TRENDING:

ലോകകപ്പിൽ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം; പകരക്കാരനായെത്തി റെക്കോർഡ് നേട്ടവുമായി മുഹമ്മദ് ഷമി

Last Updated:
നാല് മത്സരങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തിയതിനു ശേഷം എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്തായിരുന്നു ഷമി കണക്ക് തീര്‍ത്തത്
advertisement
1/7
ലോകകപ്പിൽ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം; പകരക്കാരനായെത്തി റെക്കോർഡ് നേട്ടവുമായി മുഹമ്മദ് ഷമി
ലോകകപ്പില്‍ ആദ്യമായി ടീമില്‍ ഇടംനേടിയ മുഹമ്മദ് ഷമിയുടെ മികവിലാണ് ന്യൂസിലൻഡിനെ ഭേദപ്പെട്ട സ്കോറിൽ ഇന്ത്യ തളച്ചത്. ആദ്യ പന്തില്‍ തന്നെ വിൽ യങ്ങിന്റെ കുറ്റിതെറിപ്പിച്ചായിരുന്നു നാല് മത്സരങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തിയതിന്റെ കണക്ക് ഷമി തീർത്തത്.
advertisement
2/7
മത്സരത്തിൽ 54 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതോടെ ലോകകപ്പില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന റെക്കോർഡും ഇനി മുഹമ്മദ് ഷമിക്ക് സ്വന്തം.
advertisement
3/7
ലോകകപ്പിന് മുൻപ് കളിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച്ചവച്ച ഷമിക്ക് ലോകകപ്പ് തുടങ്ങിയപ്പോള്‍ ആദ്യ ഇലവനില്‍ ഇടമില്ലായിരുന്നു. ഓസീസിനെതിരായ ആദ്യ മത്സരത്തിലും പിന്നീട് അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരേയും ഷമിയുടെ സ്ഥാനം ബെഞ്ചില്‍ തന്നെ.
advertisement
4/7
എന്നാൽ ഹര്‍ദിക്കിന് പരിക്കേറ്റതോടെ ടീം കോമ്പിനേഷനില്‍ മാറ്റത്തിന് ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായി. ഇതോടെയാണ് ആദ്യ ഇലവനിൽ മുഹമ്മദ് ഷമിക്ക് നറുക്ക് വീണത്. നാല് മത്സരങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തിയതിന് മത്സരത്തില്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്തായിരുന്നു ഷമി കണക്ക് തീര്‍ത്തത്.
advertisement
5/7
ഒമ്പതാം ഓവറിൽ ഓപ്പണര്‍ വില്‍ യങ്ങ് ആദ്യ ഇര. രണ്ടാം ഓവറിലും ഷമി വിക്കറ്റ് വീഴ്ത്തേണ്ടതായിരുന്നു.ഷമിയുടെ പന്തില്‍ രചിന്‍ രവീന്ദ്ര നല്‍കിയ അനായാസ ക്യാച്ച് രവീന്ദ്ര ജഡേജ അവിശ്വസനീയമായി നിലത്തിട്ടില്ലായിരുന്നെങ്കില്‍ തുടക്കത്തിലെ കിവികളുടെ ചിറകരിയാന്‍ ഇന്ത്യക്കാവുമായിരുന്നു.
advertisement
6/7
മികച്ച രീതിയിൽ ബാറ്റിംഗ് തുടർന്ന രചിന്‍ രവീന്ദ്രയെ പിന്നീട് ഷമി തന്നെ പുറത്താക്കി. 48 ാം ഓവറിലെ നാലാം പന്തിൽ മിച്ചൽ സാന്റനറുടെയും അഞ്ചാം പന്തിൽ മാറ്റ് ഹെന്റിയുടേയും സ്റ്റംപ് ഷമി തെറിപ്പിച്ചു.
advertisement
7/7
അവസാന ഓവറിൽ സെഞ്ചുറി നേടിയ ഡാരിൽ മിച്ചലിനെ മടക്കി ഷമി ഷോ.. ഒപ്പം അഞ്ച് വിക്കറ്റ് നേട്ടവും. നാലാം സീമറെ ആവശ്യമായി വരികയാണെങ്കില്‍ മാത്രം തന്നെ പരിഗണിക്കാമെന്ന് കരുതിയ മാനേജ്‌മെന്റിന് നൽകിയ ഷമിയുടെ ഉറച്ച മറുപടി കൂടിയായിരുന്നു ന്യൂസിലൻഡിനെതിരായ പ്രകടനം.
മലയാളം വാർത്തകൾ/Photogallery/Sports/
ലോകകപ്പിൽ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം; പകരക്കാരനായെത്തി റെക്കോർഡ് നേട്ടവുമായി മുഹമ്മദ് ഷമി
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories