TRENDING:

ഹോക്കി ലോകകപ്പ് മുതല്‍ ക്രിക്കറ്റ് ലോകകപ്പ് വരെ; 2023ലെ പ്രധാന കായിക മത്സരങ്ങൾ

Last Updated:
2023ല്‍ നിരവധി കായിക മാമാങ്കങ്ങള്‍ക്കാണ് തിരിതെളിയാൻ പോകുന്നത്
advertisement
1/9
ഹോക്കി ലോകകപ്പ് മുതല്‍ ക്രിക്കറ്റ് ലോകകപ്പ് വരെ; 2023ലെ പ്രധാന കായിക മത്സരങ്ങൾ
2023ല്‍ നിരവധി കായിക മാമാങ്കങ്ങള്‍ക്കാണ് തിരിതെളിയാൻ പോകുന്നത്. ജനുവരിയിൽ തന്നെ ചില പ്രധാന മത്സരങ്ങള്‍ ആരംഭിക്കും. ജനുവരി 13 മുതല്‍ 29 വരെയാണ് ഹോക്കി ലോകകപ്പ് മത്സരം നടക്കുക.
advertisement
2/9
അണ്ടര്‍ 19 വനിതാ ഹോക്കി ലോകകപ്പാണ് അടുത്തത്. ജനുവരി 14 മുതല്‍ 29 വരെയാണ് അണ്ടര്‍ 19 വേള്‍ഡ് കപ്പ് നടക്കുക. അതേ തീയതിയില്‍ തന്നെയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസും ആരംഭിക്കുന്നത്.
advertisement
3/9
ഫെബ്രുവരിയോടെ വനിതാ ടി20 ലോകകപ്പിന് ലോകം സാക്ഷ്യം വഹിക്കും. ഫെബ്രുവരി 10 മുതല്‍ 26വരെയാണ് വേള്‍ഡ് കപ്പ് നടക്കുക. പിന്നീട് ഫോര്‍മുല വണ്‍ ലോക ചാമ്പ്യൻഷിപ്പ് മത്സരമാണ് നടക്കുന്നത്. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന മത്സരം ഈ വര്‍ഷം നവംബര്‍ 26നാണ് അവസാനിക്കുക. ഗോള്‍ഫ് മാസ്റ്റേഴ്‌സ് ടൂര്‍ണ്ണമെന്റാണ് മറ്റൊരു പ്രധാന മത്സരം. ഏപ്രിലില്‍ ആയിരിക്കും ഗോള്‍ഫ് മത്സരങ്ങള്‍ നടക്കുക.
advertisement
4/9
അതേ മാസത്തില്‍ തന്നെ ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പും നടക്കും. ഏപ്രില്‍ 15 മുതല്‍ മെയ് 1 വരെയാണ് സ്‌നൂക്കര്‍ മത്സരങ്ങള്‍ നടക്കുക. ശേഷം പ്രധാന ടെന്നീസ് മത്സരമായ ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കും.
advertisement
5/9
മെയ് 28 മുതല്‍ ജൂണ്‍ 11 വരെയാണ് ഫ്രഞ്ച് ഓപ്പണ്‍ മത്സരം. ജൂലൈ 1 മുതല്‍ 23 വരെ പ്രധാന സൈക്ലിംഗ് മത്സരമായ ടൂര്‍ ഡി ഫ്രാന്‍സിന് ലോകം സാക്ഷ്യം വഹിക്കും. ജൂലൈ 3ന് വിംബിള്‍ഡണ്‍ മത്സരങ്ങളും ആരംഭിക്കും.
advertisement
6/9
ജൂലൈ മൂന്ന് മുതല്‍ 16 വരെയാണ് വിംബിള്‍ഡണ്‍ ടെന്നീസ് മത്സരം നടക്കുക. ജൂലൈയില്‍ തന്നെയാണ് വേള്‍ഡ് അക്വാട്ടിക്‌സ് ചാമ്പ്യന്‍ഷിപ്പ്. ജൂലൈ 14 മുതല്‍ 30 വരെയാണ് ഇവ നടക്കുന്നത്. തുടര്‍ന്ന് ജൂലൈ പകുതിയോടെ ഫിഫ വുമണ്‍സ് വേള്‍ഡ് കപ്പ് മത്സരം ആരംഭിക്കും. ജൂലൈ 20 മുതല്‍ ആഗസ്റ്റ് 20 വരെ മത്സരം നീണ്ടു നില്‍ക്കും.
advertisement
7/9
 ആഗസ്റ്റ് മുതല്‍ വേള്‍ഡ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നതാണ്. ആഗസ്റ്റ് 19 മുതല്‍ 27 വരെയാണ് വേള്‍ഡ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ബാഡ്മിന്റണ്‍ മത്സരങ്ങളാണ് പിന്നീട് നടക്കുക. ബിഡബ്ല്യൂഎഫ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ ആഗസ്റ്റ് 20 മുതല്‍ 27 വരെയുള്ള തീയതികളില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
advertisement
8/9
ആഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ 3 വരെയുള്ള തീയതികളിലായി ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളും നടക്കും. ഐഎസ്എസ്എഫിന്റെ കീഴില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളാണ് ആഗസ്റ്റില്‍ നടക്കുക. പ്രധാന ടെന്നീസ് മത്സരമായ യു.എസ് ഓപ്പണ്‍ ആഗസ്റ്റ് 28ന് ആരംഭിക്കും. സെപ്റ്റംബര്‍ 10ന് മത്സരം അവസാനിക്കുകയും ചെയ്യും.  
advertisement
9/9
അന്തര്‍ദേശീയ ഭാരോദ്വഹന മത്സരങ്ങള്‍ സെപ്റ്റംബറിലാണ് നടക്കുക. ഐഡബ്ലൂഎഫ് ചാമ്പ്യന്‍ഷിപ്പ് എന്നറിയപ്പെടുന്ന മത്സരം സെപ്റ്റംബര്‍ 2 മുതല്‍ 17 വരെയുള്ള തീയതികളില്‍ നടക്കും.പ്രധാന ഗുസ്തി മത്സരമായ വേള്‍ഡ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പാണ് സെപ്റ്റംബര്‍ അവസാനവാരം ആരംഭിക്കും.
മലയാളം വാർത്തകൾ/Photogallery/Sports/
ഹോക്കി ലോകകപ്പ് മുതല്‍ ക്രിക്കറ്റ് ലോകകപ്പ് വരെ; 2023ലെ പ്രധാന കായിക മത്സരങ്ങൾ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories