'ഇങ്ങനെയാകരുത് തുര്‍ക്കി'; ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയതില്‍ നൊബേല്‍ ജേതാവ് ഓര്‍ഹന്‍ പാമുക്കിന്റെ വിയോജിപ്പ്
- Published by:user_49
- news18-malayalam
Last Updated:
തുര്‍ക്കി മതവിശ്വാസം പിന്തുടരുകയും അതേസമയം മതേതരമായി നിലനില്‍ക്കുകയും ചെയ്യുന്ന സ്ഥലമാണ്, അതിനാണ് കോട്ടം തട്ടിയിരിക്കുന്നതെന്നും ഓര്‍ഹന്‍ പാമുക്
advertisement
1/7

ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയതില്‍ രൂക്ഷവിമര്‍ശനവുമായി പ്രശസ്‍ത എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഓര്‍ഹന്‍ പാമുക്.
advertisement
2/7
തീരുമാനത്തില്‍ തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും ഇങ്ങനെയാവരുത് തുര്‍ക്കിയെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ഓര്‍ഹന്‍ പാമുക് പറഞ്ഞു.
advertisement
3/7
യഥാര്‍ത്ഥ തുര്‍ക്കിക്കാര്‍ക്ക് അപമാനമാണ് ഈ തീരുമാനം. തുര്‍ക്കി, മതവിശ്വാസം പിന്തുടരുകയും അതേസമയം മതേതരമായി നിലനില്‍ക്കുകയും ചെയ്യുന്ന സ്ഥലമാണ്, അതിനാണ് കോട്ടം തട്ടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
advertisement
4/7
ഭരിക്കുന്ന പാർട്ടിയായ AKPയ്ക്ക് വോട്ട് ചെയ്യുന്നവനാണെങ്കിൽപോലും ഓരോ തുര്‍ക്കിക്കാരനും മതേതരരാണെന്നും ഇത് തുർക്കിയുടെ മൗലികതയാണെന്നും പറഞ്ഞുകൊണ്ട് തുർക്കി മറ്റ് മുസ്ലിം രാജ്യങ്ങളെക്കാൾ വ്യത്യസ്‍തമാണെന്ന് രഹസ്യമായും പരസ്യമായും അഭിമാനിക്കുന്നവരാണ് അദ്ദേഹം പറഞ്ഞു.
advertisement
5/7
മുസ്ലിം പള്ളിയാക്കി മാറ്റിയ ശേഷം ഹാഗിയ സോഫിയയിൽ 86 വർഷത്തിനിടെ ആദ്യമായി നടന്ന മുസ്ലിം പ്രാർഥനയിൽ വെള്ളിയാഴ്ച ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
advertisement
6/7
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തുര്‍ക്കി ഭരണകൂടം ഇസ്‍താംബുളിലെ ലോകപ്രശസ്‍തമായ ഹാഗിയ സോഫിയ മ്യൂസിയം ആരാധനാലയമാക്കി മാറ്റിയത്.
advertisement
7/7
1500 വര്‍ഷം പഴക്കമുള്ള ഹാഗിയ സോഫിയ മ്യൂസിയമല്ലെന്ന് കോടതിവിധി വന്നതിന് തൊട്ടുപിന്നാലെയാണ് അത് മുസ്ലിം പള്ളിയാക്കി പ്രസിഡന്‍റ് ത്വയ്യിബ് എര്‍ദോഗാന്‍ പ്രഖ്യാപിച്ചത്.
മലയാളം വാർത്തകൾ/Photogallery/World/
'ഇങ്ങനെയാകരുത് തുര്‍ക്കി'; ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയതില്‍ നൊബേല്‍ ജേതാവ് ഓര്‍ഹന്‍ പാമുക്കിന്റെ വിയോജിപ്പ്