IPL Auction 2025|പതിമൂന്നുകാരൻ വൈഭവ് സൂര്യവൻശി ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടിപതി; 1 കോടിക്ക് സ്വന്തമാക്കിയത് രാജസ്ഥാൻ റോയൽസ്
- Published by:ASHLI
- news18-malayalam
Last Updated:
30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവിലാണ് രാജസ്ഥാൻ റോയൽസ് ടീമിൽ എത്തിച്ചത്
advertisement
1/5

ഐപിഎൽ ലേലത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ബീഹാർ ബാറ്റിംഗ് താരം വൈഭവ് സൂര്യവൻഷി(vaibhav suryavanshi). ഡൽഹി ക്യാപിറ്റൽസുമായുള്ള (ഡിസി) വാശിയേറിയ ലേലത്തിനൊടുവിൽ വൈഭവ് സൂര്യവംശി(vaibhav suryavanshi)യെ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ്(Rajasthan Royals) സ്വന്തമാക്കിയത്.
advertisement
2/5
30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവവിനെ ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവിലാണ് രാജസ്ഥാൻ റോയൽസ് ടീമിൽ എത്തിച്ചത്. ഇടം കൈയൻ ബാറ്റർ ആയ വൈഭവ് ഇതോടെ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇതോടെ സ്വന്തമാക്കി.
advertisement
3/5
ഐപിഎൽ ടീമിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയും വൈഭവ് സൂര്യവംശി തന്നെ. രാജസ്ഥാനും ഡൽഹിയും മാത്രമാണ് വൈഭവിനായി രംഗത്തെത്തിയ ടീമുകൾ. 2011 മാർച്ച് 27നാണ് വൈഭവ് ജനിച്ചത്. ഈ വർഷം ജനുവരിയിൽ തന്റെ പന്ത്രണ്ടാം വയസ്സിൽ ബീഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ചിരുന്നു.
advertisement
4/5
1986 നു ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും വൈഭവിന്റെ പേരിലാണ്. ഇതുവരെ കളിച്ച അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 100 നേടിയ താരത്തിന്റെ ഉയർന്ന സ്കോർ 41 റൺസ് ആണ്.
advertisement
5/5
സെപ്റ്റംബറിൽ ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 യൂത്ത് ടെസ്റ്റിൽ ഇന്ത്യക്കായി കളിച്ച വൈഭവ് 62 പന്തിൽ 104 റൺസ് അടിച്ചാണ് ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.ഇത് വരാനിരിക്കുന്ന അണ്ടർ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്കും പിടിച്ചു കയറാൻ വൈഭവിന് അവസരം സൃഷ്ടിച്ചു. നിലവിൽ ബീഹാറിന്റെ രഞ്ജി ട്രോഫി താരവും വൈഭവാണ്.
മലയാളം വാർത്തകൾ/Photogallery/Sports/
IPL Auction 2025|പതിമൂന്നുകാരൻ വൈഭവ് സൂര്യവൻശി ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടിപതി; 1 കോടിക്ക് സ്വന്തമാക്കിയത് രാജസ്ഥാൻ റോയൽസ്