Usain Bolt | ഒളിമ്പ്യ ലൈറ്റ്നിങ് ബോൾട്ട്; മകളുടെ ചിത്രം ആദ്യമായി പങ്കുവെച്ച് ഉസൈൻ ബോൾട്ട്
- Published by:Naseeba TC
- news18-malayalam
Last Updated:
റെക്കോർഡ് നേട്ടങ്ങളുടെ വിശേഷണമായി മാധ്യമങ്ങൾ നൽകിയ വിളിപ്പേരാണ് "ലൈറ്റ്നിങ് ബോൾട്ട്". ഇതേപേരാണ് തന്റെ രാജകുമാരിക്ക് ബോൾട്ട് ഇട്ടതും.
advertisement
1/11

മകളുടെ ചിത്രങ്ങൾ ആദ്യമായി പങ്കുവെച്ച് വേഗ രാജാവ് ഉസൈൻ ബോൾട്ട്. (Image: Usain Bolt/ Twitter)
advertisement
2/11
ജീവിത പങ്കാളി കാസി ബെന്നെറ്റിന്റെ പിറന്നാൾ ദിവസമാണ് ബോൾട്ട് മകൾ ഒളിമ്പ്യ ലൈറ്റ്നിങ് ബോൾട്ടിന്റെ ചിത്രം പങ്കുവെച്ചത്. (Image: Usain Bolt/ Twitter)
advertisement
3/11
റെക്കോർഡ് നേട്ടങ്ങളുടെ വിശേഷണമായി മാധ്യമങ്ങൾ നൽകിയ വിളിപ്പേരാണ് "ലൈറ്റ്നിങ് ബോൾട്ട്". ഇതേപേരാണ് തന്റെ രാജകുമാരിക്ക് ബോൾട്ട് ഇട്ടതും. (Image: Usain Bolt/ Twitter)
advertisement
4/11
ജൂൺ 14നാണ് ഉസൈൻ ബോൾട്ടിനും കാസി ബെന്നെറ്റിനും പെൺകുഞ്ഞ് ജനിച്ചത്. ഇരുവരുടേയും ആദ്യ കുഞ്ഞാണ്. (Image: Usain Bolt/ Twitter)
advertisement
5/11
2014 മുതൽ ഇരുവരും ഒന്നിച്ചാണ് താമസം. (Image: Usain Bolt/ Instagram)
advertisement
6/11
രാജാവോ, രാജ്ഞിയോ വരാനിരിക്കുന്നു എന്ന് കുറിച്ചായിരുന്നു അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം മുൻപ് ബോൾട്ട് പങ്കുവെച്ചത്. (Image: Usain Bolt/ Twitter)
advertisement
7/11
കാസിക്ക് പിറന്നാൾ ആശംസിച്ച് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ മകൾ ഒളിമ്പ്യ ലൈറ്റ്നിങ് ബോൾട്ടിനൊപ്പം ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചതായി പറയുന്നു. (Image: Usain Bolt/ Instagram)
advertisement
8/11
പതിനൊന്ന് തവണ ലോക ചാമ്പ്യനായ വേഗതയേറിയ താരമാണ് ഉസൈൻ ബോൾട്ട്. (Image: Usain Bolt/ Instagram)
advertisement
9/11
2008 മുതൽ 2016 വരെയുള്ള തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ഒളിമ്പിക്സിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ താരമെന്ന റെക്കോർഡും ഈ ജമയ്ക്കൻ താരത്തിന്റെ പേരിലാണ്. (Image: Usain Bolt/ Instagram)
advertisement
10/11
100 മീറ്റർ ലോക റെക്കോർഡും (9.58 സെക്കന്റ്), 200 മീറ്റർ ലോകറെക്കോർഡും (19.19 സെക്കന്റ്) ഇദ്ദേഹത്തിന്റെ പേരിലാണ്. (Image: Usain Bolt/ Instagram)
advertisement
11/11
1977നു ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോർഡുകൾക്ക് ഉടമയായ ആദ്യ കായികതാരമാണ് ബോൾട്ട്. (Image: Usain Bolt/ Instagram)
മലയാളം വാർത്തകൾ/Photogallery/Sports/
Usain Bolt | ഒളിമ്പ്യ ലൈറ്റ്നിങ് ബോൾട്ട്; മകളുടെ ചിത്രം ആദ്യമായി പങ്കുവെച്ച് ഉസൈൻ ബോൾട്ട്