹോത്ര-കിയാര അദ്വാനി വിവാഹം ഇന്നു മുതൽ ഫെബ്രുവരി 6 വരെയാണ് ജയ്സാൽമേറിൽ നടക്കുന്നത്.
advertisement
2/8
ബോളിവുഡിൽ മാത്രമല്ല, ക്രിക്കറ്റ് ലോകത്തും ഇത് വിവാഹ സീസണാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലും സുനിൽ ഷെട്ടിയുടെ മകളും നടിയുമായ അതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം ദിവസങ്ങൾക്ക് മുമ്പാണ് കഴിഞ്ഞത്. (Image: Twitter)
advertisement
3/8
പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷഹീൻ അഫ്രീദിയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. മുൻ പാക് താരം ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷ അഫ്രീദിയുമായിട്ടായിരുന്നു ഷഹീൻ അഫ്രീദിയുടെ വിവാഹം.
advertisement
4/8
കറാച്ചിയിൽ നടന്ന വിവാഹത്തിൽ പാക് ക്രിക്കറ്റ് ലോകത്തെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. പാക് ക്യാപ്റ്റൻ ബാബർ അസം, സർഫറാസ് ഖാൻ, നസീം ഷാ, ഷദാബ് ഖാൻ തുടങ്ങിയ താരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുത്തു.
advertisement
5/8
ഷദാബ് ഖാൻ ആണ് വിവാഹിതനായ മറ്റൊരു പാക് ക്രിക്കറ്റ് താരം. പാക് കോച്ചും മുൻ താരവുമായ സാഖ്‌ലിൻ മുഷ്താഖിന്റെ മകളുമായിട്ടായിരുന്നു ഷദാബ് ഖാന്റെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു താരത്തിന്റെ വിവാഹം.
advertisement
6/8
ഷാൻ മസൂദിന്റെ വിവാഹത്തോടെയായിരുന്നു പാക് ക്രിക്കറ്റ് ലോകത്തെ വിവാഹ സീസൺ ആരംഭിച്ചത്. ജനുവരി 27 ന് നടന്ന വിവാഹത്തിൽ ഷാഹിദ് അഫ്രീദി, ഷദാബ് ഖാൻ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. (image: twitter)
advertisement
7/8
ഇന്ത്യൻ ക്രിക്കറ്റ് താരം അക്സർ പട്ടേൽ ആണ് ഈ വർഷം വിവാഹിതനായ മറ്റൊരു താരം. ജനുവരി 26 നായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.
advertisement
8/8
ഇനി അടുത്തത് ഷർദുൽ താക്കൂറിന്റെ വിവാഹമാണ്. 2021 നവംബർ 29 നായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. ഫെബ്രുവരി 27 നാണ് താരത്തിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Sports/
ബോളിവുഡിൽ മാത്രമല്ല, ക്രിക്കറ്റ് ലോകത്തും ഇത് വിവാഹ സീസൺ; ഈ വർഷം വിവാഹിതരായ ക്രിക്കറ്റ് താരങ്ങൾ