വെസ്റ്റ് ഇൻഡീസ് ടീമിന് പിന്തുണയുമായി മലയാളി ആരാധകരും
Last Updated:
എസ്.എസ്.ശരൺ
advertisement
1/5

കോവളം റാവീസ് ഹോട്ടലിന് മുന്നിലെത്തിയവർ ഇന്ന് അത്ഭുതത്തോടെ നോക്കികണ്ടത് വെസ്റ്റ് ഇൻഡീസ് ടീമിന് പിന്തുണ അർപ്പിച്ചെത്തിയിരിക്കുന്ന ഒരു കൂട്ടം മലയാളി ആരാധകരെയാണ്.
advertisement
2/5
വെസ്റ്റ് ഇൻഡീസ് ടീമിന്റെ ആരാധകർ ചേർന്ന് തുടങ്ങിയ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ് ഇവർ. വിൻഡീസ് ടീം ഇന്ത്യയിലെത്തിയാൽ പൂർണ്ണ പിന്തുണയുമായി കട്ടയ്ക്ക് കൂടെ നിൽക്കുന്നവർ. ജയത്തിലും പരാജയത്തിലും ടീമിനൊപ്പം ഉറച്ച് നിൽക്കുന്ന ആരാധകർക്കായി 4 വർഷം മുൻപാണ് ഗ്രൂപ്പ് ആരംഭിക്കുന്നത്.
advertisement
3/5
റാവീസ് ഹോട്ടലിൽ നിന്ന് ജെയ്സൺ ഹോൾഡർ അടങ്ങുന്ന താരങ്ങൾ പുറത്ത് വന്നപ്പോൾ ഇവരിൽ നിന്ന് ഉയർന്ന ആർപ്പുവിളികൾ ഇന്ത്യൻ ടീം ആരാധകരെ പോലും ആവേശത്തിലാഴ്ത്തും.
advertisement
4/5
ആരാധകരുടെ അടുത്തെത്തി കുശലാന്വേഷണം നടത്തിയ ശേഷം മലയാളക്കരയിൽ നിന്ന് ലഭിക്കുന്ന പിന്തുണക്ക് നന്ദി പറഞ്ഞ ശേഷമാണ് പല താരങ്ങളും റൂമുകളിലേക്ക് മടങ്ങിയത്.
advertisement
5/5
കരുത്തരായ ഇന്ത്യക്കെതിരെ കളത്തിലിറങ്ങുമ്പോഴും വെസ്റ്റ് ഇൻഡീസ് ടീമിൽ നിന്ന് പ്രതീക്ഷിക്കാൻ ഏറെയുണ്ടെന്ന് ആരാധകർ പറയുന്നു. പഴയ പ്രതാപമില്ലെങ്കിലും ഏ ത് ടീമിനെയും വീഴ്ത്താൻ പോന്ന കരുത്തുള്ള കറുത്ത കുതിരകളാണ് വെസ്റ്റ് ഇൻഡീസെന്നാണ് പെരുമ്പാവൂർ സ്വദേശി അരുൺ പറയുന്നത്.