കേരളത്തിന്റെ 'പയ്യോളി എക്സ്പ്രസ്' പി.ടി ഉഷയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
പയ്യോളി എക്സ്പ്രസ്, ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡിലെ രാജ്ഞി അങ്ങനെ വിശേഷണങ്ങൾ നിരവധിയാണ് പി.ടി ഉഷയ്ക്ക്
advertisement
1/14

കേരളത്തിന്റെ 'പയ്യോളി എക്സ്പ്രസ്' പി.ടി ഉഷയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ. പയ്യോളി എക്സ്പ്രസ് (Payyoli Express), ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡിലെ രാജ്ഞി (Queen of Indian Track And Field) അങ്ങനെ വിശേഷണങ്ങൾ നിരവധിയുണ്ട് പി.ടി. ഉഷയ്ക്ക്.
advertisement
2/14
1964 ജൂൺ 27 ന് ഇവിഎം പൈതലിന്റെയും ടി വി ലക്ഷ്മിയുടെയും മകളായി ജനിച്ച പിലാവുള്ളക്കണ്ടി തെക്കേപ്പറമ്പിൽ ഉഷ (Pilavullakandi Thekkeparambil Usha) ഇന്ത്യൻ കായിക ചരിത്രത്തിലെ ഇതിഹാസ താരമായി മാറുകയായിരുന്നു.
advertisement
3/14
ഇന്ത്യന്‍ കായിക ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഓര്‍മയായ പിടി ഉഷയുടെ തുടക്കം നാലാം ക്ലാസിൽ പഠിക്കുന്ന സമയത്താണ്. പിന്നീട് ജീവിത വ്യഥകളെ പൊരുതി തോൽപ്പിച്ച് കായിക രംഗത്തേക്കിറങ്ങി.
advertisement
4/14
1980 ൽ കറാച്ചിയിൽ നടന്ന പാകിസ്ഥാൻ ദേശീയ ഗെയിംസിലും പിടി ഉഷ പങ്കെടുത്തിരുന്നു. അവിടെ 100 മീറ്ററിലും 200 മീറ്ററിലും ഉഷ വിജയം നേടി.
advertisement
5/14
ഉഷയുടെ കഴിവുകൾ തിരിച്ചറിഞ്ഞ ഒ.എം നമ്പ്യാർ, അത്‍ലറ്റിക് കരിയറിൽ ഉടനീളം ഉഷയുടെ വ്യക്തിഗത പരിശീലകനായി തുടർന്നു.
advertisement
6/14
തന്നിലെ അത്‍ലറ്റിനെ രൂപപ്പെടുത്തിയെടുക്കുന്നതിൽ പരിശീലകനായ ഒ.എം നമ്പ്യാരോടുള്ള നന്ദിയും പിടി ഉഷ പല തവണ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു വനിതാ അത്‌ലറ്റെന്ന നിലയിൽ പിടി ഉഷയുടെ വളർച്ചക്ക് ചുക്കാൻ പിടിച്ച ആൾ കൂടിയാണ് അദ്ദേഹം.
advertisement
7/14
1980 മോസ്‌കോ ഒളിമ്പിക്‌സിൽ പങ്കെടുത്ത ആദ്യത്തെയും ഏറ്റവും പ്രായം കുറഞ്ഞതുമായ ഇന്ത്യൻ വനിതയായിരുന്നു പിടി ഉഷ.
advertisement
8/14
1981-ൽ കുവൈത്തിൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ ഇന്ത്യക്കായി സ്വർണം നേടി. 1982ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 100 മീറ്ററിലും 200 മീറ്ററിലും വെള്ളി മെഡൽ നേടി.
advertisement
9/14
ഒളിമ്പിക് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതാ സ്‌പ്രിന്ററാണ് പിടി ഉഷ. 1984-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ 400 മീറ്റർ ഓട്ടത്തിൽ നാലാം സ്ഥാനം നേടിയെങ്കിലും സെക്കന്റിന്റെ നൂറിലൊന്ന് വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടമായി.
advertisement
10/14
1986 സിയോൾ ഒളിമ്പിക്സിൽ മികച്ച കായികതാരത്തിനുള്ള അഡിഡാസ് ഗോൾഡൻ ഷൂ അവാർഡ് നേടി. 1985 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണ്ണ മെഡലുകൾ നേടി. 19ാം വയസിൽ അർജുന അവാർഡും നേടി.
advertisement
11/14
36ാം വയസിൽ പൂർണമായും വിരമിച്ച ഉഷ കായിക താരങ്ങൾക്കുള്ള പരിശീലനത്തിലേക്ക് ട്രാക്ക് മാറ്റി. നിലവില്‍ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയാണ് പി ടി ഉഷ.
advertisement
12/14
അത്‍ലറ്റിക്സിൽനിന്നു വിടചൊല്ലി വർഷങ്ങളേറെ കഴിഞ്ഞെങ്കിലും ഇന്ത്യൻ കായിക ലോകത്ത് ഇന്നും ഉഷയുടെ പേര് ഉയർന്നു കേൾക്കാം.
advertisement
13/14
രാഷ്ട്രപതി നാമനിർദേശം ചെയ്ത് രാജ്യസഭാംഗമായ പി.ടി. ഉഷ, തൊട്ടുപിന്നാലെ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെയും ചുമതലയേറ്റെടുത്തു.
advertisement
14/14
60–ാം വയസ്സിലും ഇന്ത്യൻ കായിക രംഗത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള ചുമതലകളുമായുള്ള ഓട്ടത്തിലാണ് പിടി ഉഷ.
മലയാളം വാർത്തകൾ/Photogallery/Sports/
കേരളത്തിന്റെ 'പയ്യോളി എക്സ്പ്രസ്' പി.ടി ഉഷയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ