TRENDING:

കൊറോണ: വൈറസ് ബാധിതപ്രദേശത്തെ പാർട്ടി സെക്രട്ടറിയെ പുറത്താക്കി ചൈന

Last Updated:
ഹുബെ പ്രദേശത്ത് രണ്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം സർക്കാർ പുറത്താക്കിയിരുന്നു
advertisement
1/7
കൊറോണ: വൈറസ് ബാധിതപ്രദേശത്തെ പാർട്ടി സെക്രട്ടറിയെ പുറത്താക്കി ചൈന
ബീജിങ്ങ്: കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായ ഹുബെ പ്രവിശ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയെ പുറത്താക്കി. ഹുബെയുടെ പാർട്ടി സെക്രട്ടറി ജിയാങ് ചോ ലിയാങിനെയാണ് പുറത്താക്കിയത്. വൈറസ് ബാധിത പ്രദേശങ്ങളിൽ കൃത്യമായ ഇടപെടൽ നടത്താതിരുന്നതിനാണ് നടപടി.
advertisement
2/7
ജിയാങ് ചോ ലിയാങിന് പകരം ഷാങ്ഹായ് മേയർ യിംഗ് യോങിനെയാണ് പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചത്.
advertisement
3/7
അതിനിടെ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ചൈനീസ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ ചെൻ യിക്സിനെ ബീജിങ്ങിൽനിന്ന് വുഹാനിലേക്ക് അയച്ചിട്ടുണ്ട്.
advertisement
4/7
ഹുബെ പ്രദേശത്ത് രണ്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം സർക്കാർ പുറത്താക്കിയിരുന്നു. കൃത്യവിലോപം നടത്തിയതിനായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറിയ്ക്കെതിരെ നടപടിയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം രംഗത്തെത്തിയത്.
advertisement
5/7
ഹുബെയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ ക്രമാതീതമായി ഉയർന്നിരുന്നു. ഹൂബെയിൽ വൈറസ് ബാധയ്ക്കെതിരെ പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായതായാണ് ചൈനീസ് സർക്കാരും പാർട്ടിയും കണക്കാക്കുന്നത്.
advertisement
6/7
കഴിഞ്ഞ വർഷം അവസാനത്തോടെ ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലെ ഒരു സീഫുഡ് മാർക്കറ്റിൽ നിന്നാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഇതിനോടകം ചൈനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 60000 ആയിരുന്നു. 1,355 പേർ കൊറോണ ബാധിച്ച് ചൈനയിൽ കൊല്ലപ്പെട്ടു.
advertisement
7/7
വൈറസ് ബാധയെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിൽ വുഹാനിലെ പ്രാദേശിക സർക്കാർ സംവിധാനം പരാജയപ്പെട്ടു. അതിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും വുഹാനിലെ 40000 കുടുംബങ്ങൾക്ക് വാർഷിക വിരുന്ന് നൽകുന്നതിനുള്ള നടപടിയുമായി വുഹാൻ അധികൃതർ മുന്നോട്ടുപോയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/World/
കൊറോണ: വൈറസ് ബാധിതപ്രദേശത്തെ പാർട്ടി സെക്രട്ടറിയെ പുറത്താക്കി ചൈന
Open in App
Home
Video
Impact Shorts
Web Stories