TRENDING:

Covid 19| സാഹചര്യങ്ങൾ എന്നെ വേദനിപ്പിക്കുന്നു; ഇത് എത്രയും വേഗം അവസാനിക്കട്ടെയെന്നാണ് ആഗ്രഹം: ഗാംഗുലി

Last Updated:
നിലവിലെ സാഹചര്യങ്ങളെ തുടർന്ന് നിരവധി പേർ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ വിഷമം തോന്നുകയാണെന്നും ഗാംഗുലി വ്യക്തമാക്കി.
advertisement
1/7
സാഹചര്യങ്ങൾ എന്നെ വേദനിപ്പിക്കുന്നു; എത്രയും വേഗം അവസാനിക്കട്ടെയെന്നാണ് ആഗ്രഹം; ഗാംഗുലി
ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലിരിക്കാൻ അവസരം ലഭിച്ചത് ആദ്യമൊക്കെ ആസ്വദിച്ചുവെങ്കിലും കൊറോണ വൈറസുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങൾ തന്നെ വേദനിപ്പിക്കുകയാണെന്ന് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി.
advertisement
2/7
ലോക്ക്ഡൗൺ തുടങ്ങിയിട്ട് ഒരു മാസം കഴിയുന്നു. അദ്യമൊക്കെ ഞാൻ ഇത് കാര്യമാക്കിയില്ല- ഫിവർ നെറ്റ് വർക്ക് ആരംഭിച്ച 100 മണിക്കൂർ 100 താരങ്ങൾ എന്ന പരിപാടിയിൽ ഗാംഗുലി പറഞ്ഞു.
advertisement
3/7
ജീവിതത്തിൽ യാത്രകൾ ഉൾപ്പെട്ടിരു്നതിനാൽ മുമ്പൊന്നും ഇത്തരത്തിൽ വീട്ടിൽ കഴിയാൻ അവസരം ലഭിച്ചിരുന്നില്ലെന്ന് ഗാംഗു ലു പറഞ്ഞു. കഴിഞ്ഞ 30-32 ദിവസമായി ഞാൻ എന്റെ കുടുംബത്തോടൊപ്പം വീട്ടിലുണ്ട്, ഭാര്യ, മകൾ, അമ്മ, സഹോദരൻ എന്നിവരോടൊപ്പം സമയം ചെലവഴിക്കുന്നു. വളരെക്കാലത്തിനുശേഷമാണ് എനിക്ക് ഇതുപോലുള്ളൊരവസരം ലഭിച്ചത്. അതിനാൽ ഞാൻ ആസ്വദിച്ചിരുന്നു-ഗാംഗുലി പറഞ്ഞു.
advertisement
4/7
നിലവിലെ സാഹചര്യങ്ങളെ തുടർന്ന് നിരവധി പേർ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ വിഷമം തോന്നുകയാണെന്നും ഗാംഗുലി വ്യക്തമാക്കി. ഈ മഹാമാരിയെ എങ്ങനെ തടയാമെന്ന് മനസിലാക്കാൻ നമ്മൾ ഇപ്പോഴും പാടുപെടുകയാണെന്നും ലോകമെമ്പാടുമുള്ള ഈ അന്തരീക്ഷം തന്നെ ശരിക്കും വിഷമിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
5/7
ആളുകളെ ഇത് വളരെയധികം ബാധിച്ചിരിക്കുന്നു. നിരവധി മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യം എന്നെ വിഷമിപ്പിക്കുന്നു, എനിക്കും ഭയമാണ്. പലചരക്ക് സാധനങ്ങൾ, ഭക്ഷണം എന്നിവ വിതരണം ചെയ്യാൻ ആളുകൾ എന്റെ വീട്ടിൽ വരുന്നു, അതിനാൽ എനിക്കും ഒരു ചെറിയ ഭയം തോന്നുന്നു. ഇത് കഴിയുന്നതും വേഗത്തിൽ അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു-ഗാംഗുലി പറഞ്ഞു.
advertisement
6/7
വീട്ടിലിരുന്നാണ് ജോലികൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണിനെ തുടർന്ന് തന്റെ സ്വന്തം ജോലികൾ കുറഞ്ഞിട്ടുണ്ടെന്നും എന്നാൽ ബിസിസിഐ, ഐസിസി എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ വീട്ടിലിരുന്ന് ചെയ്യുന്നുണ്ടെന്നും ഗാംഗുലി. ക്രിക്കറ്റ് തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ ജീവിതത്തെയും ഉയർന്ന സമ്മർദ്ദ സാഹചര്യങ്ങളെയും നേരിടാൻ ക്രിക്കറ്റ് പ്രാപ്തനാക്കിയെന്നും അദ്ദേഹം.
advertisement
7/7
പെട്ടെന്ന് തീരുമാനമെടുക്കൽ, ക്ഷമ, ഉന്മേഷം, പരാജയം, വിജയം എന്നിവയെ കുറിച്ചും ക്രിക്കറ്റ് പഠിപ്പിച്ചുവെന്ന് ഗാംഗുലി പറഞ്ഞു. കളിക്കുമ്പോൾ, വിജയത്തിലേക്കാണ് മനസ്സ് ട്യൂൺ ചെയ്യുന്നത്. അതുപോലെ, ജീവിതത്തിൽ ഒരു മോശം ഘട്ടം അനുഭവപ്പെടുമ്പോൾ, നിങ്ങൾക്ക് അതിലൂടെ കടന്നുപോകാൻ കഴിയുമെന്ന് നിങ്ങൾക്ക് തോന്നണം- ഗാംഗുലി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Sports/
Covid 19| സാഹചര്യങ്ങൾ എന്നെ വേദനിപ്പിക്കുന്നു; ഇത് എത്രയും വേഗം അവസാനിക്കട്ടെയെന്നാണ് ആഗ്രഹം: ഗാംഗുലി
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories