TRENDING:

'രാ' രാഹുൽ ദ്രാവിഡിന്റെ; 'ചിൻ' സച്ചിന്റെ; ഇംഗ്ലണ്ടിനെ വിറപ്പിച്ച ന്യൂസിലന്റ് താരത്തിന്റെ പേര് ഇങ്ങനെ

Last Updated:
രാഹുൽ ദ്രാവിഡിന്റെയും സച്ചിന്റെയും പേര് ചേർന്നപ്പോൾ രചിനായി
advertisement
1/6
'രാ' രാഹുൽ ദ്രാവിഡിന്റെ; 'ചിൻ' സച്ചിന്റെ; ഇംഗ്ലണ്ടിനെ വിറപ്പിച്ച  ന്യൂസിലന്റ് താരത്തിന്റെ പേര് ഇങ്ങനെ
ഇംഗ്ലണ്ടിനെ വിറപ്പിച്ച രചിൻ രവീന്ദ്രയുടെ വിശദാംശങ്ങൾ തേടുകയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം. കഴിഞ്ഞ ലോക കപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനോട് ന്യുസീലൻഡ് തോൽക്കുന്നത് ബെംഗളൂരുവിലിരുന്ന് കണ്ട് കണ്ണ് കലങ്ങിയ ആളാണ് രചിൻ.
advertisement
2/6
ഇന്ത്യൻ വംശജനായ രചിന്റെ പേരിലുമുണ്ട് ഒരു ഇന്ത്യൻ ക്രിക്കറ്റ് ബന്ധം. കഴിഞ്ഞ ലോകകപ്പിൽ ബെംഗളൂരുവിലെ ഒരു പബ്ബിൽ നിന്ന് കലങ്ങിയ കണ്ണുമായി മടങ്ങിയ പത്തൊമ്പതുകാരൻ ഇന്ന് ന്യുസീലൻഡ് ടീമിന്റെ വീരനായകനായ കഥയുടെ പേരാണ് രചിൻ രവീന്ദ്ര.
advertisement
3/6
ബെംഗളൂരുവിൽ നിന്നുള്ള മാതാപിതാക്കളുടെ മകനായി വെല്ലിംഗ്ടണിൽ ജനിച്ച രചിന്റെ പേര് വന്നതും ക്രിക്കറ്റിൽ നിന്ന് തന്നെ. രാഹുൽ ദ്രാവിഡിന്റെയും സച്ചിന്റെയും പേര് ചേർന്നപ്പോൾ രചിനായി.
advertisement
4/6
2 വർഷം മുമ്പ് കാൺപൂരിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. സന്തോഷം ഇരട്ടിയാക്കി ഇന്ത്യയിൽ തന്നെ ലോകകപ്പ് അരങ്ങേറ്റവും. വെല്ലിംഗ്ടണിന് വേണ്ടി ഓപ്പണറാകാറുള്ള രചിൻ ഇതുവരെ കിവീസ് ടീമിലെ മധ്യനിരക്കാരനാണ്. ‌‌
advertisement
5/6
ഇന്നലെ സാക്ഷാൽ കെയ്ൻ വില്യംസണിന് പകരമെന്നോണം വൺഡൗണായി രചിൻ എത്തി. പാകിസ്താനെതിരായ സന്നാഹമത്സരത്തിൽ ഓപ്പണറായി എത്തി 97 റൺസ് നേടിയത് ഇരട്ടിയോഗ്യതയായി. കിട്ടിയ അവസരം അറിഞ്ഞ് പയോഗിച്ചു രചിൻ.
advertisement
6/6
ഹാരി ബ്രൂക്കിന്റെ വിക്കറ്റ് വീഴ്ത്തി സ്പിൻ മികവും രചിൻ പ്രകടമാക്കി. സോഫ്റ്റ്‌വെയർ എഞ്ചിനീയറെങ്കിലും ക്രിക്കറ്റ് പരിശീലകനായ അച്ഛൻ രവി കൃഷ്ണമൂർത്തി എല്ലാ വർഷവും രചിനെ ബെംഗളൂരുവിൽ കൊണ്ടുവരും. കുടുംബ വേരുകൾ ഉറപ്പോടെ തന്നെ ആഴ്ന്ന് നിൽക്കാൻ.
മലയാളം വാർത്തകൾ/Photogallery/Sports/
'രാ' രാഹുൽ ദ്രാവിഡിന്റെ; 'ചിൻ' സച്ചിന്റെ; ഇംഗ്ലണ്ടിനെ വിറപ്പിച്ച ന്യൂസിലന്റ് താരത്തിന്റെ പേര് ഇങ്ങനെ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories