iPhone SE 4 : ഗെയിംചേഞ്ചറാകാൻ ഐഫോൺ എസ്ഇ 4 ; വരാനിരിക്കുന്ന ബജറ്റ് ഫ്രണ്ട്‌ലി സീരിസ് എന്ന് റിപ്പോർട്ട്
- Published by:Sarika N
- news18-malayalam
Last Updated:
ബജറ്റ് ഫ്രണ്ട്‌ലി ആയ തങ്ങളുടെ പുതിയ SE4 ഐഫോൺ അവതരിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിൾ
advertisement
1/5

ബജറ്റ് ഫ്രണ്ട്‌ലി ആയ തങ്ങളുടെ പുതിയ SE 4 ഐഫോൺ അവതരിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിൾ. ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും 2025ന്റെ ആദ്യ മാസങ്ങളിൽ ലോഞ്ച് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 2022ലെ ഐഫോൺ SE സീരീസിനെക്കാൾ മികച്ച അപ്‌ഡേഷൻ ഉള്ള ഫോണായിരിക്കും SE 4 എന്നാണ് വിവരം. ഇപ്പോളിതാ ഫോണിന്റ ഫീച്ചറുകളെക്കുറിച്ച് ചില വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
advertisement
2/5
മുൻ മോഡലുകളേക്കാൾ വലിയ ക്യാമറകൾ, മികച്ച സ്ക്രീൻ, വേഗതയേറിയ പ്രൊസസർ, കൂടാതെ ആപ്പിൾ എഐ സ്യൂട്ടിന്റെ ആപ്പിൾ ഇന്റലിജൻസ് തുടങ്ങിയവയെല്ലാം പുതിയ SE4 മോഡലിൽ ഉണ്ടാകുമെന്നാണ് വിവരങ്ങൾ . ഡിസൈനിൽ ഐഫോൺ 14ന്റെ ഒരു ചെറിയ സാദൃശ്യം SE4ന് ഉണ്ടാകുമെന്നാണ് പറഞ്ഞുകേൾക്കുന്നത്.എന്നാൽ SE4 ഐഫോൺ 14നെയും കടത്തിവെട്ടുമെന്നും റിപ്പോർട്ടുകളുണ്ട്. ഐഫോൺ SE 4ൽ പ്രീമിയം iOS അനുഭവം ഉപഭോക്താക്കൾക്ക് നൽകാനാണ് ആപ്പിളിന്റെ ശ്രമെന്നും വാർത്തകളുണ്ട്.
advertisement
3/5
ഐഫോൺ SE4ന്റെ ഏറ്റവും ആകർഷകമായ ഘടകം അതിന്റെ ഡിസ്പ്ലേ ആയിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതുവരെയ്ക്കും ഐഫോൺ SE സീരീസുകളിൽ വില കുറയ്ക്കാനായി ആപ്പിൾ എൽസിഡി പാനലുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ SE4ന് ഐഫോൺ 14ന്റെ സമാന ഡിസ്പ്ലേ ആയിരിക്കുമെന്നാണ് വിവരം. വലുപ്പത്തിലും, ക്വാളിറ്റിയിലും, സ്ക്രീൻ അനുഭവങ്ങളിലും മറ്റും ഇത് വലിയ മാറ്റം ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്.
advertisement
4/5
ക്യാമറ പെർഫോമൻസിൽ മറ്റ് പ്രീമിയം മോഡലുകളുടെയത്ര വരില്ലെങ്കിലും SE 3 യെക്കാളും മികച്ചതാകുമെന്നാണ് റിപ്പോർട്ടുകൾ. ഫോട്ടോഗ്രാഫി ഫീച്ചറുകളായ നൈറ്റ് മോഡ്, സ്മാർട്ട് HDR, തുടങ്ങിയവയും SE 4ലുണ്ടാകും. എന്നാൽ സെൻസറുകളുടെയും ലെൻസുകളുടെയും കാര്യത്തിൽ ഐഫോൺ 14നോട് അടുക്കാൻ SE4ന് സാധിക്കില്ലെന്നും ആകെ ഒരൊറ്റ ക്യാമറയെ ഉണ്ടാകൂവെന്നും റിപ്പോർട്ടുകളുണ്ട്. A18 ചിപ്പ് സീരീസാണ് SE4ന് ലഭിക്കുക എന്നും പറഞ്ഞുകേൾക്കുന്നുണ്ട്. മികച്ച റാമും ആപ്പിൾ ഇന്റലിജൻസും ഉറപ്പുവരുത്താനാണ് ഈ മാറ്റം. എഐ ഫീച്ചറുളള, ആർക്കും താങ്ങാവുന്ന വിലയിലുള്ള ഫോണായി SE 4നെ മാറ്റാനാണ് നീക്കം. കൂടാതെ ടെക്സ്റ്റ് റൈറ്റിംഗ്, ഇമേജ് എഡിറ്റിംഗ്, 'സിരി'യുടെ അഡ്വാൻസ്ഡ് വേർഷൻ എന്നിവയും ഫോണിലുണ്ടാകും.
advertisement
5/5
ടച്ച് ഐഡിക്ക് പകരം ഫേസ് റെക്കഗ്നിഷനും SE4ൽ ഉണ്ടാകും. ഐഫോൺ 15,16 എന്നിവ പോലെ യുഎസ്ബി ചാർജിങ് സൗകര്യമാകും ഈ ഫോണിലുണ്ടാകുക. കൂടാതെ ഐഫോൺ 14ൽ ഉള്ളതുപോലത്തെ മികച്ച ബാറ്ററി ലൈഫായിരിക്കും SE4ൽ ഉണ്ടാകുക. ഏറെക്കുറെ 45000 രൂപയ്ക്ക് ഇന്ത്യയിൽ ഈ ഫോൺ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
മലയാളം വാർത്തകൾ/Photogallery/Money/Tech/
iPhone SE 4 : ഗെയിംചേഞ്ചറാകാൻ ഐഫോൺ എസ്ഇ 4 ; വരാനിരിക്കുന്ന ബജറ്റ് ഫ്രണ്ട്‌ലി സീരിസ് എന്ന് റിപ്പോർട്ട്