IND vs ENG 5th Test| ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഇന്ന് എഡ്ജ്ബാസ്റ്റണിൽ; ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും
- Published by:Rajesh V
- news18-malayalam
Last Updated:
അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ 2-1 നു മുന്നിലാണ്
advertisement
1/11

എഡ്‌ജ്ബാസ്‌റ്റണ്‍: കഴിഞ്ഞവര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിനിടെ കോവിഡ് വ്യാപനഭീതിയില്‍ മാറ്റിവച്ച അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. ബര്‍മ്മിങ്ങാമിലെ എഡ്‌ജ്ബാസ്‌റ്റണില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3ന് കളി ആരംഭിക്കും. സോണി ചാനലുകളില്‍ തല്‍സമയം കാണം. അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ 2-1 നു മുന്നിലാണ്. ഈ മത്സരം തോല്‍ക്കാതിരിക്കുകയോ സമനിലയില്‍ കലാശിക്കുകയോ ചെയ്‌താല്‍ പരമ്പര ഇന്ത്യ സ്വന്തമാക്കും. കോവിഡ് ബാധിതനായ രോഹിത് ശര്‍മയ്‌ക്കു പകരം പേസര്‍ ജസ്‌പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. (AP Image)
advertisement
2/11
മാഞ്ചസ്‌റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് എഡ്‌ജ്ബാസ്‌റ്റണിലേക്ക് മാറ്റിയിരിക്കുന്നത്. കപില്‍ ദേവിനുശേഷം ഇന്ത്യന്‍ ടെസ്‌റ്റ് ടീമിനെ നയിക്കുന്ന ആദ്യ പേസ് ബൗളറെന്ന ഖ്യാതിയും ബുംറയ്ക്ക് സ്വന്തം. പരിക്കേറ്റ വൈസ് ക്യാപ്‌റ്റന്‍ കെ എല്‍ രാഹുല്‍ ഇംഗ്ലണ്ടിന് വിമാനം കയറുംമുമ്പേ ടീമിനു പുറത്തായിരുന്നു. ഇംഗ്ലണ്ടിലെത്തിയശേഷം രോഹിത്തിന് കോവിഡ് ബാധിച്ചതോടെ ക്യാപ്‌റ്റന്റെ സേവനവും ടീമിന് നഷ്‌ടമായി. (AP Image)
advertisement
3/11
കഴിഞ്ഞവര്‍ഷത്തെ അവസ്ഥയിലല്ല ഇരു ടീമുകളും. ക്യാപ്‌റ്റന്റെയും പ്രധാന പരിശീലകന്റെയും മാറ്റമാണ് അതില്‍ പ്രധാനം. ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്ലിയുടെ പടിയിറക്കത്തിന് പിന്നാലെ രോഹിത് ശര്‍മ ക്യാപ്‌റ്റനായി. കഴിഞ്ഞവര്‍ഷം ജോ റൂട്ടായിരുന്നു ഇംഗ്ലീഷ് നായകനെങ്കില്‍ എഡ്‌ജ്ബാസ്‌റ്റണില്‍ ബെന്‍ സ്‌റ്റോക്‌സിന് കീഴിലാണ് ആതിഥേയര്‍ കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ രവി ശാസ്‌ത്രി പദവിയൊഴിഞ്ഞ സ്ഥാനത്ത് രാഹുല്‍ ദ്രാവിഡെത്തിയെങ്കിൽ ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലമാണ് ഇംഗ്ലണ്ടിന്റെ പുതിയ പരിശീലകന്‍. ആഷസിലെ ദയനീയ പരാജയത്തിന് പിന്നാലെ പടിയിറങ്ങിയ ക്രിസ് സില്‍വര്‍ വുഡിന്റെ പിന്‍ഗാമിയാണ് മക്കല്ലം. (AP Image)
advertisement
4/11
വൈസ് ക്യാപ്‌റ്റന്‍മാരുടെ കാര്യമെടുത്താലുമുണ്ട് കൗതുകകരമായ സമാനത. കഴിഞ്ഞ വര്‍ഷം നാലാം ടെസ്റ്റ് അവസാനിക്കുമ്പോള്‍ അജിങ്ക്യ രഹാനെയും ജോസ് ബട്ലറുമായിരുന്നു യഥാക്രമം ഇന്ത്യ, ഇംഗ്ലണ്ട് ടീമുകളുടെ ഉപനായകന്മാര്‍. ഇത്തവണ ഫോം ഔട്ടായതു രഹാനെയുടെ ടീമിലെ സ്ഥാനം തന്നെ നഷ്‌ടമാക്കിയപ്പോള്‍ ബട്ലർ ഇംഗ്ലീഷ് നിരയിലില്ല. മേയില്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ആദ്യം കെ എല്‍ രാഹുലിനെ ഇന്ത്യ രോഹിത്തിന്റെ അസിസ്‌റ്റന്റാക്കി. രാഹുലിനു പരിക്കേറ്റതോടെ ബുംറയ്‌ക്കായി വൈസ് ക്യാപ്‌റ്റന്‍ സ്ഥാനം. (AP Image)
advertisement
5/11
പഴയ രണ്ടു ക്യാപ്‌റ്റന്‍മാരും ബാറ്റര്‍മാരായി ടീമിലുണ്ട്. മോശം ഫോമിലാണ് വിരാട് കോഹ്ലി. അപ്പുറത്ത് ജോ റൂട്ടാകട്ടെ മിന്നുന്ന ഫോമിലുമാണ്. ഓവലിലെ നാലാം ടെസ്‌റ്റ് ഇന്ത്യക്ക് അടിയറവച്ച ഇംഗ്ലണ്ട് ടീമില്‍ കളിച്ച അഞ്ചുപേര്‍ മാത്രമാണ് നിലവില്‍ ആതിഥേയര്‍ക്കൊപ്പമുള്ളതെന്നതും കൗതുകകരമാണ്. പുതിയ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിനു കീഴില്‍ ആക്രമണോത്സുക ക്രിക്കറ്റാണ് ഇംഗ്ലണ്ട് പുറത്തെടുക്കുന്നത്. ന്യൂസിലന്‍ഡിനെതിരേ അടുത്തിടെ സമാപിച്ച ടെസ്‌റ്റ് പരമ്പരതന്നെ ഉദാഹരണം. മൂന്നു മത്സര പരമ്പര ഏകപക്ഷീയമായാണ് ഇംഗ്ലണ്ട് കരസ്ഥമാക്കിയത്. (AP Image)
advertisement
6/11
മികച്ച ഫോമിലുള്ള ജോണി ബെയര്‍സ്‌റ്റോയും ജോ റൂട്ടുംതന്നെ ബാറ്റര്‍മാരില്‍ അപകടകാരികള്‍. ഈവര്‍ഷം കളിച്ച ഏഴു ടെസ്‌റ്റുകളില്‍ നാലു സെഞ്ചുറി നേടാന്‍ ബെയര്‍സ്‌റ്റോയ്‌ക്കായി. ടീം 60 റണ്ണില്‍ത്താഴെ പതറി നില്‍ക്കുമ്പോഴായിരുന്നു അഞ്ചാമതും ആറാമതുമായിറങ്ങി ജോണിയുടെ ബാറ്റിങ് വെടിക്കെട്ട്. മറുപക്ഷത്ത് റൂട്ടിനാകട്ടെ സ്വന്തം മണ്ണില്‍ കളിച്ച കഴിഞ്ഞ ഏഴു ടെസ്‌റ്റുകളില്‍നിന്നായി 960 റണ്ണാണു സമ്പാദ്യം; ശരാശരി 96. (AP Image)
advertisement
7/11
ശുഭ്‌മാന്‍ ഗില്ലിനൊപ്പം ആരാകും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര എന്നിവര്‍ക്കാണു സാധ്യതയെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എസ് ഭരത്തിനെയും പരിഗണിച്ചേക്കാം. (AP Image)
advertisement
8/11
വിരാട് കോഹ്ലിക്കൊപ്പം ശ്രേയസ് അയ്യരും ഹനുമ വിഹാരിയും മധ്യനിരയ്‌ക്കു കരുത്തേകും. വൈസ് ക്യാപ്‌റ്റന്‍ ഋഷഭ് പന്തിനും ടീമില്‍ ഇടമുറപ്പ്. (AP Image)
advertisement
9/11
ഓള്‍റൗണ്ടര്‍മാരുടെ ഗണത്തില്‍ ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവരില്‍ ആരൊക്കെ അന്തിമ ഇലവനിലുണ്ടാകുമെന്നതും കൗതുകം ജനിപ്പിക്കുന്നു. ക്യാപ്‌റ്റന്‍ ബുംറയ്‌ക്കൊപ്പം പേസര്‍മാരായി മുഹമ്മദ് ഷാമിയും മുഹമ്മദ് സിറാജിനുമാണു സാധ്യത. (AP Image)
advertisement
10/11
ഇന്ത്യന്‍ ടീം ഇവരില്‍നിന്ന്: ജസ്‌പ്രീത് ബുംറ (ക്യാപ്‌റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര, കെ.എസ്. ഭരത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഷാര്‍ദൂല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, മായങ്ക് അഗര്‍വാള്‍. (AP Image)
advertisement
11/11
ഇംഗ്ലണ്ട്: ബെന്‍ സ്‌റ്റോക്‌സ്(ക്യാപ്‌റ്റന്‍), അലക്‌സ് ലീസ്, സാക് ക്രോളി, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, സാം ബില്ലിങ്‌സ്, മാത്യു പോട്‌സ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്‌റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച് (AP Image)
മലയാളം വാർത്തകൾ/Photogallery/Sports/
IND vs ENG 5th Test| ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഇന്ന് എഡ്ജ്ബാസ്റ്റണിൽ; ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും