TRENDING:

HBD Lasith Malinga: ക്രിക്കറ്റ് ലോകം ഭരിച്ച മെക്കാനിക്കിന്റെ മകൻ; 'യോർക്കർ രാജാവ്' ലസിത് മലിംഗക്ക് ഇന്ന് ജന്മദിനം

Last Updated:
Happy Birthday Lasith Malinga: ശ്രീലങ്കൻ ബൗളർ ലസിത് മലിംഗ ഇന്ന് തന്റെ 38 -ാം ജന്മദിനം ആഘോഷിക്കുന്നു. തന്റെ കാലഘട്ടത്തിലെ ഏകദിന, ടി 20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളറാണ് മലിംഗ. അദ്ദേഹത്തിന്റെ പേരിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 -ലധികം വിക്കറ്റുകൾ ഉണ്ട്. അതേസമയം, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ റെക്കോർഡ് ഇപ്പോഴും മലിംഗയുടെ പേരിലാണ്.
advertisement
1/7
ക്രിക്കറ്റ് ലോകം ഭരിച്ച മെക്കാനിക്കിന്റെ മകൻ;  'യോർക്കർ രാജാവിന് ഇന്ന് ജന്മദിനം
ന്യൂഡൽഹി: മുൻ ശ്രീലങ്കൻ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായ ലസിത് മലിംഗ വിചിത്രമായ ബൗളിംഗ് ആക്ഷന് പേരുകേട്ടതാണ്. മലിംഗയുടെ യോർക്കറിൽ വിക്കറ്റുകൾ തെറിക്കുന്നത് എത്രയോ തവണ നാം കണ്ടിരിക്കുന്നു. ലോകം അടക്കിവാണ സച്ചിൻ അടക്കമുള്ള ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകൾ പോലും മലിംഗ പലതവണ സ്വന്തമാക്കി. 1983 ൽ ശ്രീലങ്കയിലെ ഗാലേയിലാണ് മലിംഗ ജനിച്ചത്. 2014 ൽ ടി 20 ലോകകപ്പ് കിരീടത്തിലേക്ക് ശ്രീലങ്കയെ നയിച്ചത് മലിംഗയാണ്. (ഫോട്ടോ-എ പി)
advertisement
2/7
സാധാരണ ഒരു കുടുംബത്തിലാണ് മലിംഗ ജനിച്ചത്. ഗാലിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള രത്ഗാമയിലാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ ഒരു ബസ് മെക്കാനിക്കായിരുന്നു. ഗാലിലെ ഒരു ബസ് ഡിപ്പോയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. (ഫോട്ടോ-എ പി)
advertisement
3/7
മലിംഗ കുട്ടിക്കാലത്ത് കടൽത്തീരങ്ങളിൽ ടെന്നീസ് ബോൾ ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു, അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷൻ തുടക്കം മുതൽ വിചിത്രമായിരുന്നു. അത് തന്റെ ശൈലിയായി മലിംഗ മാറ്റി. 2001 -ൽ നെറ്റ്സിൽ പരിശീലിക്കാൻ ബാറ്റ്സ്മാന്മാർക്ക് മലിംഗ പന്തെറിഞ്ഞു. ശ്രീലങ്കയിലെ മികച്ച താരങ്ങൾക്ക് മലിംഗയുടെ പന്തുകൾ കളിക്കാൻ കഴിഞ്ഞില്ല. ഈ കളിക്കാരിൽ അരവിന്ദ് ഡി സിൽവയും ഉൾപ്പെടുന്നു. (ഫയൽ ഫോട്ടോ)
advertisement
4/7
മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കി. ആകെ 546 വിക്കറ്റുകൾ നേടി. 30 ടെസ്റ്റുകളിൽ നിന്ന് 101 വിക്കറ്റും 226 ഏകദിനങ്ങളിൽ 338 ഉം 84 ടി 20 മത്സരങ്ങളിൽ 107 വിക്കറ്റുകളും മലിംഗ നേടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 5 തവണ മലിംഗ ഹാട്രിക്ക് നേടിയിട്ടുണ്ട്, ഇത് ഒരു റെക്കോർഡാണ്. ഏകദിന ക്രിക്കറ്റിൽ മൂന്ന് തവണ ഹാട്രിക്ക് നേടിയ ലോക റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. ഇതിനുപുറമെ, ടി 20 അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ടുതവണ അദ്ദേഹം ഹാട്രിക്ക് നേടിയിട്ടുണ്ട്. ഏകദിന, ടി 20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നാല് പന്തിൽ തുടർച്ചയായി നാല് വിക്കറ്റ് വീഴ്ത്തിയ ഏക കളിക്കാരനും അദ്ദേഹമാണ്.
advertisement
5/7
ഇന്ത്യൻ പ്രീമിയർ ലീഗിലെ മിക്ക മത്സരങ്ങളും മുംബൈ ഇന്ത്യൻസിനായി ലസിത് മലിംഗ കളിച്ചിട്ടുണ്ട്. 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഐപിഎൽ കരിയറിൽ ഒരു മത്സരത്തിൽ 6 തവണ മലിംഗ 4 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്, ഒരിക്കൽ 13 റൺസിന് 5 വിക്കറ്റ് വീഴ്ത്തി. (ഫയൽ ഫോട്ടോ)
advertisement
6/7
സച്ചിൻ ടെൻഡുൽക്കറെപ്പോലെയുള്ള ഒരു ബാറ്റ്സ്മാനെ ലസിത് മലിംഗ വളരെയധികം ബുദ്ധിമുട്ടിച്ചു. സച്ചിനെ കൂടാതെ വീരേന്ദർ സേവാഗ്, ഷെയ്ൻ വാട്സൺ തുടങ്ങിയ ബാറ്റ്സ്മാൻമാരെ 6 തവണ പുറത്താക്കിയിട്ടുണ്ട്. (ഫയൽ ഫോട്ടോ)
advertisement
7/7
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയവരിൽ മലിംഗ 9ാം സ്ഥാനത്താണ് (338 ). ശ്രീലങ്കൻ ടീമിൽ മുത്തയ്യ മുരളീധരൻ (534), ചമിന്ദ വാസ് (400) എന്നിവർക്ക് പിന്നിലാണ് ലസിത് മലിംഗ. (ഫയൽ ഫോട്ടോ)
മലയാളം വാർത്തകൾ/Photogallery/Sports/
HBD Lasith Malinga: ക്രിക്കറ്റ് ലോകം ഭരിച്ച മെക്കാനിക്കിന്റെ മകൻ; 'യോർക്കർ രാജാവ്' ലസിത് മലിംഗക്ക് ഇന്ന് ജന്മദിനം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories