TRENDING:

IPL 2023| ഗുജറാത്തിന് എല്ലാം 'ശുഭം'; സൺറൈസേഴ്‌സിനെ 34 റൺസിന് തകർത്ത് പ്ലേ ഓഫിൽ

Last Updated:
തോല്‍വിയോടെ സണ്‍റൈസേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി
advertisement
1/14
IPL 2023| ഗുജറാത്തിന് എല്ലാം 'ശുഭം'; സൺറൈസേഴ്‌സിനെ 34 റൺസിന് തകർത്ത് പ്ലേ ഓഫിൽ
അഹമ്മദാബാദ്: ഐപിഎൽ പതിനാറാം സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 34 റണ്‍സിന് തകര്‍ത്താണ് ഗുജറാത്ത് പ്ലേ ഓഫില്‍ കടന്നത്. തോല്‍വിയോടെ സണ്‍റൈസേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി. (Pic Credit: Sportzpics)
advertisement
2/14
ഗുജറാത്ത് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്‌സിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധസെഞ്ചുറി നേടിയ ഹെന്റിച്ച് ക്ലാസന്‍ മാത്രമാണ് ടീമിനായി തിളങ്ങിയത്. (Pic Credit: Sportzpics)
advertisement
3/14
നാല് വിക്കറ്റ് വീതം നേടിയ മോഹിത് ശര്‍മയും മുഹമ്മദ് ഷമിയും ഗുജറാത്തിനുവേണ്ടി മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു. (Pic Credit: Sportzpics)
advertisement
4/14
189 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്‌സിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. സ്‌കോര്‍ 59ല്‍ എത്തുമ്പോഴേക്കും 7 വിക്കറ്റുകള്‍ നഷ്ടമായി. പവര്‍പ്ലേയില്‍ തകര്‍ത്തെറിഞ്ഞ മുഹമ്മദ് ഷമിയും പിന്നാലെ വന്ന മോഹിത് ശര്‍മയുമാണ് സണ്‍റൈസേഴ്‌സിനെ തകര്‍ത്തത്. (Pic Credit: Sportzpics)
advertisement
5/14
അന്‍മോല്‍ പ്രീത് സിങ് (5), എയ്ഡന്‍ മാര്‍ക്രം (10), രാഹുല്‍ ത്രിപാഠി (1) എന്നിവരെ ഷമിയും ഓപ്പണര്‍ അഭിഷേക് ശര്‍മയെ (5) യാഷ് ദയാലും പുറത്താക്കി. പിന്നാലെ വന്ന സന്‍വീര്‍ സിങ് (7), അബ്ദുള്‍ സമദ് (1), മാര്‍ക്കോ യാന്‍സണ്‍ (1) എന്നിവരെ മോഹിത് ശര്‍മയും പുറത്താക്കി. ഇതോടെ സണ്‍റൈസേഴ്‌സ് തകര്‍ന്നു.  (Pic Credit: Sportzpics)
advertisement
6/14
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍ തകര്‍ത്തടിച്ചു. ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ച് ക്ലാസന്‍ ടീം സ്‌കോര്‍ 100 കടത്തി. പിന്നാലെ താരം ഈ സീസണിലെ രണ്ടാം അര്‍ധസെഞ്ചുറി കുറിച്ചു. 35 പന്തിലാണ് ക്ലാസന്റെ ഫിഫ്റ്റി. (Pic Credit: Sportzpics)
advertisement
7/14
17ാം ഓവറില്‍ ക്ലാസനെ മടക്കി ഷമി സണ്‍റൈസേഴ്‌സിന്റെ പോരാട്ടത്തിന് അന്ത്യം കുറിച്ചു. 44 പന്തില്‍ നാല് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 64 റണ്‍സെടുത്താണ് ക്ലാസന്‍ ക്രീസ് വിട്ടത്. പിന്നാലെ ഭുവനേശ്വറും (27) മടങ്ങി. മായങ്ക് മാര്‍ഖണ്ഡെ 18 റണ്‍സെടുത്തും ഫാറൂഖി ഒരു റണ്ണെടുത്തും പുറത്താവാതെ നിന്നു. (Pic Credit: Sportzpics)
advertisement
8/14
Tആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. സെഞ്ചുറി നേടിയ സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. കന്നി ഐപിഎല്‍ സെഞ്ചുറി നേടിയ ഗില്ലും 47 റണ്‍സെടുത്ത സായ് സുദര്‍ശനും ചേര്‍ന്ന് കണ്ടെത്തിയ 147 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗുജറാത്തിന് തുണയായത്  (Pic Credit: Sportzpics)
advertisement
9/14
എന്നാൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ മറ്റ് ഗുജറാത്ത് ബാറ്റര്‍മാര്‍ക്കായില്ല. ടീമിലെ എട്ട് ബാറ്റര്‍മാര്‍ രണ്ടക്കം പോലും കാണാതെ ക്രീസ് വിട്ടു. അതില്‍ നാലുപേര്‍ ഡക്കായി പുറത്തായി.  (Pic Credit: Sportzpics)
advertisement
10/14
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ നഷ്ടമായി. അക്കൗണ്ട് തുറക്കുംമുന്‍പ് താരത്തെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി.  (Pic Credit: Sportzpics)
advertisement
11/14
പിന്നാലെ ക്രീസിലെത്തിയ സായ് സുദര്‍ശനെ കൂട്ടുപിടിച്ച് ശുഭ്മാന്‍ ഗില്‍ അടിച്ചുതകര്‍ത്തു. അനായാസം ബാറ്റുവീശിയ ഗില്‍ 22 പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ചു. മറുവശത്ത് സായ് സുദര്‍ശനും മികച്ച രീതിയില്‍ കളിക്കാന്‍ തുടങ്ങിയതോടെ ഗുജറാത്ത് സ്‌കോര്‍ കുതിച്ചു. (Pic Credit: Sportzpics)
advertisement
12/14
15ാം ഓവറില്‍ സായ് സുദര്‍ശനെ പുറത്താക്കി മാര്‍ക്കോ യാന്‍സണ്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 36 പന്തില്‍ നിന്ന് 47 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. (Pic Credit: Sportzpics)
advertisement
13/14
പിന്നാലെ വന്ന ഹാര്‍ദിക് പാണ്ഡ്യ (8), ഡേവിഡ് മില്ലര്‍ (7), രാഹുല്‍ തെവാത്തിയ (3) എന്നിവര്‍ അതിവേഗത്തില്‍ പുറത്തായതോടെ ഗുജറാത്ത് പതറി. (Pic Credit: Sportzpics)
advertisement
14/14
19ാം ഓവറില്‍ ഗില്‍ മൂന്നക്കം തികച്ചു. വെറും 55 പന്തിലാണ് ഗില്‍ സെഞ്ചുറി നേടിയത്. ഭുവനേശ്വറിന്റെ അവസാന ഓവറില്‍ ഗില്‍ പുറത്തായി. 58 പന്തില്‍ നിന്ന് 13 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 101 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. (AP Photo)
മലയാളം വാർത്തകൾ/Photogallery/Sports/
IPL 2023| ഗുജറാത്തിന് എല്ലാം 'ശുഭം'; സൺറൈസേഴ്‌സിനെ 34 റൺസിന് തകർത്ത് പ്ലേ ഓഫിൽ
Open in App
Home
Video
Impact Shorts
Web Stories