TRENDING:

പുതിയ ഹെയർ കട്ടിന് വിരാട് കോഹ്ലി ചെലവാക്കിയത് എത്രയെന്ന് അറിയാമോ?

Last Updated:
ഇപ്പോഴിതാ ഈ ഹെയർസ്‌റ്റൈലിന്റെ ചെലവിനെ കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ സെലിബ്രിറ്റി ഹെയർ ഡ്രസർ ആലിം ഹക്കീം
advertisement
1/6
പുതിയ ഹെയർ കട്ടിന് വിരാട് കോഹ്ലി ചെലവാക്കിയത് എത്രയെന്ന് അറിയാമോ?
നിലവിൽ ഇന്ത്യൻ കായിക രംഗത്ത് ഏറ്റവും ആരാധകരുള്ള താരമാണ് ക്രിക്കറ്റർ വിരാട് കോഹ്ലി. കോഹ്‌ലിയുടെ വസ്ത്രധാരണവും രൂപ മാറ്റവും ഒക്കെ എന്നും ആരാധകർക്ക് ഇടയിൽ വലിയ ചർച്ചാ വിഷയമാണ്. ഇൻസ്‌റ്റാഗ്രാമിൽ കോടിക്കണക്കിന് ഫോളോവേഴ്സുള്ള കോഹ്ലി ഇടയ്ക്ക് ലുക്കിലും മറ്റും ചില വ്യത്യസ്‌തകളും പരീക്ഷിക്കാറുണ്ട്.
advertisement
2/6
ഇപ്പോഴിതാ ഐപിഎൽ 17ാം സീസണിൽ അത്തരമൊരു രൂപ മാറ്റവുമായാണ് കോഹ്ലി എത്തിയത്. പുത്തൻ ഹെയർ സ്റ്റൈലുമായാണ് താരം ഐപിൽ സീസണിലെത്തിയത്. ഇതോടെ ആരാധകർ ഈ ലുക്കിനെ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു
advertisement
3/6
ഇപ്പോഴിതാ ഈ ഹെയർസ്‌റ്റൈലിന്റെ ചെലവിനെ കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ സെലിബ്രിറ്റി ഹെയർ ഡ്രസർ ആലിം ഹക്കീം. വിരാട് കോഹ്‌ലിയുടെ മാത്രമല്ല മറ്റൊരു മുതിർന്ന ഇന്ത്യൻ താരമായിരുന്ന എം എസ് ധോണിയുടെയും ഹെയർ ഡ്രസർ കൂടിയാണ് ആലിം ഹക്കീം. താൻ ഈ സേവനത്തിന് ഈടാക്കുന്ന തുകയെ കുറിച്ച് അദ്ദേഹം മനസ് തുറന്നു.
advertisement
4/6
വിരാട് കോഹ്‌ലിയുടെ ഹെയർസ്‌റ്റൈലിനായി താൻ എത്ര രൂപ ഈടാക്കിയെന്ന് നേരിട്ട് വെളിപ്പെടുത്തുന്നില്ലെങ്കിലും ഹക്കിം ഒരു ഏകദേശ സൂചന നൽകിയിട്ടുണ്ട്. "എന്റെ ഫീസ് വളരെ ലളിതമാണ്, ഞാൻ എത്ര തുക ഈടാക്കുമെന്ന് എല്ലാവർക്കും അറിയാം. ഇത് ഒരു ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു. അതാണ് എന്റെ ഏറ്റവും കുറഞ്ഞ തുക" ​​എന്നായിരുന്നു അദ്ദേഹം ബ്രൂട്ട് ഇന്ത്യയോട് പറഞ്ഞത്.
advertisement
5/6
"മഹി സാറും വിരാടും എന്റെ വളരെ പഴയ സുഹൃത്തുക്കളാണ്. വളരെക്കാലമായി മുടിവെട്ടാൻ എന്റെ അടുത്തേക്കാണ് അവർ വരാറുള്ളത്. ഐപിഎൽ വരുന്നതിനാൽ, ഞങ്ങൾ രസകരമായതും വ്യത്യസ്‌തവുമായ എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കൂടാതെ വിരാടിന് എപ്പോഴും ഇത് ഓരോ തവണയും പരീക്ഷിച്ചുനോക്കാൻ ഒരു റഫറൻസ് കാണും'' - ഹക്കിം പറഞ്ഞു.
advertisement
6/6
കോഹ്‌ലിയുടെ ഹെയർ സ്‌റ്റൈലിനെ പുകഴ്ത്തുകയാണ് ആരാധകര്‍. അതിനിടെയാണ് ആലിം ഹക്കീമിന്റെ തുറന്നുപറച്ചിൽ. കോഹ്‌ലിയുടെ ഹെയർ സ്‌റ്റൈലിന് എത്ര രൂപ ഈടാക്കുന്നുവെന്ന് അദ്ദേഹം തീർത്തു പറഞ്ഞിട്ടില്ലെങ്കിലും അതിൽ ഏകദേശ ധാരണ ഉണ്ടാകാൻ ഇടയുള്ള തന്റെ ഫീസ് വ്യക്തമാക്കി എന്നതാണ് ശ്രദ്ധേയം.
മലയാളം വാർത്തകൾ/Photogallery/Sports/
പുതിയ ഹെയർ കട്ടിന് വിരാട് കോഹ്ലി ചെലവാക്കിയത് എത്രയെന്ന് അറിയാമോ?
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories