TRENDING:

PM Modi US Visit| ചന്ദനപ്പെട്ടിയിൽ ഗണപതി വിഗ്രഹം, 7.5 കാരറ്റ് ഹരിത വജ്രം; പ്രധാനമന്ത്രി നരേന്ദ്ര മോദി ജോ ബൈഡന് നൽകിയ അമൂല്യ സമ്മാനങ്ങൾ

Last Updated:
അമൂല്യങ്ങളായ സമ്മാനങ്ങളടങ്ങിയ ചന്ദനപ്പെട്ടി നരേന്ദ്ര മോദി ജോ ബൈഡന് സമ്മാനിച്ചു
advertisement
1/10
ചന്ദനപ്പെട്ടിയിൽ ഗണപതി വിഗ്രഹം, 7.5 കാരറ്റ് ഹരിത വജ്രം; പ്രധാനമന്ത്രി മോദി ജോ ബൈഡന് നൽകിയ അമൂല്യ സമ്മാനങ്ങൾ
വാഷിംഗ്ടൺ: വൈറ്റ്ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഉജ്ജ്വല സ്വീകരണം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. അമൂല്യങ്ങളായ സമ്മാനങ്ങളടങ്ങിയ ചന്ദനപ്പെട്ടി നരേന്ദ്ര മോദി ജോ ബൈഡന് സമ്മാനിച്ചു.
advertisement
2/10
വൈറ്റ് ഹൗസിൽ ആതിഥ്യമരുളിയതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
advertisement
3/10
ലണ്ടനിലെ ഫേബർ ആൻഡ് ഫേബർ ലിമിറ്റഡ് പ്രസിദ്ധീകരിക്കുകയും ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി പ്രസ്സിൽ അച്ചടിക്കുകയും ചെയ്ത ‘ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പിന്റെ പ്രിന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചു.
advertisement
4/10
ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവർത്തനമാണ് ‘ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്’. 1937ൽ, ശ്രീ പുരോഹിത് സ്വാമിയുമായി ചേർന്ന് എഴുതിയ ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവർത്തനം ഡബ്ല്യൂടി യീറ്റ്സാണ് പ്രസിദ്ധീകരിച്ചത്.
advertisement
5/10
രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ ശിൽപിയുടെ കരവിരുതിയിൽ ഒരുങ്ങിയ പ്രത്യേക ചന്ദനപ്പെട്ടി ജോ ബൈഡന് പ്രധാനമന്ത്രി സമ്മാനിച്ചു.
advertisement
6/10
ർണാടകയിലെ മൈസൂരിൽ നിന്നെത്തിച്ച ചന്ദനമരത്തിലാണ് പെട്ടി നിർമിച്ചത്. അതിസങ്കീർണ്ണമായാണ് ഇതിലെ കൊത്തുപണികൾ.
advertisement
7/10
കൈകൊണ്ട് നിർമിച്ച ഗണപതി ഭഗവാന്റെ വിഗ്രഹമാണ് പെട്ടിയിലുള്ളത്. ദിയയും (എണ്ണ വിളക്ക്) പെട്ടിയിൽ അടങ്ങിയിരിക്കുന്നു. കൊൽക്കത്തയിലെ വെള്ളിപ്പണിക്കാരുടെ അഞ്ചാം തലമുറയാണ് വിഗ്രഹവും ദിയയും കൈക്കൊണ്ട് നിർമിച്ചിരിക്കുന്നത്.
advertisement
8/10
രാജസ്ഥാൻ കരകൗശലത്തൊഴിലാളികൾ രൂപകല്പന ചെയ്ത 99.5% ശുദ്ധവും ഹാൾമാർക്ക് ചെയ്തതുമായ വെള്ളി നാണയവും പെട്ടിയിൽ അടങ്ങിയിരിക്കുന്നു. പഞ്ചാബിൽ നിന്നുള്ള നെയ്യും ജാർഖണ്ഡിൽ നിന്ന് കൈകൊണ്ട് നെയ്ത ടെക്‌സ്ചർ ടസാർ സിൽക്ക് തുണിയും പെട്ടിയിലുണ്ട്.
advertisement
9/10
ഉത്തരാഖണ്ഡിൽ നിന്നുള്ള നീണ്ട അരി, മഹാരാഷ്‌ട്രയിൽ നിന്നുള്ള ശർക്കര എന്നിവയും പ്രധാനമന്ത്രി സമ്മാനിച്ച പെട്ടിയിൽ ഉൾപ്പെടുന്നു. ലാബിൽ നിർമിച്ച 7.5 കാരറ്റ് ഹരിത വജ്രം യുഎസ് പ്രഥമ വനിത ഡോ. ജിൽ ബൈഡന് നരേന്ദ്ര മോദി സമ്മാനിച്ചു.
advertisement
10/10
സൗരോർജ്ജം, കാറ്റ് വൈദ്യുതി എന്നിവ പോലുള്ള പരിസ്ഥിതി സൗഹാർദ്ദ വഴികളിലൂടെയാണ് ഹരിത വജ്രം നിർമിച്ചിരിക്കുന്നത്. കശ്മീരിലെ അതിവിദഗ്ധരായ കരകൗശല വിദഗ്ധരാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ അടയാളപ്പെടുത്തുകയും സുസ്ഥിരമായ ഉഭയകക്ഷി ബന്ധങ്ങളെയും ഹരിത വജ്രം പ്രതിനിധാനം ചെയ്യുന്നു.
മലയാളം വാർത്തകൾ/Photogallery/World/
PM Modi US Visit| ചന്ദനപ്പെട്ടിയിൽ ഗണപതി വിഗ്രഹം, 7.5 കാരറ്റ് ഹരിത വജ്രം; പ്രധാനമന്ത്രി നരേന്ദ്ര മോദി ജോ ബൈഡന് നൽകിയ അമൂല്യ സമ്മാനങ്ങൾ
Open in App
Home
Video
Impact Shorts
Web Stories