'കളിക്ക് അവമതിപ്പുണ്ടാക്കി'; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ വുക്കൊമനോവിച്ചിന് വിലക്ക് നേരിടേണ്ടി വന്നേക്കും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ടീമിനെ മുഴുവനായി വിലക്കാതെ പരിശീലകന് മാത്രം വിലക്കേര്‍പ്പെടുത്താനാണ് എഐഎഫ്എഫിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ട്.
advertisement
1/6

ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂർത്തിയാകുന്നതിന് മുൻപ് താരങ്ങളെ മൈതാനത്ത് നിന്ന് പിൻവലിച്ചതിന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ട്. കളിക്ക് അവമതിപ്പുണ്ടാക്കുന്നതായിരുന്നു വുകോമനോവിച്ചിന്റെ നടപടി എന്നാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ നിലപാട്.
advertisement
2/6
ടീമിനെ മുഴുവനായി വിലക്കാതെ പരിശീലകന് മാത്രം വിലക്കേര്‍പ്പെടുത്താനാണ് എഐഎഫ്എഫിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ട്.
advertisement
3/6
സംഭവത്തില്‍ വുകോമനോവിച്ചിന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് എന്ത് ശിക്ഷ നൽകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.
advertisement
4/6
പ്ലേഓഫ് മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ പോയതോടെ എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ, ബെംഗളൂരു എഫ്സി നേടിയ ഗോളിനെച്ചൊല്ലിയായിരുന്നു താരങ്ങളെ കോച്ച് പിൻവലിച്ചത്.
advertisement
5/6
എഐഎഫ്എഫ് അച്ചടക്ക സമിതി മത്സരം ബെംഗളൂരു വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ബെംഗളൂരു താരം സുനിൽ ഛേത്രിയ്ക്കെതിരെയും ഐഎസ്‍എൽ മാനേജ്മെന്റിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.
advertisement
6/6
ഐഎസ്എല്ലിലെ ഏറ്റവും ആരാധക പിന്തുണയുള്ള ക്ലബായതിനാല്‍ ബ്ലാസ്റ്റേഴ്സിനും വുകോമനോവിച്ചിനും എതിരായ നടപടി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയേക്കാം.
മലയാളം വാർത്തകൾ/Photogallery/Sports/
'കളിക്ക് അവമതിപ്പുണ്ടാക്കി'; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ വുക്കൊമനോവിച്ചിന് വിലക്ക് നേരിടേണ്ടി വന്നേക്കും