TRENDING:

ആഭ്യന്തരയുദ്ധത്തിൽ 48 മണിക്കൂർ വെടിനിർത്തലിന് കാരണക്കാരനായ പെലെയെ അറിയാമോ

Last Updated:
പെലെ 1000 ഗോൾ തികച്ച ദിവസത്തിന്റെ ഓർമയ്ക്കായി നവംബർ 19 ‘പെലെ ദിനം’ ആയി സാന്റോസ് ആചരിക്കുന്നു.
advertisement
1/8
ഫുട്ബോൾ ഇതിഹാസം പെലെയെക്കുറിച്ച് നിങ്ങൾക്കറിയാത്ത 10 രസകരമായ വസ്തുതകൾ
പെലെയ്ക്ക് 15 വയസ്സുള്ളപ്പോൾ ബ്രസീലിയൻ ക്ലബ് സാന്റോസിൽ ഒപ്പുവച്ചു. ഇതിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. 15 വയസില്‍ ബ്രസീലിൽ ദേശീയ ടീമിലെത്തി.(ഫോട്ടോ കടപ്പാട് | Facebook@Pele)
advertisement
2/8
17-ാം വയസ്സിൽ പെലെ ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. ആതിഥേയരായ സ്വീഡനെതിരെ ഫൈനലിൽ രണ്ട് ഗോളുകളും നേടിയാണ് പെലെ ലോകകപ്പ് നേടുന്നത്. (ഫോട്ടോ കടപ്പാട് | Facebook@Pele)
advertisement
3/8
സാന്റോസ് ക്ലബ്ബിനു വേണ്ടി 18 വർഷം കളിച്ച പെലെ കരിയറിലെ അവസാന കാലത്ത് 2 വർഷം അമേരിക്കൻ ക്ലബ്ബായ ന്യൂയോർക്ക് കോസ്മോസിനു വേണ്ടിയും ജഴ്സിയണിഞ്ഞു. ബ്രസീലിനായി 77 എണ്ണം ഉൾപ്പെടെ ആകെ 1,283 ഫസ്റ്റ് ക്ലാസ് ഗോളുകളാണ് പെലെ നേടിയത്. (ഫോട്ടോ കടപ്പാട് | Facebook@Pele)
advertisement
4/8
പതിനേഴാം വയസ്സിൽ ദേശീയ ടീമിലെ പത്താം നമ്പർ ജഴ്‌സിയിലേക്കു സ്ഥാനക്കയറ്റം. ഫുട്‌ബോളിൽ പത്താം നമ്പർ കളിക്കാർ അതോടെ പെലെയുടെ പ്രതിനിധികളായി നിറഞ്ഞാടി.(ഫോട്ടോ കടപ്പാട് | Facebook@Pele)
advertisement
5/8
ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രത്തിൽ ഇടംനേടിയ താരമാണ് പെലെ. 1958, 1962,1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങള്‍. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്. (ഫോട്ടോ കടപ്പാട് | Facebook@Pele)
advertisement
6/8
സാന്റോസ് ക്ലബ്ബിനു വേണ്ടി 18 വർഷം കളിച്ച പെലെ കരിയറിലെ അവസാന കാലത്ത് 2 വർഷം അമേരിക്കൻ ക്ലബ്ബായ ന്യൂയോർക്ക് കോസ്മോസിനു വേണ്ടിയും ജഴ്സിയണിഞ്ഞു. ബ്രസീലിനായി 77 എണ്ണം ഉൾപ്പെടെ ആകെ 1,283 ഫസ്റ്റ് ക്ലാസ് ഗോളുകളാണ് പെലെ നേടിയത്. (ഫോട്ടോ കടപ്പാട് | Facebook@Pele)
advertisement
7/8
1969 നവംബർ 19-ന് പെലെ തന്റെ കരിയറിലെ 1000-ാം ഗോൾ നേടി. പെലെ 1000 ഗോൾ തികച്ച ദിവസത്തിന്റെ ഓർമയ്ക്കായി നവംബർ 19 ‘പെലെ ദിനം’ ആയി സാന്റോസ് ആചരിക്കുന്നു. (ഫോട്ടോ കടപ്പാട് | Facebook@Pele)
advertisement
8/8
പെലെയുടെ കളി കാണാൻ വേണ്ടി 1967-ൽ, നൈജീരിയയിൽ 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു. (ഫോട്ടോ കടപ്പാട് | Facebook@Pele)
മലയാളം വാർത്തകൾ/Photogallery/Sports/
ആഭ്യന്തരയുദ്ധത്തിൽ 48 മണിക്കൂർ വെടിനിർത്തലിന് കാരണക്കാരനായ പെലെയെ അറിയാമോ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories