IND vs ENG | ക്രിക്കറ്റിന്റെ മക്കയില്‍ ടീം ഇന്ത്യയുടെ ഐതിഹാസിക വിജയത്തിലെ പ്രധാന നിമിഷങ്ങള്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
advertisement
1/10

ലോര്‍ഡ്‌സ് ടെസ്റ്റിലെ ഒന്നാം ദിനം കെ എല്‍ രാഹുല്‍ 127 റണ്‍സ് നേടിയിരുന്നു. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. (Twitter)
advertisement
2/10
രാഹുലിനോടൊപ്പം സഹ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ (83) തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യക്ക് ശക്തമായ തുടക്കം നല്‍കിയത്.
advertisement
3/10
ഇംഗ്ലണ്ട് സീനിയര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സ് 364 റണ്‍സില്‍ ഒതുക്കിയത്.
advertisement
4/10
രണ്ട് വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായതിന് ശേഷം ക്രീസില്‍ ഉറച്ചുനിന്ന രവീന്ദ്ര ജഡേജയുടെ 40 റണ്‍സ് ഇന്ത്യക്ക് നിര്‍ണായകമായി.
advertisement
5/10
180 റണ്‍സ് നേടി പുറത്താകാതെ നിന്ന ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് മൂന്നാം ദിനത്തില്‍ 27 റണ്‍സിന്റെ ലീഡ് നേടിക്കൊടുത്തു.
advertisement
6/10
നാല് വിക്കറ്റ് നേടിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ പ്രകടനമാണ് ആതിഥേയര്‍ വലിയ ലീഡിലേക്ക് മുന്നേറുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്തിയത്.
advertisement
7/10
മോശം ഫോമിന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ട അജിന്‍ക്യ രഹാനെയുടെയും ചേതേശ്വര്‍ പൂജാരയുടെയും 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് നാലാം ദിവസം ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
advertisement
8/10
നാലാം ദിവസം മൂന്ന് വിക്കറ്റുകള്‍ നേടി മാര്‍ക്ക് വുഡ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
advertisement
9/10
ഇംഗ്ലണ്ട് ബൗളര്‍മാരെ വശം കെടുത്തുന്ന പ്രകടനമാണ് ഷമിയും ബുംറയും പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 89 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മുഹമ്മദ് ഷമി (52*), അര്‍ധസെഞ്ചുറി നേടിയപ്പോള്‍ മറുവശത്ത് ജസ്പ്രീത് ബുംറയും (34*) തിളങ്ങി.
advertisement
10/10
മുഹമ്മദ് സിറാജ് രണ്ടാം ഇന്നിങ്‌സിലും നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഇംഗ്ലണ്ടിനെതിരെ 151 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും ഇന്ത്യ സ്വന്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Sports/
IND vs ENG | ക്രിക്കറ്റിന്റെ മക്കയില്‍ ടീം ഇന്ത്യയുടെ ഐതിഹാസിക വിജയത്തിലെ പ്രധാന നിമിഷങ്ങള്‍