TRENDING:

Diego Maradona Passes Away| ലോകം കാലിൽ ചേർത്തോടിയ ഇതിഹാസം

Last Updated:
ഇരുപതാം നൂറ്റാണ്ടിലെ അവിസ്മരണീയമായ 'ദൈവത്തിന്‍റെ കൈ'യിൽ വിരിഞ്ഞ മാസ്മരികത. ഇംഗ്ലീഷുകാർ അതിനെ ഏറ്റവും വലിയ ചതിയായി കണ്ടപ്പോൾ, ഫുട്ബോൾ ലോകം ഏറെക്കുറെ മറഡോണയെ വാഴ്ത്തുപാട്ടുകളുമായി മൂടുകയായിരുന്നു.
advertisement
1/15
Diego Maradona Passes Away| ലോകം കാലിൽ ചേർത്തോടിയ ഇതിഹാസം
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നും അർജന്‍റീനയിൽനിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.
advertisement
2/15
രണ്ട് ആഴ്ചകൾക്കു മുൻപ് മറഡോണയ്ക്ക് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലായിരുന്നു.
advertisement
3/15
ഇഎസ്പിഎൻ അർജന്‍റീന, സ്പോർട്സ് ലേഖകൻ സെസാർ ലൂയിസ് മെർലോ എന്നിവരും മറഡോണ മരിച്ചതായി സ്ഥിരീകരിക്കുന്നുണ്ട്. മറഡോണയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചുവെന്നും ട്വിറ്ററിൽ ലൂയിസ് മെർലോ പറയുന്നു.
advertisement
4/15
ഡീഗോ അർമാൻഡോ മറഡോണ 1960 ഒക്ടോബർ 30ന് ബ്യൂണസ് അയേഴ്‌സിൽ ജനിച്ചു. ആധുനിക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനനായ കളിക്കാരിലൊരാളാണ് മറഡോണ.
advertisement
5/15
അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ സുപ്രധാന പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കിടുന്നു.
advertisement
6/15
തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, അർജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയിൽ പുതിയ ചരിത്രമെഴുതിയ ഫുട്ബോളറാണ്. അന്താരാഷ്ട്രഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടി.
advertisement
7/15
1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചു. അതിൽ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടി. ആ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കി.
advertisement
8/15
ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ 'ദൈവത്തിന്റെ കൈ' എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിന്റെ തോൽപ്പിച്ചു.
advertisement
9/15
ലോകകപ്പുകളിലും, ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും നടത്തിയ മികവാർന്ന പ്രകടനങ്ങളെക്കാൾ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വിവാഹേതരബന്ധങ്ങൾ എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ അദ്ദേഹം കുപ്രസിദ്ധി നേടി.
advertisement
10/15
1986 ജൂൺ 22. ഫുട്ബോൾ ലോകത്തിന് മറക്കാനാകാത്ത ഒരു ദിനം. മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ ലോകകപ്പ് ക്വാർട്ടറിൽ അർജന്‍റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. 1,14000ഓളം വരുന്ന കാണികളെ ത്രസിപ്പിച്ചുകൊണ്ട് മറഡോണ എന്ന ഇതിഹാസം നേടിയ അതുല്യ ഗോളിന്‍റെ പിറവി.
advertisement
11/15
ഇരുപതാം നൂറ്റാണ്ടിലെ അവിസ്മരണീയമായ 'ദൈവത്തിന്‍റെ കൈ'യിൽ വിരിഞ്ഞ മാസ്മരികത. ഇംഗ്ലീഷുകാർ അതിനെ ഏറ്റവും വലിയ ചതിയായി കണ്ടപ്പോൾ, ഫുട്ബോൾ ലോകം ഏറെക്കുറെ മറഡോണയെ വാഴ്ത്തുപാട്ടുകളുമായി മൂടുകയായിരുന്നു.
advertisement
12/15
മത്സരത്തിന്‍റെ 51-ാം മിനിട്ടിലായിരുന്നു ആ അത്ഭുത ഗോൾ പിറന്നത്. ആരാധകരും, കളി വിദഗ്ദ്ധരും എതിരാളികളുമൊക്കെ ഒരുപോലെ സ്തംബ്ധരായി പോയ നിമിഷം. കൈകൊണ്ട് മറഡോണ എതിരാളികളുടെ വല കുലുക്കി.
advertisement
13/15
ജോർജ് വാൽദാനോ മറിച്ചുനൽകിയ പന്ത്, ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർ പീറ്റർ ഷെൽട്ടന്‍റെ തലയ്ക്കു മുകളിലൂടെ ചാടിയ മറഡോണ, കൈകൊണ്ട് ഗോളാക്കി മാറ്റുകയായിരുന്നു.
advertisement
14/15
കളി നിമയത്തിന് എതിരായിരുന്നിട്ടും, അതിനെ വാഴ്ത്തുപാട്ടുകളുമായാണ് ഫുട്ബോൾ ലോകം വരവേറ്റത്. എന്നാൽ ആ ഗോളിനെ വിമർശിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു.
advertisement
15/15
എന്നാൽ ആ ഗോൾ പിറന്നു നാലു മിനിട്ടിനുശേഷം ഫുട്ബോൾ ലോകം ശരിക്കും വിസ്മയിക്കുന്നതാണ് കണ്ടത്. നൂറ്റാണ്ടിലെ തന്നെ ഏറ്റവുംമികച്ച ഗോൾ നേടിയാണ് മറഡോണ അർജന്‍റീനയെ സെമിയിലേക്കു നയിച്ചത്. മധ്യനിരക്കാരൻ ഹെക്ടർ എന്‍റിക് നൽകിയ പന്തുമായി എതിർ പോസ്റ്റിന്‍റെ അറുപത് വാര അകലെനിന്ന് കുതിച്ച മറഡോണ, ഇംഗ്ലണ്ടിന്‍റെ പീറ്റർ ബെഡ്സ്ലി, പീറ്റർ റീഡ്, ടെറി ഫെൻവിക്ക് എന്നിവരെയും ടെറി ബുച്ചറെ രണ്ടു തവണ ഡ്രിബിൾ ചെയ്തും പീറ്റർ ഷിട്ടനെ കാഴ്ചക്കാരനാക്കിയും ഇംഗ്ലീഷ് വല കുലുക്കി. പന്ത് കാലിൽ കിട്ടി 10 സെക്കൻഡിനകമായിരുന്നു മറഡോണയുടെ ആ അത്ഭുത ഗോൾ പിറന്നത്.
മലയാളം വാർത്തകൾ/Photogallery/Sports/
Diego Maradona Passes Away| ലോകം കാലിൽ ചേർത്തോടിയ ഇതിഹാസം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories