TRENDING:

In Pics| ധോണിയുടെ തന്ത്രങ്ങളുടെ ജയം; ഇന്ത്യയുടെ പ്രഥമ ടി20 ലോകകപ്പ് നേട്ടത്തിന് ഇന്ന് 14 വയസ്സ്

Last Updated:
ഫൈനലിൽ അവസാന ഓവറിൽ 13 റൺസാണ് പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത്. അവസാന ഓവറിൽ എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് ധോണി ജോഗീന്ദർ ശർമയെ പന്തെറിയാൻ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് നടന്നത് ചരിത്രം -
advertisement
1/7
In Pics| ഇന്ത്യയുടെ പ്രഥമ ടി20 ലോകകപ്പ് നേട്ടത്തിന് ഇന്ന് 14 വയസ്സ്
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലവും ഓർത്തിരിക്കാൻ പോന്ന നേട്ടമാണ് പ്രഥമ ടി20 ലോകകപ്പ് നേടിക്കൊണ്ട് എം എസ് ധോണിയുടെ നേതൃത്വത്തിൽ അണിനിരന്ന യുവസംഘം കുറിച്ചത്. (Image: Twitter/ICC)
advertisement
2/7
2007 ഏകദിന ലോകകപ്പിൽ ഫേവറിറ്റുകൾ ആയി ചെന്ന് നാണംകെട്ട തോൽവി വഴങ്ങി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ഇന്ത്യ, ടി20 ലോകകപ്പിൽ ഒരു യുവനിരയുമായാണ് അണിനിരന്നത്. (Image: Twitter/RP Singh)
advertisement
3/7
ടി20 ലോകകപ്പിനെ ബിസിസിഐ കാര്യമാക്കിയിരുന്നില്ല എന്നതിനാലാണ് യുവനിരയെ അയക്കാൻ തീരുമാനിച്ചത്. ഇതിനുപുറമെ ഏകദിന ലോകകപ്പിലെ മോശം പ്രകടനം മൂലം ആരാധകരും ഇന്ത്യൻ ടീമിൽ വലിയ പ്രതീക്ഷ കൽപിച്ചിരുന്നില്ല. എന്നാൽ ഓരോ മത്സരം കഴിയുംതോറും മികച്ച പ്രകടനവുമായി മുന്നേറിയ ഒടുവിൽ കിരീടം നേടുകയും ചെയ്തു. ടൂർണമെന്റിൽ ന്യൂസിലൻഡിനോട് മാത്രമാണ് ഇന്ത്യ തോൽവി വഴങ്ങിയത്. (Image: Twitter/RP Singh)
advertisement
4/7
ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഫൈനലിൽ നേർക്കുനേർ വന്ന മത്സരത്തിന്റെ ആവേശം പതിന്മടങ്ങായിരുന്നു. ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരെ ബൗൾ ഔട്ടിലൂടെ ജയം നേടിയിരുന്ന ഇന്ത്യൻ സംഘം ആത്മവിശ്വാസത്തിലായിരുന്നു. (Image: Twitter/ICC)
advertisement
5/7
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഗൗതം ഗംഭീർ നേടിയ 75 റൺസിന്റെ ബലത്തിൽ 158 റൺസ് കുറിച്ചു. പക്ഷെ ഈ ടോട്ടൽ ജയം നൽകുമെന്ന പ്രതീക്ഷ ആർക്കും തന്നെ ഉണ്ടായിരുന്നില്ല. ബൗളിങ്ങിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാക് ബൗളർ ഉമർ ഗുല്ലാണ് ഇന്ത്യൻ സ്കോറിങ്ങിന് തടയിട്ടത്. (Image: Twitter/ICC)
advertisement
6/7
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വിക്കറ്റുകൾ ഇടയ്ക്കിടെ നഷ്ടമായതോടെ റൺസ് പിന്തുടരുന്നതിൽ മേധാവിത്വം നേടാൻ അവർക്കായില്ല. എന്നാൽ മിസ്ബാ ഉൾ ഹഖ് ക്രീസിൽ എത്തിയതോടെ അവരുടെ സ്കോർബോർഡിലേക്ക് റൺ കയറിത്തുടങ്ങി. മിസ്ബയ്ക്ക് പിന്തുണ നൽകിക്കൊണ്ട് യാസിർ അറഫാത്തും സുഹൈൽ തൻവീറും ചെറിയ വെടിക്കെട്ട് നടത്തിയതോടെ അവസാന ഓവറിൽ ഒരു വിക്കറ്റ് ബാക്കി നിൽക്കെ പാകിസ്താന് ജയിക്കാൻ 13 റൺസ് എന്ന അവസ്ഥയിലായി. (Image: Twitter/BCCI)
advertisement
7/7
അവസാന ഓവറിൽ എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് ധോണി ജോഗീന്ദർ ശർമയെ പന്തെറിയാൻ ഏൽപ്പിക്കുകയായിരുന്നു. ജോഗീന്ദർ ശർമയുടെ രണ്ടാം പന്ത് സിക്സിന് പറത്തി മിസ്ബാ പാക് ടീമിന്റെ വിജയ പ്രതീക്ഷകൾ ഉയർത്തി. എന്നാൽ തൊട്ടടുത്ത പന്തിൽ സ്കൂപ്പിന് ശ്രമിച്ച മിസ്ബയുടെ ശ്രമം പാളി. ഫൈൻ ലെഗിലേക്ക് മിസ്ബ സ്‌കൂപ്പ് ചെയ്ത പന്ത് ശ്രീശാന്തിന്റെ കൈകളിൽ ഒതുങ്ങിയതോടെ ഇന്ത്യക്ക് സ്വന്തമായത് അഞ്ച് റൺസിന്റെ അവിസ്മരണീയ ജയം (Image: Twitter/Gautam Gambhir)
മലയാളം വാർത്തകൾ/Photogallery/Sports/
In Pics| ധോണിയുടെ തന്ത്രങ്ങളുടെ ജയം; ഇന്ത്യയുടെ പ്രഥമ ടി20 ലോകകപ്പ് നേട്ടത്തിന് ഇന്ന് 14 വയസ്സ്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories