TRENDING:

സഞ്ജു ട്വന്റി 20 ടീമിൽ തിരിച്ചെത്തി; ശിഖർ ധവാന് പകരം

Last Updated:
സഞ്ജുവിനെ ഒരു മത്സരത്തിൽപ്പോലും കളിപ്പിക്കാതിരുന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു
advertisement
1/5
സഞ്ജു ട്വന്റി 20  ടീമിൽ  തിരിച്ചെത്തി; ശിഖർ ധവാന് പകരം
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി ട്വന്റി ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടംനേടി. ബിസിസിഐയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
2/5
പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് പകരമായിട്ടാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ധവാന് പകരം സഞ്ജു ടീമിൽ ഇടം നേടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
advertisement
3/5
വിരാട് കോഹ്ലി നയിക്കുന്ന ടീം മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് വിൻഡീസിനെതിരെ കളിക്കുന്നത്. ഇതിൽ ഒരു മത്സരം തിരുവനന്തപുരത്ത് നടക്കുന്നുണ്ട്.
advertisement
4/5
ഡിസംബർ ആറിന് ഹൈദരാബാദിലാണ് മത്സരം ആരംഭിക്കുന്നത്. ഡിസംബർ എട്ടിനാണ് തിരുവനന്തപുരത്തെ മത്സരം. മൂന്നാം മത്സരം 11ന് മുംബൈയിലാണ്.
advertisement
5/5
സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെയാണ് ധവാന് പരിക്കേറ്റത്. ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയ ശേഷം സഞ്ജുവിനെ ഒരു മത്സരത്തിൽപ്പോലും കളിപ്പിക്കാതിരുന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
സഞ്ജു ട്വന്റി 20 ടീമിൽ തിരിച്ചെത്തി; ശിഖർ ധവാന് പകരം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories