തീരാപ്പക കളം വിട്ട് പുറത്തേക്ക്: കോലിയെയും ഭാര്യയെയും അൺഫോളോ ചെയ്ത് രോഹിത് ശർമ്മ
Last Updated:
advertisement
1/8

ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ അസ്വാരസ്യങ്ങൾ പുകയുന്നു. ടീമിലെ അസ്വസ്ഥതകൾ പുറത്തേക്ക് എത്തുകയുമാണ്.
advertisement
2/8
ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിൽ പിണക്കത്തിലാണെന്നും ഇരുവരുടെയും നേതൃത്വത്തിൽ ടീമിൽ രണ്ടു ഗ്രൂപ്പുകൾ ഉണ്ടെന്നുമായിരുന്നു ലോകകപ്പ് തോൽവിക്ക് പിന്നാലെ വന്ന റിപ്പോർട്ടുകൾ.
advertisement
3/8
ഇത് ശരിവെക്കുന്ന രീതിയിലാണ് വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെ ചില നടപടികൾ. ക്യാപ്റ്റൻ വിരാട് കോലിയെയും കോലിയുടെ ഭാര്യ അനുഷ്കയെയും രോഹിത് ശർമ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു. കോലിയെ നേരത്തെ തന്നെ രോഹിത് ശർമ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിരുന്നു.
advertisement
4/8
[caption id="attachment_143839" align="aligncenter" width="877"] രോഹിത് ശർമ അൺഫോളോ ബട്ടൺ അമർത്തിയതിനു പിന്നാലെ അനുഷ്ക ശർമ പങ്കുവെച്ച ഒരു ചിത്രവും ചർച്ചയായി. ‘A wise man once said nothing. Only truth can shake hands with silence in a mess of false appearances' എന്നായിരുന്നു അനുഷ്ക പങ്കുവെച്ച ചിത്രത്തിലെ സന്ദേശം.</dd> <dd>[/caption]
advertisement
5/8
[caption id="attachment_143841" align="aligncenter" width="877"] 'ജ്ഞാനിയായ മനുഷ്യൻ ഒരിക്കൽ ഒന്നും സംസാരിക്കുന്നില്ല. സത്യത്തിനു മാത്രമേ നിശ്ശബ്ദതയുടെ കൈ പിടിച്ച് തെറ്റിദ്ധാരണകൾ പ്രത്യക്ഷപ്പെടുമ്പോൾ നിൽക്കാൻ കഴിയൂ.' എന്നാണ് അനുഷ്ക പങ്കു വെച്ച ചിത്രത്തിലെ വരികളുടെ അർത്ഥം.</dd> <dd>[/caption]
advertisement
6/8
[caption id="attachment_143833" align="aligncenter" width="877"] രോഹിത് 'അൺഫോളോ' ചെയ്തെങ്കിലും കോലി ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ രോഹിത്തിനെ 'ഫോളോ' ചെയ്യുന്നുണ്ട്. അനുഷ്ക ശർമ രോഹിത്–റിഥിക ദമ്പതിമാരെയും റിഥിക കോലി–അനുഷ്ക ദമ്പതിമാരെയും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ല.</dd> <dd>[/caption]
advertisement
7/8
[caption id="attachment_143835" align="aligncenter" width="877"] അതേസമയം, ടീമിൽ പടലപ്പിണക്കമാണെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ബോളിംഗ് പരിശീലകൻ തള്ളിക്കളഞ്ഞു. വിരാട് കോലിയും രോഹിത് ശർമയും ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിനും തയ്യാറായിട്ടില്ല.</dd> <dd>[/caption]
advertisement
8/8
ലോകകപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ക്യാപ്റ്റൻ സ്ഥാനം വിരാട് കോലിക്കും രോഹിത് ശർമയ്ക്കുമായി പങ്കുവെയ്ക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ കോലിയെ തന്നെ ക്യാപ്റ്റനായി നിലനിർത്തുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
തീരാപ്പക കളം വിട്ട് പുറത്തേക്ക്: കോലിയെയും ഭാര്യയെയും അൺഫോളോ ചെയ്ത് രോഹിത് ശർമ്മ