TRENDING:

Kerstin (Kiki) Hakansson|ബിക്കിനിയിലെത്തി മാർപാപ്പയുടെ വിമർശനം നേരിട്ട ഏക ലോകസുന്ദരി; കികി ഹകാൻസൺ അന്തരിച്ചു

Last Updated:
1951ൽ നടന്ന മിസ്സ് വേൾഡ് മത്സരത്തിലാണ് കികി ഹകാൻസൺ ലോകസുന്ദരി കിരീടം ചൂടി ചരിത്രം സൃഷ്ടിച്ചത്
advertisement
1/6
ബിക്കിനിയിലെത്തി മാർപാപ്പയുടെ വിമർശനം നേരിട്ട ഏക ലോകസുന്ദരി; കികി ഹകാൻസൺ അന്തരിച്ചു
ആദ്യ ലോകസുന്ദരി പട്ടം നേടിയ കികി ഹകാൻസൺ അന്തരിച്ചു. തന്റെ 95ാം മത്തെ വയസ്സിലാണ് കികി ഹകാൻസൺ ലോകത്തോട് വിട പറഞ്ഞത്. കാലിഫോർണിയയിലെ വീട്ടിൽ വെച്ചായിരുന്നു കികി ഹകാൻസണിന്റെ അന്ത്യം.
advertisement
2/6
1929 ജൂൺ 17-ന് സ്വീഡനിലാണ് കെർസ്റ്റിൻ "കിക്കി" മാർഗരറ്റ ഹകാൻസൺ ജനിച്ചത്. മിസ് വേൾഡ് ഓർഗനൈസേഷന്റെ ഇൻസ്റ്റഗ്രാം പോജിലൂടെയാണ് കികി ഹകാൻസന്റെ മരണ വാർത്ത ലോകത്തെ അറിയിച്ചത്.
advertisement
3/6
1951ൽ നടന്ന മിസ്സ് വേൾഡ് മത്സരത്തിലാണ് കികി ഹകാൻസൺ ലോകസുന്ദരി കിരീടം ചൂടി ചരിത്രം സൃഷ്ടിച്ചത്. ബിക്കിനിയിട്ട് മിസ് വേൾഡ് കിരീടം ചൂടിയ ഒരേയൊരു വ്യക്തികൂടിയാണ് കികി.
advertisement
4/6
ബിക്കിനിയിൽ മത്സരിച്ചതിനാൽ തന്നെ പിന്നാലെ ഏറെ വിവാദങ്ങൾക്കും കികി ഹാൻസൺ പാത്രമായി. കികി ഹാൻസൺ ബിക്കിനിയിൽ എത്തിയതിൽ അന്നത്തെ മാർപ്പാപ്പ പയസ് പന്ത്രണ്ടാമൻ വരെ അപലപിച്ചു.
advertisement
5/6
അന്ന് നടന്ന മത്സരത്തിൽ ബ്രിട്ടനിൽ നിന്ന് മാത്രം 21 മത്സരാർത്ഥികളാണ് ഉണ്ടായിരുന്നത്. ഫെസ്റ്റിവൽ ഓഫ് ബ്രിട്ടന്റെ ആഘോഷങ്ങളുടെ ഭാഗമായി തുടങ്ങിയതായിരുന്നു മത്സരം. പിന്നീടത് മിസ് വേൾഡ് എന്നറിയപ്പെടുകയായിരുന്നു.
advertisement
6/6
സംഘാടകനായ എറിക് മോർലി മിസ് വേൾഡ് മത്സരം ഒരു വാർഷിക പരിപാടിയാക്കാൻ തീരുമാനിച്ചപ്പോൾ, ബിക്കിനി നിരോധിക്കുകയും ചെയ്തു. പകരം മിതമായ നീന്തൽ വസ്ത്രങ്ങൾ ധരിക്കുകയെന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/World/
Kerstin (Kiki) Hakansson|ബിക്കിനിയിലെത്തി മാർപാപ്പയുടെ വിമർശനം നേരിട്ട ഏക ലോകസുന്ദരി; കികി ഹകാൻസൺ അന്തരിച്ചു
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories