TRENDING:

നരേന്ദ്രമോദിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നൽകി ആദരിച്ച് റഷ്യൻ പ്രസിഡൻ്റ്; ഇന്ത്യക്കുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി

Last Updated:
റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു(Order of St. Andrew the Apostle) ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്
advertisement
1/5
നരേന്ദ്രമോദിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നൽകി ആദരിച്ച് റഷ്യൻ പ്രസിഡൻ്റ്; ഇന്ത്യക്കുള്ള അംഗീകാരമെന്ന് മോദി
നരേന്ദ്രമോദിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നൽകി ആദരിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമര്‍ പുടിൻ. റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു(Order of St. Andrew the Apostle) ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിച്ചു.
advertisement
2/5
പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കാനുള്ള നിർണ്ണായക തീരുമാനങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. റഷ്യ-യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി തുറന്ന ചർച്ച നടന്നെന്ന് മോദി പറഞ്ഞു.
advertisement
3/5
കുട്ടികൾ ഉൾപ്പടെ മരിക്കുന്നത് വേദനാജനകമെന്നും യുദ്ധഭൂമിയിൽ ഒരു പരിഹാരവും പ്രതീക്ഷിക്കരുതെന്നും മോദി പുടിനോട് പറഞ്ഞു. 'ദി ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതി ലഭിച്ചു. അവാർഡ് നൽകിയതിന് റഷ്യൻ സർക്കാരിന് ഞാൻ നന്ദി പറയുന്നു. ഈ അവാർഡ് എൻ്റെ 140 കോടി ഇന്ത്യക്കാർക്ക് സമർപ്പിക്കുന്നു', പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
advertisement
4/5
സംഘർഷം അവസാനിപ്പിക്കാനുള്ള വഴികളും പുതിയ ആശയങ്ങളും ഉയർന്നു വന്നത് പ്രതീക്ഷ നൽകുന്നുവെന്നും മോദി പറഞ്ഞെങ്കിലും കൂടുതൽ വിശദീകരിച്ചില്ല.
advertisement
5/5
റഷ്യൻ സേനയിലേക്ക് സഹായികളായി റിക്രൂട്ട് ചെയ്ത 40തോളം ഇന്ത്യക്കാരെ തിരികെ എത്തിക്കണം എന്ന മോദിയുടെ ആവശ്യം പുടിൻ അംഗീകരിച്ചു. ഇന്ത്യ-റഷ്യ ബന്ധം ദൃ‍ഢമാക്കുന്നതും യുക്രയിൻ സംഘർഷവും കൂട്ടികുഴയ്ക്കേണ്ടതില്ലെന്ന സന്ദേശമമാണ് മോദി രണ്ടു ദിവസത്തെ സന്ദർശനത്തിൽ നൽകിയത്.
മലയാളം വാർത്തകൾ/Photogallery/World/
നരേന്ദ്രമോദിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നൽകി ആദരിച്ച് റഷ്യൻ പ്രസിഡൻ്റ്; ഇന്ത്യക്കുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories