TRENDING:

Sachin Tendulkar| ആദ്യത്തെ കാർ മാരുതി 800 തിരികെ വേണം; കണ്ടെത്താൻ സഹായം അഭ്യർഥിച്ച് സച്ചിൻ ടെൻഡുൽക്കർ

Last Updated:
പ്രൊഫണൽ ക്രിക്കറ്റർ ആയ ശേഷം സ്വന്തം പണം കൊണ്ട് വാങ്ങിയ ആ കാറിനോട് ഇപ്പോഴും വൈകാരികമായ അടുപ്പം ഉണ്ടെന്നും സച്ചിൻ വ്യക്തമാക്കുന്നു.
advertisement
1/8
ആദ്യത്തെ കാർ മാരുതി 800 തിരികെ വേണം; കണ്ടെത്താൻ സഹായം അഭ്യർഥിച്ച് സച്ചിൻ ടെൻഡുൽക്കർ
തന്റെ ആദ്യകാർ മാരുതി 800 കണ്ടെത്താൻ ആരാധകരോട് സഹായം അഭ്യർഥിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻടെൻഡുൽക്കർ.
advertisement
2/8
പ്രൊഫണൽ ക്രിക്കറ്റർ ആയ ശേഷം സ്വന്തം പണം കൊണ്ട് വാങ്ങിയ ആ കാറിനോട് ഇപ്പോഴും വൈകാരികമായ അടുപ്പം ഉണ്ടെന്നും സച്ചിൻ വ്യക്തമാക്കുന്നു.
advertisement
3/8
മുദിത് ഡാനിയുടെ 'ഇൻ സ്പോട്ട് ലൈറ്റ് ' എന്ന ഷോയിലാണ് സച്ചിൻ ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
4/8
ആദ്യമായി വാങ്ങിയ കാർ തനിക്കൊപ്പമില്ലെന്നും അത് വാങ്ങിയവർ തന്നെ ബന്ധപ്പെടണമെന്നും അദ്ദേഹം അപേക്ഷിച്ചു. വൈകാരിക കാരണങ്ങളാലാണ് കാർ തിരികെ വേണമെന്ന് താരം ആഗ്രഹിക്കുന്നത്. ആദ്യമായി വാങ്ങിയ കാർ തനിക്കൊപ്പമില്ലെന്നും അത് വാങ്ങിയവർ തന്നെ ബന്ധപ്പെടണമെന്നും അദ്ദേഹം അപേക്ഷിച്ചു. വൈകാരിക കാരണങ്ങളാലാണ് കാർ തിരികെ വേണമെന്ന് താരം ആഗ്രഹിക്കുന്നത്.
advertisement
5/8
എന്റെ ആദ്യത്തെ കാർ ഒരു മാരുതി 800 ആയിരുന്നു. പക്ഷേ ഇന്ന് അത് എന്റെ പക്കലില്ല. ആ കാർ ഇപ്പോൾ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ട്. ആ കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ എന്നെ അറിയിക്കണം- സച്ചിൻ പറഞ്ഞു.
advertisement
6/8
കാറുകളോടുളള സച്ചിന്റെ പ്രണയം നേരത്തെ തന്നെ വാർത്തകളായിരുന്നു. കുഞ്ഞു നാളു മുതൽ തുടങ്ങിയതാണ് സച്ചിന് കാറുകളോടുള്ള താത്പര്യം.
advertisement
7/8
വീടിനടുത്ത് ഒരു സിനിമാ ഹാൾ ഉണ്ടായിരുന്നുവെന്നും അവിടെ എത്തുന്നവർ പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ടെന്നും താനും സഹോദരനും വീടിന്റെ ബാൽക്കണിയിൽ നിന്ന് അവിടെയുള്ള കാറുകളെ നോക്കി നിൽക്കാറുണ്ടായിരുന്നുവെന്നും സച്ചിൻ പറഞ്ഞു.
advertisement
8/8
ബിഎംഡബ്ലിയു ബ്രാൻഡ് അംബാസിഡറായ സച്ചിൻ ടെൻഡുൽക്കറുടെ ഗാരേജിൽ കാറുകളുടെ ഒരു വ്യത്യസ്ത ശേഖരം തന്നെയുണ്ട്. എങ്കിലും ആദ്യ കാറിനോട് ഒരു പ്രത്യേക അടുപ്പം തന്നെയുണ്ടെന്ന് സച്ചിൻ പറയുന്നു. അതുകൊണ്ടാണ് നഷ്ടമായിപ്പോയ ആ പഴയ കാർ കണ്ടെത്താൻ സച്ചിൻ സഹായം തേടിയിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Sports/
Sachin Tendulkar| ആദ്യത്തെ കാർ മാരുതി 800 തിരികെ വേണം; കണ്ടെത്താൻ സഹായം അഭ്യർഥിച്ച് സച്ചിൻ ടെൻഡുൽക്കർ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories