TRENDING:

'മെസിയെ എതിരാളിയായി ഒരിക്കലും കണ്ടിട്ടില്ല'; ബാഴ്സലോണയെ തകർത്തശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ

Last Updated:
ചാംപ്യൻസ് ലീഗിൽ ബാഴ്സലോണയെ തകർത്തശേഷം റൊണാൾഡോയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
advertisement
1/5
'മെസിയെ എതിരാളിയായി ഒരിക്കലും കണ്ടിട്ടില്ല'; ബാഴ്സലോണയെ തകർത്തശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ
ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിൽ സ്വന്തം തട്ടകത്തിൽ നാണംകെട്ട തോൽവി വഴങ്ങി ബാഴ്‌സലോണ. ഗ്രൂപ്പ് ജിയിലെ എതിരാളികളായ യുവന്റസിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ തോൽവി സമ്മതിച്ചത്. ബാഴ്‌സയ്‌ക്ക് വേണ്ടി ലയണൽ മെസിയും യുവന്റസിന് വേണ്ടി ക്രിസ്‌റ്റ‌്യാനോ റൊണാൾഡോയും കളത്തിലിറങ്ങി. എന്നാൽ, റൊണാൾഡോ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോൾ മെസി കളിക്കളത്തിൽ നിഷ്‌പ്രഭനായി.
advertisement
2/5
മത്സരത്തിൽ യുവന്റസിനായി രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്. പെനാൽറ്റിയിലൂടെയാണ് റൊണാൾഡോയുടെ ഇരട്ട ഗോൾ. ഇതിനു പുറമേ വെസ്റ്റൻ മക്കെന്നിയും യുവന്റസിന് വേണ്ടി ഒരു ഗോൾ നേടി. ആദ്യ പകുതിയുടെ 20 മിനിറ്റ് പൂർത്തിയാകുമ്പോൾ തന്നെ ബാഴ്‌സയുടെ വല രണ്ട് തവണ കുലുങ്ങി. ഇതോടെ മെസിയും കൂട്ടരും പ്രതിരോധത്തിലായി.
advertisement
3/5
എന്നാൽ, വിജയത്തിന് ശേഷം റൊണാൾഡോയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മെസിയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ഒരിക്കലും എതിരാളിയായി മെസിയെ കണ്ടിട്ടില്ലെന്നും റൊണാൾഡോ പറഞ്ഞു. പതിനാല് വർഷമായി ഞങ്ങൾ ഇരുവരും സമ്മാനങ്ങൾ പങ്കുവെക്കുകയാണെന്നും റൊണാൾ‍ഡോ പറഞ്ഞു. അദ്ദേഹം അദ്ദേഹത്തിന്റെ ടീമിന് വേണ്ടിയും ഞാൻ എന്റെ ടീമിന് വേണ്ടിയും മികച്ച കളി പുറത്തെടുക്കാൻ ശ്രമിക്കുന്നു- റൊണാൾഡോ പറഞ്ഞു.
advertisement
4/5
ഫുട്ബോൾ കളി ആവേശകരമാകാൻ പ്രതിയോഗികള്‍ എന്നൊക്കെ ചിത്രീകരിക്കേണ്ടിവന്നേക്കാം - റൊണാൾഡോ കൂട്ടിച്ചേർത്തു. രണ്ടുവർഷത്തിന് ശേഷം ആദ്യമായാണ് ഇരുവരും കളിക്കളത്തിൽ നേർക്കുനേർ വരുന്നത്. റൊണാൾഡോ ഇല്ലാതെ ഒക്ടോബറിൽ കളത്തിലിറങ്ങിയ യുവന്റസ് 2-0ന് ഹോം ഗ്രൗണ്ടിലെ മത്സരത്തിൽ ബാഴ്സലോണയോട് തോറ്റിരുന്നു.
advertisement
5/5
കഴിഞ്ഞ 12 വർഷത്തിനിടെ 11 തവണയും ബാലൻ ഡി ഓർ പുരസ്കാരം മെസിയും റൊണാൾഡോയും മാറി മാറി വിജയിക്കുകയായിരുന്നു. ബാഴ്‌സയ്‌ക്കെതിരായ ജയത്തോടെ യുവന്റസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി. നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന ബാഴ്‌സ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മലയാളം വാർത്തകൾ/Photogallery/Sports/
'മെസിയെ എതിരാളിയായി ഒരിക്കലും കണ്ടിട്ടില്ല'; ബാഴ്സലോണയെ തകർത്തശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories