TRENDING:

ഭാര്യയും മക്കളും കയറിയ കാര്‍ യുവാവ് മലഞ്ചെരിവിലേക്ക് ഓടിച്ചിറക്കി; കാർ പൂർണമായി തകർന്നു

Last Updated:
കാലിഫോര്‍ണിയയില്‍ കുടുംബമായി താമസിക്കുന്ന ധര്‍മേഷ് പട്ടേല്‍ എന്ന ഗുജറാത്തിയാണ് ഭാര്യയെും മക്കളെയും കൊലപ്പെടുത്താന്‍ മന:പൂര്‍വ്വം അപകടം സൃഷ്ടിച്ചത്.
advertisement
1/5
ഭാര്യയും മക്കളും കയറിയ കാര്‍ യുവാവ് മലഞ്ചെരിവിലേക്ക് ഓടിച്ചിറക്കി; കാർ പൂർണമായി തകർന്നു
ഭാര്യയും രണ്ട് മക്കളും കയറിയ ടെസ്‌ല കാര്‍ കുത്തനെയുള്ള മലഞ്ചെരുവിലേക്ക് ഓടിച്ചിറക്കിയ ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ അറസ്റ്റില്‍. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാലിഫോര്‍ണിയയില്‍ കുടുംബമായി താമസിക്കുന്ന ധര്‍മേഷ് പട്ടേല്‍ എന്ന ഗുജറാത്തിയാണ് ഭാര്യയെും മക്കളെയും കൊലപ്പെടുത്താന്‍ മന:പൂര്‍വ്വം അപകടം സൃഷ്ടിച്ച കേസില്‍ അറസ്റ്റിലായത്.
advertisement
2/5
അപകടത്തില്‍ ഇയാളുടെ ഭാര്യയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement
3/5
ധര്‍മേഷ് പട്ടേലിനെതിരെ കൊലപാതക ശ്രമത്തിനും കുട്ടികളെ ദുരുപയോഗം ചെയ്തതിനും പോലീസ് കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ 250 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ തവിടുപൊടിയായി.
advertisement
4/5
കാറില്‍ നിന്നും തെറിച്ചു വീണ നാലും ഒമ്പതും വയസ്സും പ്രായമുള്ള കുട്ടികളെ അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ സാരമായ പരുക്കുകളോടെ രക്ഷപ്പെടുത്തി.
advertisement
5/5
പട്ടേലും ഭാര്യയും കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്.
മലയാളം വാർത്തകൾ/Photogallery/World/
ഭാര്യയും മക്കളും കയറിയ കാര്‍ യുവാവ് മലഞ്ചെരിവിലേക്ക് ഓടിച്ചിറക്കി; കാർ പൂർണമായി തകർന്നു
Open in App
Home
Video
Impact Shorts
Web Stories