TRENDING:

Stuart Broad|ടെസ്റ്റിൽ ചരിത്ര നേട്ടവുമായി സ്റ്റുവർട്ട് ബ്രോഡ്; ഇനി '500 ക്ലബിൽ ' അംഗം

Last Updated:
500 ടെസ്റ്റ് വിക്കറ്റുകളുടെ നാഴികക്കല്ലിലെത്തിയ നാലാമത്തെ പേസറും ഏഴാമത്തെ ബൗളറുമാണ് ബ്രോഡ്.
advertisement
1/8
Stuart Broad|ടെസ്റ്റിൽ ചരിത്ര നേട്ടവുമായി സ്റ്റുവർട്ട് ബ്രോഡ്; ഇനി '500 ക്ലബിൽ ' അംഗം
മാഞ്ചസ്റ്റർ: ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് ഇംഗ്ലണ്ട് പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം ഓപ്പണർ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിനെ പുറത്താക്കിയതോടെയാണ് ബ്രോഡ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
advertisement
2/8
ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ്. 2017-ൽ ജെയിംസ് ആൻഡേഴ്സനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.
advertisement
3/8
ആൻഡേഴ്സന്റെ 500-ാം വിക്കറ്റും ക്രെയ്ഗ് ബ്രാത്ത്വെയ്റ്റായിരുന്നു എന്ന കാര്യം യാദൃശ്ചികമാണ്. 500 ടെസ്റ്റ് വിക്കറ്റുകളുടെ നാഴികക്കല്ലിലെത്തിയ നാലാമത്തെ പേസറും ഏഴാമത്തെ ബൗളറുമാണ് ബ്രോഡ്.
advertisement
4/8
തന്റെ 140-ാം ടെസ്റ്റിൽ നിന്നാണ് ബ്രോഡ് 500 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റിൽ 500 വിക്കറ്റ് വീഴ്ത്തിയവരിൽ ഏറ്റവും പതിയെ ആ നേട്ടം സ്വന്തമാക്കുന്ന താരവും ബ്രോഡ് തന്നെയാണ്.
advertisement
5/8
മുത്തയ്യ മുരളീധരൻ (87 ടെസ്റ്റ്), അനിൽ കുംബ്ലെ (105), ഷെയ്ൻ വോൺ (108), ഗ്ലെൻ മഗ്രാത്ത് (110), കോർട്ട്നി വാൽഷ് എന്നിവരാണ് ഇക്കാര്യത്തിൽ ബ്രോഡിനു മുന്നിലുള്ളത്.
advertisement
6/8
രണ്ടാം ഇന്നിങ്സിൽ ബ്രോഡ് മൂന്നു വിക്കറ്റ് വീഴ്ത്തിയതോടെ 399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന വിൻഡീസ് തോൽവിയെ അഭിമുഖീകരിക്കുകയാണ്. ആദ്യ ഇന്നിങ്സിൽ ബ്രോഡ് ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു.
advertisement
7/8
ബ്രോഡിന്റെ ബൗളിംഗ് സ്ട്രൈക്ക് റേറ്റ് ഇങ്ങനെയാണ്.
advertisement
8/8
ആഷസ് മത്സരത്തിൽ ആൻഡേഴ്സണേക്കാൾ വിജയം നേടിയിട്ടുളളത് ബ്രോഡ് തന്നെയാണ്.
മലയാളം വാർത്തകൾ/Photogallery/Sports/
Stuart Broad|ടെസ്റ്റിൽ ചരിത്ര നേട്ടവുമായി സ്റ്റുവർട്ട് ബ്രോഡ്; ഇനി '500 ക്ലബിൽ ' അംഗം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories