Murali vijay|'ഇതാണ് മുരളി വിജയ് ഇഫക്ട്'; ഓസ്ട്രേലിയൻ താരം എലിസ് പെറി വിവാഹമോചിതയായി; ട്രോൾ മുഴുവന്‍ മുരളി വിജയ്ക്ക്
- Published by:Gowthamy GG
- news18-malayalam
Last Updated:
ഓസിസ് ഓൾ റൗണ്ടർ എലിസ് പെറിയും ഭർത്താവും റഗ്ബി താരവുമായ മാറ്റ് ടൂമ്വയും അഞ്ച് വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായിരുന്നു പുറത്തു വന്നത്.
advertisement
1/12

ന്യൂഡൽഹി: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം എലിസ് പെറി വിവാഹമോചിതയായെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ ഇന്ത്യൻ താരം മുരളി വിജയിയെ ട്രോളി സോഷ്യൽ മീഡിയ.
advertisement
2/12
ഓസിസ് ഓൾ റൗണ്ടർ എലിസ് പെറിയും ഭർത്താവും റഗ്ബി താരവുമായ മാറ്റ് ടൂമ്വയും അഞ്ച് വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായിരുന്നു പുറത്തു വന്നത്. ഇതോടെയാണ് മുരളി വിജയിയെ തേടി ട്രോളുകൾ എത്തിയത്.
advertisement
3/12
നേരത്തെ ആരാധകരുമായുള്ള ചാറ്റിനിടെ എലിസ് പെറിക്കൊപ്പം ഡിന്നർ കഴിക്കാനുളള ആഗ്രഹം മുരളി വിജയ് പങ്കുവെച്ചിരുന്നു. ഇതാണ് ട്രോളുകൾക്ക് കാരണം.
advertisement
4/12
അഞ്ചു വർഷം നീണ്ട വിവാഹബന്ധത്തിനു ശേഷം പിരിയുകയാണെന്ന് കഴിഞ്ഞ ദിവസമാണ് എലിസ് പെറിയും മാറ്റ് ടൂമ്വയും പരസ്യമാക്കിയത്. 2015ലായിരുന്നു ഇരുവരുടെയും വിവാഹം.
advertisement
5/12
ഈ വർഷം ആദ്യം തന്നെ പിരിയാൻ തീരുമാനിച്ചത് പരസ്പര ബഹുമാനമാണെന്ന് സംയുക്ത പ്രസ്താവവനയിൽ എലിസ് പെറിയും മാറ്റ് ടൂമ്വയും വ്യക്തമാക്കിയതായി സിഡ്നി മോണിംഗ് ഹെരാൾഡ് റിപ്പോർട്ട് ചെയ്തു.
advertisement
6/12
കോവിഡ് ലോക്ക്ഡൗണിനിടെ ആരാധകരുമായുള്ള സോഷ്യൽ മീഡിയ ചാറ്റിനിടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് താരം പെറിക്കൊപ്പം ഡിന്നർ കഴിക്കാനുള്ള ആഗ്രഹം അറിയിച്ചത്.
advertisement
7/12
ഏപ്രിലിൽ ആർക്കൊപ്പം ഡിന്നർ കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന ആരാധകരുടെ ചോദ്യത്തിന് പെറിയുടെ പേര് മുരളി വിജയ് പറഞ്ഞിരുന്നു. പെറി സുന്ദരിയാണെന്നും അവർക്കൊപ്പം ഡിന്നർ കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നുമാണ് മുരളി പറഞ്ഞത്.
advertisement
8/12
ഇതിനു പിന്നാലെ മുരളിക്ക് മറുപടിയുമായി പെറി എത്തി. ബിൽ കൊടുക്കാൻ തയ്യാറാവുമെങ്കിൽ ഡിന്നറിന് വരാമെന്നായിരുന്നു പെറി മറുപടി നൽകിയത്.
advertisement
9/12
എലിസ് പെറിയും ഭർത്താവും അഞ്ച് വർഷങ്ങൾക്ക് ശേഷം വേർപിരിഞ്ഞു. ഇതാണ് മുരളി വിജയ് ഇഫക്ട്- ഒരാൾ ട്വിറ്ററിൽ കുറിച്ചു. ഇത്തരത്തിൽ നിരവധി ട്രോളുകളാണുള്ളത്.
advertisement
10/12
മുരളി വിജയ്ക്കെതിരായ ട്രോളുകൾ
advertisement
11/12
മുരളി വിജയ്ക്കെതിരായ ട്രോളുകൾ
advertisement
12/12
മുരളി വിജയ്ക്കെതിരായ ട്രോളുകൾ
മലയാളം വാർത്തകൾ/Photogallery/Sports/
Murali vijay|'ഇതാണ് മുരളി വിജയ് ഇഫക്ട്'; ഓസ്ട്രേലിയൻ താരം എലിസ് പെറി വിവാഹമോചിതയായി; ട്രോൾ മുഴുവന്‍ മുരളി വിജയ്ക്ക്