TRENDING:

പാപുവ ന്യൂഗിനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്

Last Updated:
കാൽതൊട്ട് വന്ദിച്ച പാപുവ ന്യൂഗിനിയുടെ പ്രധാനമന്ത്രി ജെയിംസ് മറാപ്പെയെ പിടിച്ചെഴുന്നേൽപ്പിച്ച് വാരിപ്പുണര്‍ന്ന് നരേന്ദ്ര മോദി
advertisement
1/5
പാപുവ ന്യൂഗിനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്
ന്യൂഡൽഹി: ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ് കോർപ്പറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി പസഫിക് ദ്വീപ് രാജ്യമായ പാപുവ ന്യൂഗിനിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര വരവേൽപ്പ്. വിമാനമിറങ്ങിയ നരേന്ദ്ര മോദി. പാപുവ ന്യൂഗിനിയുടെ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ കാൽ തൊട്ട് വന്ദിച്ചാണ് വരവേറ്റത്.
advertisement
2/5
കാൽതൊട്ട് വന്ദിച്ച ജെയിംസ് മറാപ്പെയെ പിടിച്ചെഴുന്നേൽപ്പിച്ച് വാരിപ്പുണരുകയും ചെയ്തു. ആചാരപരമായ വരവേൽപ്പും മോദിക്കായി സംഘടിപ്പിച്ചു. ദ്വീപ് രാഷ്ട്രം സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
advertisement
3/5
സാധാരണ സൂര്യാസ്തമയത്തിനു ശേഷം രാജ്യം സന്ദർശിക്കുന്ന ഒരു നേതാവിനും ആചാരപരമായ വരവേൽപ്പ് പാപുവ ന്യൂഗിനി നല്‍കാറില്ല. എന്നാൽ പ്രാദേശിക സമയം രാത്രി 10ന് ശേഷമാണ് മോദി പാപുവ ന്യൂഗിനിയിൽ എത്തിയത്.
advertisement
4/5
മോദിയുടെ വരവിൽ എല്ലാ ആചാരങ്ങളെയും രാജ്യം മാറ്റിവച്ചു. തന്നെ വരവേൽക്കാൻ എത്തിയ ജെയിംസ് മാറാപ്പെയ്ക്ക് നന്ദിയുണ്ടെന്നും താനിതെന്നും ഓർക്കുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
advertisement
5/5
19 തോക്കുകളുടെ സല്യൂട്ട്, ഗാർഡ് ഓഫ് ഓണർ, ആചാരപരമായ സ്വീകരണം എന്നിവ ഇന്ത്യൻ പ്രധാനമന്ത്രിക്ക് നൽകിയതായി വിദേശകാര്യമന്ത്രാലയ വാക്താവ് അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/World/
പാപുവ ന്യൂഗിനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories