TRENDING:

IPL 2023| അവസാന ഓവറിൽ വേണ്ടിയിരുന്നത് 9 റൺസ്; കൊൽക്കത്തയ്ക്ക് മുന്നിൽ ഹൈദരാബാദ് വീണു

Last Updated:
20 ഓവറിൽ 9 വിക്കറ്റിന് 171 റൺസ് നേടിയ കൊൽക്കത്ത മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ 8 വിക്കറ്റിന് 168 റൺസ് എന്ന നിലയിൽ പിടിച്ചു കെട്ടുകയായിരുന്നു
advertisement
1/13
അവസാന ഓവറിൽ വേണ്ടിയിരുന്നത് 9 റൺസ്; കൊൽക്കത്തയ്ക്ക് മുന്നിൽ ഹൈദരാബാദ് വീണു
ഹൈദരാബാദ്: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി. അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ 5 റൺസിനാണ് കൊൽക്കത്തയുടെ ജയം.  (Pic Credit: Sportzpics)
advertisement
2/13
20 ഓവറിൽ 9 വിക്കറ്റിന് 171 റൺസ് നേടിയ കൊൽക്കത്ത മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ 8 വിക്കറ്റിന് 168 റൺസ് എന്ന നിലയിൽ പിടിച്ചു കെട്ടുകയായിരുന്നു. (Pic Credit: Sportzpics)
advertisement
3/13
അവസാന ഓവറിൽ ഹൈദരാബാദിന് ജയിക്കാൻ 9 റൺസാണ് വേണ്ടിയിരുന്നത്. ആദ്യ രണ്ടു പന്തുകളിൽ രണ്ടു റൺസ് നേടിയ ഹൈദരാബാദിന് മൂന്നാം പന്തിൽ അബ്ദുൾ സമദിന്‍റെ (18 പന്തിൽ 21 റൺസ്) വിക്കറ്റ് നഷ്ടമായി.  (Pic Credit: Sportzpics)
advertisement
4/13
അവസാന മൂന്നു പന്തിൽ ആകെ ഒരു റൺ മാത്രമാണ് ഹൈദരാബാദിന് നേടാനായത്. ഒരു റൺ നേടിയ മായങ്ക് മാർക്കണ്ഡെയും അഞ്ച് റൺസ് നേടിയ ഭുവനേശ്വർ കുമാറും പുറത്താകാതെ നിന്നു. (Pic Credit: Sportzpics)
advertisement
5/13
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. അഭിഷേക് ശർമ്മ (9), മായങ്ക് അഗർവാൾ (18), രാഹുൽ ത്രിപാഠി (20), ഹാരി ബ്രൂക്ക് (0) തുടങ്ങിയവർ ഹൈദരാബാദ് നിരയിൽ നിരാശപ്പെടുത്തി. 40 പന്തിൽ 41 റൺസെടുത്ത നായകൻ ഐഡൻ മർക്രമാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറർ. (Pic Credit: Sportzpics)
advertisement
6/13
 നായകൻ ഐഡൻ മർക്രവും, വിക്കറ്റ് കീപ്പർ ബാറ്റസ്മാൻ ഹെൻറിച്ച് ക്ലാസനും അഞ്ചാം വിക്കറ്റിൽ ഒരുമിച്ചതോടെയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലേക്ക് തിരിച്ചുവന്നത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 70 റൺസാണ് കൂട്ടിച്ചേർത്തത്. (Pic Credit: Sportzpics)
advertisement
7/13
20 പന്തിൽ 36 റൺസാണ് ഹെൻറിച്ച് ക്ലാസൻ സ്വന്തമാക്കിയത്. മൂന്ന് സിക്സറുകളും ക്ലാസൻ നേടി. ശാർദൂൽ താക്കൂറാണ് ക്ലാസനെ പുറത്താക്കിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഹർഷിത് റാണ, ശാർദൂൽ താക്കൂർ, ആന്ദ്രെ റസൽ, അങ്കുൽ റോയ്, വൈഭവ് അറോറ തുടങ്ങിയവർ വിക്കറ്റ് നേടി. (Pic Credit: Sportzpics)
advertisement
8/13
 നായകൻ നിതീഷ് റാണെയുടെയും റിങ്കു സിങ്ങിന്‍റെയും ബാറ്റിങ് മികവിലാണ് 9 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത 171 റൺസ് കരസ്ഥമാക്കിയത്. ഇംപാക്‌ട് പ്ലെയര്‍ അനുകുല്‍ റോയിയുടെ ഫിനിഷിംഗും കൂറ്റൻ സ്കോറിലേക്ക് ടീമിനെ നയിച്ചു.  (Pic Credit: Sportzpics)
advertisement
9/13
തകർച്ചയോടെയായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ തുടക്കം. ആദ്യ നാല് ഓവറിനുള്ളിൽ രണ്ട് വിക്കറ്റുകളാണ് നൈറ്റ് റൈഡേഴ്സിന് നഷ്ടമായത്. (Pic Credit: Sportzpics)
advertisement
10/13
റഹ്മാനുള്ള ഗുർബാസ് (0), വെങ്കിടേഷ് അയ്യർ (7) എന്നിവരുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഇരുവിക്കറ്റും നേടിയത് മാർക്കോ ജാൻസെനാണ്. അഞ്ചാം ഓവറിൽ 19 പന്തിൽ 20 റൺസെടുത്ത ജയ്സൻ റോയിയെ മായങ്ക് അഗർവാളിന്‍റെ കൈകളിലെത്തിച്ച് കാർത്തിക്ക് ത്യാഗിയും വിക്കറ്റ് വേട്ടയിൽ പങ്കാളിയായി.  (Pic Credit: Sportzpics)
advertisement
11/13
തുടർന്ന് ക്രീസിലെത്തിയ നായകൻ നിതീഷ് റാണ 31 പന്തിൽ 42 റൺസെടുത്താണ് പുറത്തായത്. സുനിൽ നരെയ്ൻ, ശാർദുൽ താക്കൂർ, ഹർഷിത് റാണ, എന്നിവർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.  (Pic Credit: Sportzpics)
advertisement
12/13
സൺറൈസേഴ്‌സിന് വേണ്ടി നടരാജൻ, മാർക്കോ ജാൻസെൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.  (Pic Credit: Sportzpics)
advertisement
13/13
മായങ്ക് മാർക്കണ്ഡെ, ഐഡൻ മർക്രം, കാർത്തിക്ക് ത്യാഗി, ഭുവനേശ്വർ കുമാർ എന്നിവരും ഓരോ വിക്കറ്റ് വീതം നേടി. (Pic Credit: Sportzpics)
മലയാളം വാർത്തകൾ/Photogallery/Sports/
IPL 2023| അവസാന ഓവറിൽ വേണ്ടിയിരുന്നത് 9 റൺസ്; കൊൽക്കത്തയ്ക്ക് മുന്നിൽ ഹൈദരാബാദ് വീണു
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories