TRENDING:

മെസിയും സൗദിക്ക് പോകുമോ? റൊണാൾഡോയ്ക്ക് ശേഷം വമ്പൻ ഓഫറുമായി സൗദി ക്ലബ്ബ്

Last Updated:
റൊണാൾഡോയ്ക്ക് പിന്നാലെ മെസിയേയും നോട്ടമിട്ട് സൗദി ക്ലബ്ബ്
advertisement
1/6
മെസിയും സൗദിക്ക് പോകുമോ? റൊണാൾഡോയ്ക്ക് ശേഷം വമ്പൻ ഓഫറുമായി സൗദി ക്ലബ്ബ്
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നാലെ സാക്ഷാൽ ലയണൽ മെസിയേയും കണ്ണുവെച്ച് സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ്ബ്. അടുത്തിടെയാണ് സൗദി ക്ലബ്ബ് ആയ അൽ നസറിൽ രണ്ടര വർഷത്തെ കരാറിന് റെക്കോർ‍ഡ് പ്രതിഫലം വാങ്ങി റൊണാൾഡോ പോയത്.
advertisement
2/6
ഇപ്പോഴിതാ മറ്റൊരു സൗദി ക്ലബ്ബ് പിഎസ്ജി താരം ലയണൽ മെസിക്ക് മുന്നിലും വമ്പൻ ഓഫർ വെച്ചിരിക്കുകയാണ്. അൽ ഹിലാൽ എന്ന ക്ലബ്ബാണ് മെസ്സിയെ സമീപിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
advertisement
3/6
റൊണാൾഡോ കളിക്കുന്ന അൽ നസറിന്റെ പ്രധാന എതിരാളികളാണ് അൽ ഹിലാൽ. അതിനാൽ തന്നെ റൊണാൾഡോ അടങ്ങുന്ന ക്ലബ്ബിനെ നേരിടാൻ മെസിയെക്കാൾ കുറഞ്ഞ ഒരു കളിക്കാരനേയും അൽ ഹിലാൽ തേടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
advertisement
4/6
പ്രതിവർഷം 279 മില്യൺ യൂറോ ആണത്രേ അൽ ഹിലാൽ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏകദേശം 2445 കോടി രൂപ വരും ഇത്. പ്രതിവർഷം 200 മില്യൺ യൂറോയ്ക്കാണ് അൽ നസർ റൊണാൾഡോയെ സ്വന്തമാക്കിയത്.
advertisement
5/6
ഈ വേനലിൽ പിഎസ്ജിയുമായുള്ള മെസിയുടെ നിലവിലെ കരാർ അവസാനിക്കും. കൂടാതെ, സൗദി ടൂറിസം അംബാസഡർ എന്ന നിലയിൽ മെസ്സിയുടെ സ്ഥാനം അൽ ഹിലാലിനെ ചർച്ചകളിൽ കൂടുതൽ സഹായിച്ചേക്കാം എന്നും പറയുന്നു.
advertisement
6/6
ഇനി റൊണാൾഡോയെ പോലെ എല്ലാവരേയും ഞെട്ടിച്ച് മെസിയും സൗദിയിലേക്ക് പോകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
മലയാളം വാർത്തകൾ/Photogallery/Sports/
മെസിയും സൗദിക്ക് പോകുമോ? റൊണാൾഡോയ്ക്ക് ശേഷം വമ്പൻ ഓഫറുമായി സൗദി ക്ലബ്ബ്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories