TRENDING:

India Tour Of Australia 2020| ഓസ്ട്രേലിയയിൽ കുടുംബത്തോടൊപ്പം; മാസങ്ങൾക്ക് ശേഷം കുടുംബത്തിനൊപ്പം താരങ്ങൾ

Last Updated:
കുടുംബത്തിനൊപ്പമാണ് ഇന്ത്യൻ താരങ്ങൾ പര്യടനത്തിന് എത്തിയിരിക്കുന്നത്.
advertisement
1/8
ഓസ്ട്രേലിയയിൽ കുടുംബത്തോടൊപ്പം; മാസങ്ങൾക്ക് ശേഷം കുടുംബത്തിനൊപ്പം താരങ്ങൾ
എട്ട് മാസം നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനായി ഇന്ത്യൻ താരങ്ങൾ ഓസ്ട്രേലിയയിലെത്തി. കുടുംബത്തിനൊപ്പമാണ് ഇന്ത്യൻ താരങ്ങൾ പര്യടനത്തിന് എത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
advertisement
2/8
കോവിഡ് ലോക്ക്ഡൗണും തുടർന്ന് കർശന മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ഐപിഎല്ലും പിന്നാലെയുള്ള ഓസ്ട്രേലിയൻ പര്യടനവും മൂലം പല താരങ്ങളും മാസങ്ങളായി കുടുംബങ്ങളിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു.
advertisement
3/8
കുടുംബത്തേയും പര്യടനത്തിന് ഒപ്പം കൊണ്ടുപോകാൻ അനുമതി നൽകണമെന്ന് താരങ്ങൾ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.
advertisement
4/8
ഇന്നലെയാണ് താരങ്ങളും കുടുംബങ്ങളും ദുബായിൽ നിന്ന് ഓസ്ട്രേലിയയിൽ എത്തിയത്. നവംബർ 27 നാണ് ഇന്ത്യ-ഓസ്ട്രേലിയ പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനം, മൂന്ന് ടി-20, നാല് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.
advertisement
5/8
ഐപിഎല്ലിന് ശേഷം ദുബായിൽ നിന്നും പുറപ്പെടുന്ന ടീമംഗങ്ങളുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ബിസിസിഐ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ പിപിഇ കിറ്റ് ധരിച്ചായിരുന്നു യാത്ര.
advertisement
6/8
ഓസ്ട്രേലിയയിൽ 14 ദിവസത്തെ ബയോ ബബിൾ നിരീക്ഷണത്തിന് ശേഷമാണ് പരമ്പര ആരംഭിക്കുക. രണ്ട് മാസം നീണ്ടു നിൽക്കുന്ന പരമ്പരയാണ്.
advertisement
7/8
നവംബർ 27 നാണ് പരമ്പര ആരംഭിക്കുന്നത്. സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏകദിന മത്സരങ്ങൾ നടക്കുക. ആദ്യ മത്സരത്തിന് ശേഷം നവംബർ 29, ഡിസംബർ 2 തീയ്യതികളിലാണ് മറ്റ് രണ്ട് ഏകദിനങ്ങൾ. ഡിസംബർ നാലിനാണ് ആദ്യ ടി-20 മത്സരം നടക്കുക.
advertisement
8/8
ഡിസംബർ 6, 8 എന്നിങ്ങനെ അടുത്ത രണ്ട് മത്സരങ്ങളും നടക്കും. ഡിസംബർ 17 മുതൽ 21 വരെയാണ് ആദ്യ ടെസ്റ്റ് മത്സരം.
മലയാളം വാർത്തകൾ/Photogallery/Sports/
India Tour Of Australia 2020| ഓസ്ട്രേലിയയിൽ കുടുംബത്തോടൊപ്പം; മാസങ്ങൾക്ക് ശേഷം കുടുംബത്തിനൊപ്പം താരങ്ങൾ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories