സെഞ്ചുറി 'കിംഗ്'; ഏകദിനത്തിൽ 50 സെഞ്ചുറി നേടി വിരാട് കോഹ്ലി
- Published by:Naseeba TC
- news18-malayalam
Last Updated:
advertisement
1/6

മുംബൈ: ഏകദിനക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് വിരാട് കോഹ്ലി.
advertisement
2/6
49 സെഞ്ച്വറികളെന്ന സച്ചിന്റെ പേരിലുള്ള റെക്കോർഡ് ന്യൂസിലന്റിനെതിരായ സെമിഫൈനൽ പോരാട്ടത്തിൽ കോഹ്ലി മറികടന്നു.
advertisement
3/6
'അമ്പത് ഓവർ ക്രിക്കറ്റിൽ അമ്പത് സെഞ്ചുറികൾ' അപൂർവ റെക്കോർഡെന്ന സിംഹാസനത്തിലാണ് കിംഗ് കോഹ്ലി എത്തിയിരിക്കുന്നത്.
advertisement
4/6
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും കോഹ്ലിക്ക് സ്വന്തമായി. അതും സച്ചിന്റെ പേരിലുള്ള റെക്കോർഡ് മറികടന്ന് തന്നെ. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റെക്കോർഡാണ് 2023 ൽ കോഹ്ലി മറിടന്നത്.
advertisement
5/6
ഇന്നത്തെ സെമിഫൈനലിൽ കോഹ്ലിയുടെ സ്കോർ 80 പിന്നിട്ടപ്പോള്‍ സച്ചിന്റെ പേരിലുള്ള റെക്കോർഡ് തിരുത്തപ്പെട്ടു. മുന്‍ ഓസീസ് താരം മാത്യൂ ഹെയ്ഡനാണ് സച്ചിന് പിറകിൽ മൂന്നാമതായുള്ളത്.
advertisement
6/6
ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലോക്ക്. ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ 342 റൺസ് പിന്നിട്ടു. 48 റൺസെടുത്ത രോഹിത് ശർമയാണ് പുറത്തായത്. 79 റൺസെടുത്ത് നിൽക്കെ ശുഭ്മാൻ ഗിൽ പേശിവലിവിനെ തുടർന്ന് തിരികെ കയറി. വിരാട് കോലിയും ശ്രേയസ് അയ്യരുമാണ് ക്രീസിൽ.